/indian-express-malayalam/media/media_files/2025/08/05/karkkidakam-avittam-2025-08-05-09-40-41.jpg)
Source: Freepik
തിരുവോണം
ഭൂമിയോ വീടോ വാങ്ങാൻ ആഗ്രഹിക്കുന്നവർ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. വസ്തുവില്പനയിൽ അമളി പറ്റാതെ നോക്കണം. കുടുംബ വഴക്കുകൾ മധ്യസ്ഥന്മാർ മുഖേന പരിഹരിക്കാൻ ശ്രമം തുടരുന്നതാണ്. വിദ്യാർത്ഥികൾക്ക് ലോൺ തരപ്പെട്ടേക്കും. ബിസിനസ്സിൽ അലച്ചിലുണ്ടാവും. യാത്രകൾ മുഷിപ്പിക്കുന്നതാണ്. ഇത്രയും കാലത്തെ കലാപ്രവർത്തനം കൊണ്ട് എന്തുനേട്ടമെന്ന് സ്വയം ചോദിച്ചേക്കും.
ഗൃഹത്തിലെ വയോജനങ്ങളുടെ അനാരോഗ്യം മനക്ലേശമുണ്ടാക്കാം. മുൻപ് അസാധ്യമെന്ന് കരുതി ഉപേക്ഷിച്ച കാര്യങ്ങൾ ലഘുപ്രയത്നത്തിലൂടെ നേടിയെടുക്കാനാവും. ക്ഷേത്രാടനത്തിന് സാഹചര്യമൊരുങ്ങും. ചിട്ടി, ഇൻഷ്വറൻസ് ഇവകളിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം. മകൻ്റെ വിദ്യാഭ്യസ പുരോഗതി സന്തോഷിപ്പിക്കും.
Also Read:നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
അവിട്ടം
കുംഭക്കൂറുകാർക്ക് ആദിത്യൻ ആറാമെടത്തിൽ സഞ്ചരിക്കുകയാൽ കർമ്മരംഗത്ത് ഉന്മേഷമുണ്ടാവും. തൊഴിൽ തേടുന്നവർക്ക് താത്കാലിക ജോലിയെങ്കിലും കരഗതമാവുന്നതാണ്. തൊഴിലിടത്തിൽ സമാധാനം പുലരും. അധികാരികളുടെ നല്ല പുസ്തകത്തിൽ ഇടംപിടിക്കാനാവും. ഭാവനയുണരുകയാൽ സാഹിത്യ പ്രവർത്തനത്തിൽ മുന്നേറ്റം പ്രതീക്ഷിക്കാം. മക്കളുടെ ശ്രേയസ്സിൽ അഭിമാനിക്കും.
മകരക്കൂറകാരായ അവിട്ടം നാളുകാർക്ക് കാര്യതടസ്സം ഇടക്കിടെ തലപൊക്കുന്നതാണ്. ആത്മവിശ്വാസം കുറയാം. പ്രതീക്ഷിച്ച ലാഭം ബിസിനസ്സിൽ നിന്നും ഉണ്ടാവണമെന്നില്ല. അത്യാവശ്യ ചെലവുകൾ നടന്നുകിട്ടിയേക്കും. പ്രോജക്ടുകൾ സാക്ഷാൽകരിക്കാൻ നൂലാമാലകളെ മറികടക്കേണ്ടതായി വന്നേക്കും. കുടുംബത്തിൻ്റെ പിന്തുണ കരുത്തേകും.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ചതയം
മനസ്സിൽ ഉന്മേഷഭാവം നിറയും. കർമ്മമണ്ഡലം ഉണരുന്നതാണ്. സ്വയം തിരുത്താനുള്ള മാനസികാവസ്ഥ സംജാതമാവും. ആസൂത്രണമികവ് ബിസിനസ്സ് വിജയത്തിന് വഴിയൊരുക്കും. ഔദ്യോഗിക യാത്രകളാൽ നേട്ടങ്ങൾ സംജാതമാകും. സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ സ്ഥാനക്കയറ്റം / വേതനവർദ്ധനവ് ഇവ സാധ്യതകളാണ്. പാരമ്പര്യമായിട്ടുള്ള തൊഴിലുകളിൽ ഉന്നമനം ഉണ്ടാവും. നവസംരംഭങ്ങൾക്ക് ആവശ്യമായ അനുമതി ലഭിക്കുന്നതാണ്.
Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
ഏഴാമെടത്തിൽ നിന്നും ചൊവ്വ മാറുകയാൽ ദാമ്പത്യത്തിൽ സംതൃപ്തിയുണ്ടാവും. എന്നാൽ വാഹനം, അഗ്നി, വൈദ്യുതി ഇവ ഉപയോഗിക്കുന്നതിൽ ഏറ്റവും കരുതൽ വേണ്ട സന്ദർഭം കൂടിയാണ്. മകൻ്റെ കലാപഠനത്തിൽ പുരോഗതി ദൃശ്യമാകും. ശനിയും രാഹുവും അനിഷ്ടഭാവങ്ങളിൽ തുടരുന്നതിനാൽ ഒന്നും നിസ്സാരമായി കാണരുത്. എപ്പോഴും ജാഗ്രത ഉണ്ടാവണം.
Read More: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.