/indian-express-malayalam/media/media_files/2025/08/02/kerala-birds-2025-08-02-09-20-46.jpg)
Source: Freepik
വിശാഖം
കാര്യനിർവഹണം കൂടുതൽ സുഗമമാവും. കർമ്മരംഗത്തെ വിഘ്നങ്ങൾക്ക് കാരണം കണ്ടെത്താനും പരിഹരിക്കാനും സാധിക്കുന്നതാണ്. സ്വന്തം സംരഭത്തിൽ മുതൽമുടക്കിയ തുക തിരിച്ചുകിട്ടിത്തുടങ്ങും. സാങ്കേതിക മികവിന് സ്വീകാര്യത ലഭിക്കും. വരുമാനത്തിലെ അസ്ഥിരത മാറുന്നത് ആശ്വാസമേകും. വിദ്യർത്ഥികൾക്ക് ദിശാബോധം കൈവരുന്നതാണ്.
ജീവിത പങ്കാളിക്കും മക്കൾക്കും സന്തോഷം അനുഭവപ്പെടുന്ന കാലമാണ്. ഗൃഹനിർമ്മാണത്തിലെ പ്രാരംഭ തടസ്സങ്ങൾ നീങ്ങും. സർക്കാരിൽ നിന്നും അനുമതി കിട്ടും. കൃത്യാന്തരങ്ങളാൽ ജന്മനാട്ടിൽ പോകാൻ കഴിഞ്ഞേക്കില്ല. വിനോദയാത്ര അടുത്തു വരുന്ന അവധിക്കാലത്തിലേക്ക് മാറ്റും. സംഘടനയുടെ ഭാരവാഹിത്വം തുടരാൻ നിർബന്ധമുണ്ടാവും. അവിവാഹിതർക്ക് വിവാഹസാഫല്യത്തിന് സാഹചര്യം അനുകൂലമാവും.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
അനിഴം
നേട്ടങ്ങൾ സ്വന്തമാക്കാൻ കൂടുതൽ ഊർജ്ജവും സമയവും ചെലവഴിക്കേണ്ടിവരും. പ്രവർത്തന മേഖലയിൽ സ്വാതന്ത്ര്യം കുറയാം. അക്കാര്യത്തിൽ കലഹങ്ങളുണ്ടാവും. പല കാര്യങ്ങളിലും മറ്റുള്ളവരുടെ ഇടപെടൽ സാധ്യതയാണ്. ജീവിതശൈലീ രോഗങ്ങൾക്ക് വൈദ്യസഹായം വേണ്ടിവന്നേക്കും. സൗഹൃദം പുഷ്ടിപ്പെടും. അന്യനാട്ടിലെ പ്രശസ്ത തൊഴിൽ സ്ഥാപനങ്ങൾക്ക് അപേക്ഷയയക്കും.
തീർത്ഥയാത്രകൾ മാറ്റിവെക്കപ്പെടാം. ധനപരമായി സമ്മിശ്രമായ കാലമാണ്. പൊതുപ്രവർത്തനത്തിൽ സത്യസന്ധത പുലർത്തും. ജീവകാരുണ്യത്തിന് സ്വന്തം പോക്കറ്റിലെ പണം ചെലവഴിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ നിർദ്ദേശപ്രകാരം ഗൃഹം മോടിപിടിപ്പിക്കുന്നതിനുള്ള ശ്രമം ആരംഭിക്കും. പിതൃപുത്ര ബന്ധത്തിൽ രമ്യത കുറയുന്നതാണ്.
Also Read:നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
തൃക്കേട്ട
പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളന്നതിന് മുൻപ് പുനരാലോചനകൾ അനിവാര്യമാണ്. പൊതുപ്രവർത്തകർക്ക് ശത്രുക്കളേറും. സാങ്കേതിക പരിജ്ഞാനത്തെ മുൻനിർത്തി ജോലി കിട്ടാം. തൽസംബന്ധമായി അന്യദേശ യാത്ര വേണ്ടി വന്നേക്കും. ആടയാഭരണങ്ങൾ, വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വാങ്ങും. സ്വജനങ്ങളിൽ നിന്നും പിന്തുണ കിട്ടുന്നതാണ്.
Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
ഭൂമിയിൽ നിന്നും ലാഭമോ കമ്മീഷനോ ലഭിക്കാൻ അല്പം കാത്തിരിക്കേണ്ടിവരും. സ്ഥാപനങ്ങൾ നടത്തുന്നവർക്ക് മാനസിക പിരിമുറുക്കം ഉണ്ടായേക്കും. അനുരാഗികൾക്ക് നല്ലകാലമാണ്. ആത്മീയ സാധനകളിൽ താല്പര്യം കുറയുന്നതായിരിക്കും. സാമ്പത്തിക നില ശരാശരിയായിരിക്കും. ചെലവുകളിൽ നിയന്ത്രണം അനിവാര്യമാണ്.
Read More: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.