scorecardresearch

കന്നിക്കൂറുകാരാണോ? വിദേശത്തേക്ക് പറക്കാം; വൃശ്ചികക്കൂറുകാർക്ക് കുടുംബത്തിൽ സമാധാനം

മേടക്കൂറു മുതൽ മീനക്കൂറു വരെയുള്ള പന്ത്രണ്ട് കൂറുകളിൽ വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ജീവിതത്തെ ശുക്രൻ്റെ മീനം രാശിസ്ഥിതി / ഉച്ചസ്ഥിതി ഓരോ തരത്തിൽ സ്വാധീനിക്കുന്നു

മേടക്കൂറു മുതൽ മീനക്കൂറു വരെയുള്ള പന്ത്രണ്ട് കൂറുകളിൽ വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ജീവിതത്തെ ശുക്രൻ്റെ മീനം രാശിസ്ഥിതി / ഉച്ചസ്ഥിതി ഓരോ തരത്തിൽ സ്വാധീനിക്കുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

ശുക്രൻ ഉച്ചരാശിയിലേക്ക്

മേടക്കൂറു മുതൽ മീനക്കൂറു വരെയുള്ള പന്ത്രണ്ട് കൂറുകളിൽ വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ജീവിതത്തെ ശുക്രൻ്റെ മീനം രാശിസ്ഥിതി / ഉച്ചസ്ഥിതി ഓരോ തരത്തിൽ സ്വാധീനിക്കുന്നു.

Advertisment

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

എട്ടാമെടത്തിലെ സ്ഥിതിയിൽ മറ്റുള്ള ഗ്രഹങ്ങൾ അനിഷ്ടഫലങ്ങൾ നൽകുമ്പോൾ ശുക്രൻ അനുകൂലമായ അനുഭവങ്ങൾ സമ്മാനിക്കുന്നു. കാര്യതടസ്സം നീങ്ങി കർമ്മമേഖല ക്രിയോന്മുഖമാവും. കരാർ പണികളിൽ തുടർച്ച കൈവരുന്നതാണ്. തൊഴിലിടത്തിൽ സമാധാനം പുലരും. സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണ സിദ്ധിക്കുന്നതായിരിക്കും. വ്യാപാരത്തിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന തന്ത്രങ്ങൾ ആവിഷ്കരിക്കും.  വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള ലോൺ പാസ്സാവും. രോഗാരിഷ്ടകളാൽ വലയുന്നവർക്ക് ആശ്വാസത്തിൻ്റെ കാലമാണ്. മകളുടെ വിവാഹ കാര്യത്തിൽ ശുഭതീരുമാനം പ്രതീക്ഷിക്കാം. വിദേശത്തു കഴിയുന്നവർക്ക് ജന്മനാട്ടിലെത്താൻ സാധിക്കുന്നതാണ്. പാഴ്ച്ചെലവുകൾ, മേനിനടിക്കാനുള്ള പ്രവണത, ദുസ്സ്വാതന്ത്ര്യത്താൽ  വ്യക്തിബന്ധങ്ങളിൽ വിള്ളൽ എന്നിവയും സാധ്യതകളാണ്.

കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 )

ഏഴാമെടം ഗോചരത്തിൽ ശുക്രന് അനുകൂലമല്ലെന്നുണ്ട്. എന്നാൽ ഉച്ചസ്ഥിതിയാൽ ഗുണാനുഭവങ്ങൾക്ക് മുൻതൂക്കമുണ്ടാവും. ബിസിനസ്സ് യാത്രകൾ നിരന്തരമാവും. പഠനം, തൊഴിൽ ഇവയ്ക്കായി വിദേശത്തു പോകാൻ കാത്തിരിക്കുന്നവർക്ക് അവസരം ഉദിക്കുന്നതാണ്. വ്യാപാരത്തിൽ ഏർപ്പെട്ടവർക്ക് ലാഭം വർദ്ധിച്ചേക്കാം. എന്നാൽ പാർട്ണർഷിപ്പ് സംരംഭങ്ങളിൽ കുറച്ചൊക്കെ അതൃപ്തിയുണ്ടാവും. നിക്ഷേപങ്ങൾ, ഊഹക്കച്ചവടം ഇവയിൽ കരുതൽ വേണ്ടതുണ്ട്. പുതിയ വാഹനം വാങ്ങാനാവും. ഗൃഹനിർമ്മാണ പുരോഗതിക്ക് കടം വാങ്ങേണ്ടി വന്നേക്കും. ജീവിതച്ചെലവുകൾ കൂടുന്നതായിരിക്കും. പ്രണയികൾക്ക് സമ്മിശ്രാനുഭവം വരും. വ്യത്യസ്ത ദിക്കുകളിൽ ജോലി ചെയ്യുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഒരേദിക്കിൽ സ്ഥലംമാറ്റം ലഭിക്കുന്നതിന് കാത്തിരിപ്പ് ആവശ്യമാണ്. മുൻകാല സുഹൃത്തുക്കളെ കാണാനാവും.

തുലാക്കൂറിന് (ചിത്തിര 3,4, ചോതി, വിശാഖം 1,2,3)

തുലാക്കൂറുകാർക്ക് ആറാമെടത്തിലാണ് ശുക്രൻ സഞ്ചരിക്കുന്നത്.  
6, 7, 10 എന്നീ ഭാവങ്ങളിൽ ശുക്രൻ്റെ ഗുണപരത കുറയാം. എന്നാലും ഉച്ചസ്ഥിതി എന്ന മേന്മയുണ്ടാവും. രോഗഗ്രസ്തർക്ക് ഫലപ്രദമായ തുടർ ചികിൽസ ലഭിക്കാം. ആത്മവിശ്വാസം ഏറിയും കുറഞ്ഞും കൂട്ടിനുണ്ടാവും.  സുഹൃത് ബന്ധങ്ങൾ ദൃഢമാകുന്നതാണ്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ ഭാഗികമായി ചെറുക്കാനാവും. കടബാധ്യത കുറയ്ക്കാൻ സാധിക്കുമ്പോൾ തന്നെ കൂടുതൽ കടബാധ്യത വരാനും സാഹചര്യം ഉരുത്തിരിയാം. സ്വന്തം തൊഴിലിൽ കൂടുതൽ മുതൽമുടക്കിന് ഈ സന്ദർഭം അനുയോജ്യമാവില്ല. കമിതാക്കൾക്കിടയിൽ 'ഈഗോ' കടന്നുവരുന്നതാണ്. വിവാഹ തീരുമാനം നീളാനിടയുണ്ട്. ദൂരയാത്രകൾക്കുളള ഒരുക്കം പകുതിവഴിയിൽ നിലയ്ക്കാം. മത്സരങ്ങളിൽ കഴിവിനനുസരിച്ചുള്ള നേട്ടങ്ങൾ ഉണ്ടായില്ലെന്ന് വന്നേക്കും.

Advertisment

വൃശ്ചികക്കൂറിന് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

അഞ്ചാം ഭാവത്തിൽ ശുക്രൻ ഉച്ചസ്ഥിതിയിൽ വരികയാൽ സന്താനങ്ങൾക്ക് ക്ഷേമമുണ്ടാവും. പഠിപ്പ്, ജോലി, വിവാഹം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള സന്തോഷം സംജാതമാകുന്നതാണ്. പുണ്യകർമ്മങ്ങൾ ചെയ്യാൻ അവസരം വന്നുചേരും. ഭാവനയും പ്രതിഭാവിലാസവും സമൂഹത്തിൻ്റെ അംഗീകാരം നേടുന്നതാണ്. കുടുംബത്തിൽ സമാധാനം പുലരും. തൊഴിൽ ക്ലേശങ്ങൾ ഒട്ടൊക്കെ പരിഹരിക്കപ്പെടും. ആദായം ഉയരുന്നതായിരിക്കും. നറുക്കെടുപ്പ്, ചിട്ടി മുതലായവയിൽ വിജയമുണ്ടാകും. ഭൗതിക നേട്ടങ്ങൾക്ക് ഒപ്പം ആത്മീയമായ ഉന്നതിയും നേടുന്നതാണ്. സുഖഭോഗം, മനസ്സമാധാനം ഇവയെല്ലാമുണ്ടാവും. പദവികളും പുരസ്കാരങ്ങളും പ്രതീക്ഷിക്കുന്നവർക്ക് അവ കരഗതമാവും. ബന്ധുക്കളുടെ ഇടയിൽ സ്വീകാര്യത വർദ്ധിക്കും. നവസംരംഭങ്ങൾ സമാരംഭിക്കുന്നതിന് അനുകൂലമായ കാലഘട്ടമാണ്.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: