/indian-express-malayalam/media/media_files/ofNpbKpy4XbiN22dphJW.jpg)
Numerology Predictions 2024 March 11 to March 17
നാളെയുടെ ഉള്ളിലൊളിപ്പിച്ചു വെച്ചിട്ടുള്ള രഹസ്യമറിയാൻ മനുഷ്യൻ സംഖ്യാശാസ്ത്രത്തെയും (Numerology) വ്യാപകമായി ആശ്രയിക്കുന്നുണ്ട്. ഭാരതീയവും പാശ്ചാത്യവുമായ ചില അടിസ്ഥാന വസ്തുതകൾ കോർത്തിണക്കി അക്കങ്ങളുടെ ആത്മസ്വരൂപം കണ്ടെത്തിയിട്ടുണ്ട് നമ്മുടെ പൂർവ്വികർ. ജനിച്ച നക്ഷത്രത്തിനല്ല, ജനിച്ച തീയതിക്കാണ്, സംഖ്യാശാസ്ത്രത്തിൽ പ്രസക്തി. നിങ്ങളുടെ ജന്മസംഖ്യയെ കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Numerology Predictions 2024 March 11 to March 17
സംഖ്യാശാസ്ത്രപ്രകാരം, മാർച്ച് 11 മുതൽ മാർച്ച് 17 വരെയുള്ള ഈ ആഴ്ച, ജന്മസംഖ്യയെ അടിസ്ഥാനമാക്കി ഓരോരുത്തർക്കും എങ്ങനെ? ഈ ആഴ്ച സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും കാത്തുവച്ചിരിക്കുന്നത് എന്തൊക്കെ? പ്രശസ്ത ജ്യോതിഷി ബെജൻ ദാരുവാലയുടെ മകനും ജ്യോതിഷിയുമായ ചിരാഗ് ദാരുവാല എഴുതുന്നു.
നമ്പർ 1: (1, 10, 19, 28 തീയതികളിൽ ജനിച്ചവർ)
നമ്പർ 1 ഉള്ളവർക്ക് ഈ ആഴ്ച സാമ്പത്തിക നേട്ടം ഉണ്ടാകുമെന്ന് ഗണേശൻ പറയുന്നു. രണ്ടിലധികം നിക്ഷേപങ്ങളിൽനിന്നും നേട്ടം ലഭിക്കും. പ്രണയബന്ധത്തിൽ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ നിങ്ങളുടെ പ്രണയബന്ധത്തിന് സുഖകരമായ വികാരങ്ങൾ കൊണ്ടുവരും. ജോലിസ്ഥലത്ത് പുരോഗതി ഉണ്ടാകും. ആഴ്ചയുടെ അവസാനത്തിൽ ജീവിതത്തിലെ പുതിയൊരു സ്റ്റേജിലേക്ക് കടക്കുകയും വിജയം കൈവരിക്കുകയും ചെയ്യും.
നമ്പർ 2: (2, 11, 20, 29 തീയതികളിൽ ജനിച്ചവർ)
റാഡിക്സ് നമ്പർ രണ്ടുള്ളവർക്ക് ജോലിസ്ഥലത്ത് പുരോഗതി ഉണ്ടാകുമെന്നും പങ്കാളിത്തത്തോടെ ചെയ്യുന്ന പദ്ധതികൾ ശുഭകരമായ ഫലങ്ങൾ നൽകുമെന്നും ഗണേശൻ പറയുന്നു. ഈ ആഴ്ച സാമ്പത്തിക കാര്യങ്ങളിൽ ബുദ്ധിപൂർവ്വം തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം, പ്രശ്നങ്ങൾ വർധിക്കും. പ്രണയബന്ധത്തിൽ പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോയാൽ സ്നേഹം കൂടുതൽ ശക്തമാകും. ഈ ആഴ്ച കുടുംബ കാര്യങ്ങളിൽ ചില സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വരും.
നമ്പർ 3: ( 3, 12, 21, 30 തീയതികളിൽ ജനിച്ചവർ)
റാഡിക്സ് നമ്പർ മൂന്നുള്ള ആളുകൾക്ക് തൊഴിൽപരമായി ഈ ആഴ്ച ശുഭകരമാണെന്ന് ഗണേശൻ പറയുന്നു. തൊഴിലിടങ്ങളിൽ സന്തോഷത്തോടെ ജോലി ചെയ്യാൻ കഴിയും. കൃത്യസമയത്ത് പ്രോജക്ടുകൾ പൂർത്തിയാക്കും. ഏതൊരു പുതിയൊരു നിക്ഷേപവും ഗുണം ചെയ്യും, സാമ്പത്തിക നേട്ടമുണ്ടാകും. പ്രണയബന്ധം കൂടുതൽ ദൃഢമാകും. ചിലർക്ക് പ്രണയം വിവാഹത്തിലെത്താൻ സാധ്യതയുണ്ട്. പ്രശ്നങ്ങളെല്ലാം സംസാരിച്ചു തീർക്കുന്നതാണ് നല്ലത്. എല്ലാ പ്രശ്നങ്ങൾക്കും നിങ്ങൾക്കൊരു പരിഹാരം ലഭിക്കും.
നമ്പർ 4: ( 4, 13, 22, 31 തീയതികളിൽ ജനിച്ചവർ)
ഈ ആഴ്ച, റാഡിക്സ് നമ്പർ 4 ഉള്ള ആളുകൾക്ക് സാമ്പത്തിക നേട്ടത്തിനുള്ള സാഹചര്യം ഉണ്ടാകുമെന്നും നിക്ഷേപങ്ങളിലും ശുഭകരമായ സാഹചര്യങ്ങൾ ഉണ്ടാകുമെന്നും ഗണേശൻ പറയുന്നു. ഏതൊരു പുതിയ നിക്ഷേപത്തിൽനിന്നും നല്ല ലാഭം ഉണ്ടാകും. പ്രണയ ബന്ധത്തിൽ, പരസ്പര സ്നേഹ തർക്കങ്ങൾ വർധിച്ചേക്കാം. മനസ്സിൽ കൂടുതൽ ഉത്കണ്ഠയുണ്ടാകും. കഠിനാധ്വാനത്താൽ ജോലിസ്ഥലത്ത് നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ആഴ്ചയുടെ അവസാനത്തിൽ, സാഹചര്യങ്ങൾ പെട്ടെന്ന് നിങ്ങൾക്ക് അനുകൂലമായി തീരുമാനിക്കുകയും നിങ്ങളുടെ മനസ്സ് ശാന്തമാവുകയും ചെയ്യും.
നമ്പർ 5: ( 5, 14, 23 തീയതികളിൽ ജനിച്ചവർ)
റാഡിക്സ് നമ്പർ 5 ഉള്ള ആളുകൾക്ക് പ്രണയജീവിതത്തിൽ സന്തോഷമുണ്ടാകും, അവരുടെ മനസിന് സന്തോഷം ലഭിക്കും. പങ്കാളിയുടെ സാന്നിധ്യത്താൽ നിങ്ങൾക്ക് വളരെ ആശ്വാസം അനുഭവപ്പെടും. ജോലിസ്ഥലത്ത് പുരോഗതിയുണ്ടാകും. പ്രോജക്ടുകൾ കൃത്യസമയത്ത് പൂർത്തിയാക്കും. സാമ്പത്തിക കാര്യങ്ങളിൽ സ്വയം വിശ്വസിച്ച് തീരുമാനങ്ങൾ എടുക്കുന്നത് നിങ്ങൾക്ക് അനുകൂലമായ തീരുമാനങ്ങളിൽ കലാശിക്കും. ആഴ്ചാവസാനം ചില നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്.
നമ്പർ 6: ( 6, 15, 24 തീയതികളിൽ ജനിച്ചവർ)
റാഡിക്സ് നമ്പർ 6 ഉള്ള ആളുകൾക്ക് ഈ ആഴ്ച മികച്ചതായിരിക്കും. പ്രണയംബന്ധത്തിന് അനുകൂല സാഹചര്യമുണ്ടാകും, പരസ്പര സ്നേഹം കൂടുതൽ ദൃഢമാകും. ഈ ആഴ്ച സാമ്പത്തിക കാര്യങ്ങൾക്ക് അനുകൂലമായ ആഴ്ചയാണ്, നിക്ഷേപങ്ങളിൽനിന്ന് ലാഭം ലഭിച്ചേക്കാം. ജോലിസ്ഥലത്ത് പുരോഗതി ഉണ്ടാകും, പദ്ധതികൾ പുരോഗതിയിലേക്ക് നീങ്ങും. ആഴ്ചാവസാനം ചർച്ചകളിലൂടെ കാര്യങ്ങൾ പരിഹരിച്ചാൽ മികച്ച ഫലം ലഭിക്കും.
നമ്പർ 7 ( 7, 16, 25 തീയതികളിൽ ജനിച്ചവർ)
ഏഴാം നമ്പറിലുള്ളവർക്ക് സാമ്പത്തിക കാര്യങ്ങളിൽ ഈ ആഴ്ച വളരെ അനുകൂലമായിരിക്കുമെന്ന് ഗണേശൻ പറയുന്നു. ഈ ആഴ്ച, പഴയ കെട്ടിക്കിടക്കുന്ന പണം വരാനുള്ള സാധ്യതയുണ്ട്, സാമ്പത്തിക നേട്ടത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. പരസ്പര സംസാരിത്തിലൂടെ നിങ്ങൾ പ്രണയബന്ധങ്ങളിലെ സാഹചര്യങ്ങൾ പരിഹരിച്ചാൽ, മികച്ച ഫലങ്ങൾ ഉണ്ടാകുകയും പ്രശ്നങ്ങൾ കുറയുകയും ചെയ്യും. ജോലിസ്ഥലത്തെ വെല്ലുവിളികളും ഈ ആഴ്ച വർധിച്ചേക്കാം, പ്രോജക്ടുമായി ബന്ധപ്പെട്ട് തടസ്സങ്ങളുടെ ഒരു പരമ്പര ഉണ്ടാകും. എന്നിരുന്നാലും, ആഴ്‌ചയുടെ അവസാനത്തിൽ, പരസ്പര സ്‌നേഹം ശക്തിപ്പെടുകയും സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാവുകയും ചെയ്യും.
നമ്പർ 8: (8, 17, 26 തീയതികളിൽ ജനിച്ചവർ)
നമ്പർ 8 ഉള്ളവർക്ക് ജോലിസ്ഥലത്ത് പുരോഗതി ഉണ്ടാകുമെന്നും പദ്ധതികൾ പുരോഗതിയുടെ പാതയിൽ മുന്നോട്ട് പോകുമെന്നും ഗണേശൻ പറയുന്നു. ഈ ആഴ്ച, നിങ്ങളുടെ പ്രവർത്തന ശൈലിയിൽ നല്ല മാറ്റങ്ങൾ ഉണ്ടായേക്കാം, അതിനാൽ കരിയറിൽ പുരോഗതിക്ക് സാധ്യതയുണ്ട്. പ്രോജക്ട് പൂർത്തിയാക്കാൻ നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. പ്രണയബന്ധത്തിൽ കൂടുതൽ റൊമാന്റിക് ആവുകയും പ്രണയ ജീവിതത്തിൽ നിങ്ങൾ സന്തുഷ്ടരായിരിക്കുകയും ചെയ്യും. ആഴ്ചാവസാനം നിങ്ങളുടെ ഭാഗത്ത് നിന്ന് കൂടുതൽ കഠിനാധ്വാനം ആവശ്യമാണ്. അപ്പോൾ നിങ്ങൾക്ക് മികച്ച ഫലം ലഭിക്കും.
നമ്പർ 9: ( 9,18 , 27 എന്നീ ദിവസങ്ങളിൽ ജനിച്ചവർ)
9-ാം നമ്പർ ഉള്ളവർക്ക് ഈ ആഴ്ച സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതകൾ കാണിക്കുന്നതായി ഗണേശൻ പറയുന്നു. നിക്ഷേപങ്ങളിലൂടെ ശുഭകരമായ ഫലങ്ങൾ ലഭിക്കും. പരസ്പര സ്നേഹം പ്രണയ ബന്ധങ്ങളിൽ ശക്തിപ്പെടും, ആഴ്ചയുടെ തുടക്കത്തിൽ ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ജോലിസ്ഥലത്തെ ബാഹ്യ ഇടപെടൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അതിനാൽ, നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഉപയോഗശൂന്യമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്.
Read More
- വാരഫലം, മൂലം മുതൽ രേവതി വരെ; March 10-March 16, 2024, Weekly Horoscope
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; March 10-March 16, 2024, Weekly Horoscope
- വാരഫലം, മകം മുതൽ തൃക്കേട്ട വരെ; March 10-March 16, 2024, Weekly Horoscope
- മീനമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Monthly Horoscope for Meenam
- അക്കങ്ങളിൽ തെളിയും ഭാവികാലം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.