scorecardresearch

Thulam Monthly Horoscope: തുലാം മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ

Thulam Monthly Horoscope: തുലാം മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം: മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Thulam Monthly Horoscope: തുലാം മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം: മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Monthly Horoscope: തുലാം മാസം നിങ്ങൾക്കെങ്ങനെ?

ഒക്ടോബർ 18 ശനിയാഴ്ചയാണ് തുലാം ഒന്നാം തീയതി വരുന്നത്. തുലാം മാസത്തിന് 30 ദിവസങ്ങളേയുള്ളു, നവംമ്പർ 16 വരെ! നവംബർ 17ന് വൃശ്ചികമാസം തുടങ്ങും.

Advertisment

ആദിത്യൻ തുലാം രാശിയിൽ ചിത്തിര, ചോതി, വിശാഖം ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. ആദിത്യൻ്റെ നീചക്ഷേത്രമാണ് തുലാം രാശി. ദുർബലാവസ്ഥയിലാണ് ആദിത്യൻ. മേടമാസം 10 ന് ആദിത്യൻ്റെ പരമോച്ചമായ മേടപ്പത്ത് / പത്താമുദയം നാം കൊണ്ടാടുന്നു. തുലാമാസം 10-ാം തീയതി ആദിത്യൻ്റെ ബലം ഏറ്റവും നിസ്സാരതയിലെത്തുന്നു. ഇതിനെ 'പരമനീചം' എന്നാണ് വിളിക്കുക.  

മാസാരംഭത്തിൽ ചന്ദ്രൻ കൃഷ്ണപക്ഷത്തിലാണ്. തുലാം 3 ന് 'നരകചതുർദ്ദശി' അഥവാ ദീപാവലി ആഘോഷിക്കപ്പെടുന്നു. തുലാവാവ് / തുലാം മാസത്തിലെ അമാവാസി വരുന്നത് തുലാം നാലിന്, ഒക്ടോബർ 21 ന് ചൊവ്വാഴ്ചയാണ്. പിറ്റേന്നുമുതൽ കാർത്തികമാസം (ചാന്ദ്രവർഷത്തിലെ) ആരംഭിക്കും. വെളുത്തവാവ് / പൗർണമി തുലാം 19 ന് / നവംബർ 5 ന് ആണ്.  

വ്യാഴം തുലാം 1 ന് / ഒക്ടോബർ 18 ന് ശനിയാഴ്ച രാത്രി ഉച്ചരാശിയായ കർക്കടകത്തിൽ പ്രവേശിക്കുന്നു. വ്യാഴം 'അതിചാരം' എന്ന അവസ്ഥയിലാണ്. 49 ദിവസങ്ങളാണ് കർക്കടകം രാശിയിലുണ്ടാവുക. ഡിസംബർ 5 ന് വക്രഗതിയായി വീണ്ടും മിഥുനം രാശിയിൽ പ്രവേശിക്കും. 

Advertisment

ശനി മീനം രാശിയിൽ വക്രഗതിയിലാണ്. തുലാം മാസം മുഴുവൻ വക്രഗതി തുടരും. പൂരൂരുട്ടാതി നാലാംപാദത്തിലാണ് ശനിയുടെ വക്രസഞ്ചാരം. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി രണ്ട്, ഒന്ന് പാദങ്ങളിലായി പിൻഗതി തുടരും. കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലാണ്. 

തുലാമാസം തുടക്കത്തിൽ ശുക്രൻ നീചക്ഷേത്രമായ കന്നിയിലാണ്. തുലാം 16 ന് ശുക്രൻ തുലാം രാശിയിൽ പ്രവേശിക്കും. 

ബുധൻ തുലാം രാശിയിലാണ് മാസാദ്യം. തുലാം 7 ന് വൃശ്ചികം രാശിയിൽ പ്രവേശിക്കും. ചൊവ്വമാസാദ്യം തുലാം രാശിയിലാണ്. തുലാം 10 ന് വൃശ്ചികത്തിൽ പ്രവേശിക്കുന്നു. ചൊവ്വയും ബുധനും തുലാം രാശിയിൽ യോഗം ചെയ്തിരുന്നതുപോലെ വൃശ്ചികരാശിയിലും യോഗം ചെയ്യുന്നുണ്ട്. 

ഈ ഗ്രഹനിലയെ അവലംബിച്ച് മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ തുലാമാസഫലം ഇവിടെ വിശദീകരിക്കുന്നു.

Also Read: വ്യാഴം ഉച്ചരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

മകം

ആദിത്യൻ മൂന്നാം ഭാവത്തിലാകയാൽ ദൗത്യങ്ങൾ ഏറ്റെടുക്കാനും നിർവ്വഹണത്തിലെത്തിക്കാനുമാവും. ആത്മവിശ്വാസം പന്തലിക്കുന്നതാണ്. ക്രിയയും ഇച്ഛയും ജ്ഞാനവും ഏകോപിപ്പിക്കാൻ സാധിക്കും. പുതിയ കാര്യങ്ങളോട് ഔൽസുക്യം കൂടുമ്പോഴും പഴമയെ ഗളഹസ്തം ചെയ്യുകയില്ല. സാമൂഹിക രംഗത്ത് ആദരം ലഭിക്കും. വ്യാഴം പന്ത്രണ്ടാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ സത്കർമ്മങ്ങൾക്കായി ചെലവധികരിക്കാൻ കാരണമായേക്കും. ഗുരുജനങ്ങളുടെ അഭിപ്രായം സ്വീകരിച്ച് മുന്നേറുന്നതിൽ അഭിമാനിക്കും. രാഷ്ട്രീയക്കാർക്ക് കരുതിയതിലും പിന്തുണ കിട്ടുന്നതാണ്. കെട്ടിട നിർമ്മാണത്തിന് ധനം സമാഹരിക്കും. വിവാഹാലോചനകൾ പതുക്കെയാവും. പ്രണയാനുഭവങ്ങളിലും തടസ്സങ്ങൾ വരാനിടയുണ്ട്. കലാകാരന്മാർക്ക് അവസരങ്ങൾ ലഭിക്കും.

പൂരം

പുതുകാര്യങ്ങൾ തുടങ്ങാനും നടപ്പിലാക്കിയവ മുന്നോട്ടുകൊണ്ടു പോവാനും  സാധിക്കുന്നതാണ്. അധികാരികളുടെ പ്രോൽസാഹനം ലഭിക്കും.  ആരോപണങ്ങളിൽ കഴമ്പില്ലെന്ന് തെളിയിക്കാനാവും. തൊഴിൽ മേഖലയിൽ നിന്നും കുറച്ചൊക്കെ സമ്പത്ത് സ്വരൂപിച്ചേക്കും. നക്ഷത്രാധിപനായ ശുക്രൻ നീചത്തിലാകയാൽ മാസാദ്യം പ്രേമരംഗം ഉദാസീനമായേക്കും. ഏഴിൽ രാഹു തുടരുകയാൽ ദാമ്പത്യത്തിലും ചില സ്വരഭംഗങ്ങൾ പ്രത്യക്ഷപ്പെടുന്നതാണ്. വിദേശയാത്രയിലെ പുതിയ നിയമങ്ങൾ ചെറുപ്പക്കാരെ നിരാശപ്പെടുത്തും. വാടകക്കാരെ സമ്മർദ്ദം ചെലുത്തി ഒഴിപ്പിക്കാൻ സാധിക്കുന്നതാണ്. തീർത്ഥാടനങ്ങൾക്ക് സന്ദർഭം വന്നെത്തും. വിരുന്നുകാരെ സൽകരിച്ച് നല്ല ആതിഥേയരെന്ന പെരുമ നേടുന്നതാണ്. പഴയ ഗൃഹത്തിൻ്റെ അറ്റകുറ്റപ്പണിയുടെ ചിലവ് വലുതാകുന്നതിൽ വിഷമിച്ചേക്കും.

ഉത്രം

ചിങ്ങക്കൂറകാർക്ക് ആദിത്യൻ അനുകൂലസ്ഥിതിയിലാകയാൽ മേലധികാരികൾ പ്രോൽസാഹിപ്പിക്കും. സാഹസ കർമ്മങ്ങളിലും മത്സരങ്ങളിലും വിജയം വരിക്കുന്നതാണ്. ഭൂമി വ്യാപാരത്തിൽ വിജയമുണ്ടാവും. സ്ത്രീകളുടെ പിന്തുണ ലഭിക്കും. വ്യാഴം പന്ത്രണ്ടിലാകയാൽ സൽകർമ്മങ്ങൾക്കായി മനസ്സറിഞ്ഞ് ധനം ചെലവഴിക്കുന്നതാണ്. ദൂരയാത്രകൾ പ്രതീക്ഷിക്കുന്നവർക്ക് അതിനാവും. കന്നിക്കൂറുകാർക്ക് വ്യാഴം പതിനൊന്നിലാവുകയാൽ ധനക്ലേശങ്ങൾക്ക് പരിഹാരമാവും. കച്ചവടത്തിൽ നിന്നും ആദരം ഉയരും. സമൂഹത്തിൻ്റെ ബഹുമാന്യത ലഭിക്കുന്നതാണ്. ഗ്രന്ഥപൂർത്തീകരണം സാധ്യമാകും. വിലപ്പെട്ട പാരിതോഷികങ്ങൾ തേടി വരും. അവിവാഹിതർക്ക് വിവാഹസിദ്ധിയുണ്ടാവും. സന്താനങ്ങൾക്കും മാതാപിതാക്കൾക്കും ശ്രേയസ്സ് ഭവിക്കുന്ന കാലമായിരിക്കും. ചൊവ്വ രണ്ടാം ഭാവത്താലാവുകയാൽ പരുഷവാക്കുകൾ പറയും. കലഹബുദ്ധി നിയത്രക്കപ്പെടണം.

Also Read: Weekly Horoscope (October 12 - October 18, 2025): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ

അത്തം

പതിനൊന്നാം വ്യാഴം  'കാലം കുറഞ്ഞ ദിനമാണെങ്കിലും അർത്ഥദീർഘം' എന്ന ചൊല്ല് പോലെ ഗുണകരമാവുന്നത് അത്തം നാളുകാർക്കാണ്. ആഗ്രഹസാഫല്യം കൈവരും. പ്രണയികൾക്ക് വിവാഹത്തിലൂടെ ഒന്നിക്കാനാവും. പുതിയ തൊഴിലിൽ തുടങ്ങും. നിലവിലെ ഉപജീവനമാർഗം പുഷ്ടിപ്പെടുന്നതാണ്. ഉദ്യോഗസ്ഥർക്ക് വേതന വർദ്ധനവ്/ പദവിയിൽ വളർച്ച ഇവ സാധ്യമാകും. ധനപരമായ പിരിമുറുക്കങ്ങൾക്ക് അയവുണ്ടാവും. ആദിത്യൻ, ചൊവ്വ എന്നിവർ രണ്ടാം ഭാവത്തിൽ സഞ്ചരിക്കുകയാൽ വാക്കുകൾക്ക് പാരുഷ്യമേറും. മേലധികാരികളുടെ അപ്രീതിക്ക് പാത്രമാകുന്നതാണ്. ശുക്രൻ സുഖഭോഗങ്ങൾ, കവിത്വ സിദ്ധി, പാരിതോഷിക ലബ്ധി ഇവയരുളും. രാഹു പരിശ്രമങ്ങളെ ഫലവത്താക്കും. കൂട്ടുകച്ചവടം ഗുണം ചെയ്തേക്കില്ല. വിദേശയാത്ര വൈകും. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം.

ചിത്തിര

കന്നിക്കൂറുകാർക്ക് ഗുരു പതിനൊന്നിൽ സഞ്ചരിക്കുന്നതിൻ്റെ ആനുകൂല്യം കിട്ടും. ധനസ്ഥിതി ഉയരാം. കിട്ടാക്കടങ്ങൾ കിട്ടും. പഴയ കടബാധ്യതകളിൽ ചിലത് തീർക്കാനുമാവും. ജന്മശുക്രൻ സുഖഭോഗങ്ങൾക്ക് കാരണമാകുന്നതാണ്. സ്ത്രീസൗഹൃദത്തിൽ സന്തോഷിക്കും. എന്നാൽ തൊഴിലിടത്തിൽ  ഗുണപരമായ മാറ്റങ്ങളൊന്നും ദൃശ്യമായേക്കില്ല. എതിരാളികൾ സൃഷ്ടിക്കുന്ന ഉപജാപങ്ങളെ അധികാരികൾ വിശ്വസിച്ചേക്കും.  തുലാക്കൂറുകാർക്ക് ദിശാബോധം കുറയാൻ സാധ്യതയുണ്ട്.  കാര്യമായ ആസൂത്രണം ഉണ്ടാവില്ല. കാര്യനിർവഹണം മിക്കപ്പോഴും 'വന്നപാട് ചന്തം ' എന്ന മട്ടിലാവുന്നതാണ്. കുടുംബത്തിൻ്റെ പിന്തുണ പ്രതീക്ഷിക്കാം. ചെറുകിട സംരംഭങ്ങൾ മോശമാവില്ല. ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഗുണമുണ്ടാവുന്നതായിരിക്കും. വാഗ്ദാനങ്ങൾ അവസാനനിമിഷം പാലിക്കും.

ചോതി

ജന്മത്തിൽ ആദിത്യനും ചൊവ്വയും ബുധനും സഞ്ചരിക്കുന്നു. ഒമ്പതാം ഭാവത്തിൽ നിന്നും വ്യാഴം പത്താം ഭാവത്തിലേക്ക് മാറുകയാണ്. ഗ്രഹങ്ങളുടെ ഇപ്രകാരമുള്ള സഞ്ചാരത്താൽ മനക്ലേശം, പദവിയിൽ ചാഞ്ചല്യം, യാത്രാദുരിതം എന്നിവ ഭവിക്കാം. തൊഴിൽ പരമായി സമ്മർദങ്ങൾ ഉണ്ടാവുന്നതാണ്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. പുതിയ ജോലി കിട്ടാൻ വൈകുന്നതായിരിക്കും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും. രോഗികൾ കൂടുതൽ ശ്രദ്ധപുലർത്തണം. മത്സരങ്ങളിൽ തോൽവി വരാനിടയുണ്ട്. എതിർക്കുന്നവരുടെ എണ്ണം കൂടുന്നതായി അനുഭവപ്പെടും.  മാസത്തിൻ്റെ പകുതിക്കുശേഷം ശുക്രൻ, ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങൾക്ക് മാറ്റം വരുന്നത് കൂടുതൽ അനുകൂലഫലങ്ങൾക്ക് കാരണമാകും. പിരിമുറുക്കത്തിന് അയവുണ്ടാവും. ആരോഗ്യ സ്വസ്ഥത പ്രതീക്ഷിക്കാം. പ്രണയാനുഭവങ്ങൾ പുഷ്കലമാകുന്നതാണ്. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയിപ്പിക്കും. ധനാഗമം സുഗമമാവുന്നതാണ്.

Also Read: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

വിശാഖം
അപ്രസക്ത കാര്യങ്ങൾക്ക് നേരവും ഊർജ്ജവും ചെലവാകുന്നതാണ്. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അവസരം ലഭിക്കാം. വേതന വർദ്ധന ആവശ്യപ്പെടും. എന്നാൽ വനരോദനമാവും. പ്രൊമോഷന് കാത്തിരിക്കേണ്ടിവരുന്നതാണ്. ബന്ധുതർക്കങ്ങളിൽ മൗനം അവലംബിക്കുക ഉചിതം. ഗവേഷകർക്ക് പ്രോത്സാഹനം കിട്ടുന്നതാണ്. കൃഷികാര്യങ്ങളിൽ താത്പര്യമേറും. രാഷ്ട്രീയ പ്രവർത്തകർക്ക് വെല്ലുവിളികൾ ഏറ്റെടുക്കേണ്ടി വരാം. ഡിപ്പാർട്ട്മെൻ്റ് ടെസ്റ്റുകൾക്ക് പരിശീലനം തേടും. മന്ത്രതന്ത്രാദികൾ പഠിക്കാനാഗ്രഹിക്കും. തൽസംബന്ധമായ അവസരങ്ങൾ ലഭിക്കുന്നതാണ്. കടം വീട്ടാൻ സമ്മർദ്ദമുണ്ടായേക്കും. ചർച്ചകളിൽ ക്ഷോഭിച്ച് സംസാരിക്കുന്നതാണ്.  കൂട്ടുകെട്ടുകളുടെ കാര്യത്തിൽ കരുതലുണ്ടാവണം. സാക്ഷി പറയുക, ജാമ്യം നിൽക്കുക തുടങ്ങിയവ  കരുതലോടെ വേണം.
അനിഴം
വ്യാഴം ഒമ്പതാമെടത്തിൽ ഉച്ചസ്ഥനാവുകയാൽ ഭാഗ്യാനുഭവങ്ങൾ വന്നെത്തുന്നതാണ്. ചിട്ടി, ലോൺ, ഇൻഷ്വറൻസ്, നറുക്കെടുപ്പ് ഇവയിലൂടെ ധനാഗമം പ്രതീക്ഷിക്കാം. പിതാവിന് നേട്ടങ്ങളുണ്ടാവുന്ന കാലമായിരിക്കും. കടലാസ്സിലെ അധികാരങ്ങളും അവകാശങ്ങളും അനുഭവതലത്തിലെത്തും. ജോലിയിൽ ഉയർച്ചയുണ്ടാവും. പ്രാവീണ്യം സ്വയം തിരിച്ചറിയും. ഒപ്പമുള്ളവരും അവ മനസ്സിലാക്കുന്നതാണ്. പ്രണയം വിവാഹത്തിലൂടെ സഫലമായേക്കും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ അകലുന്നതാണ്. വില കൂടിയ വസ്തുക്കൾ പാരിതോഷികമായി ലഭിക്കാനിടയുണ്ട്. ആദ്ധ്യാത്മിക  കാര്യങ്ങളിലും ഉണർവുണ്ടാവുന്നതാണ്. പന്ത്രണ്ടിൽ കുജനും ആദിത്യനും സഞ്ചരിക്കുകയാൽ ഔദ്യോഗികമായി ചില സ്വൈരക്കേടുകൾ വന്നണയും. നാലിലെ രാഹുസ്ഥിതിയാൽ മനസ്സമാധാനം കുറയാനുമിടയുണ്ട്. അലച്ചിലുണ്ടാവുന്നതാണ്. വസ്തു സംബന്ധിച്ച തർക്കങ്ങൾക്ക് സാധ്യതയുണ്ട്.
തൃക്കേട്ട
ആദിത്യനും ചൊവ്വയും ബുധനും പന്ത്രണ്ടിലാകയാൽ തൊഴിൽ രംഗത്ത് തടസ്സങ്ങളേർപ്പെടും.  കാര്യപ്രാപ്തിക്ക് യാത്രകൾ വേണ്ടിവരുന്നതാണ്. ആവർത്തിത ശ്രമങ്ങൾ മടുപ്പിക്കാം. വിദ്യാർത്ഥികൾക്ക് പ്രോജക്ടുകൾ, അസ്സൈൻമെൻ്റ് മുതലായവ ദുഷ്കരമായി അനുഭവപ്പെടുന്നതാണ്. ശുക്രൻ പതിനൊന്നിലും വ്യാഴം ഒമ്പതാമെട ത്തിലുമാകയാൽ അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവുന്നതാണ്. ധനപരമായ നേട്ടങ്ങൾ കൈവരും. ദൈവിക കർമ്മങ്ങൾക്ക് നേരം കണ്ടെത്തുന്നതാണ്. ഉത്സവാദികളുടെ നടത്തിപ്പിൻ്റെ ചുമതല ഏറ്റെടുക്കേണ്ട സാഹചര്യം സംജാതമാകാം. ഭോഗസുഖം, ഭൗതിക നേട്ടങ്ങൾ, വിലപിടിച്ച പാരിതോഷികങ്ങൾ ലഭിക്കുക എന്നിവ അനുഭവങ്ങളിലുൾപ്പെടും. കലാപ്രവർത്തനം ഊർജ്ജിതമാവും. കുടുംബാംഗങ്ങളുടെ നിർലോഭമായ പിന്തുണ കൈവരും.

Read More: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: