scorecardresearch

കർക്കടകത്തിൽ മൂലംകാർക്ക് കുടുംബത്തിൽ സമാധാനം, പൂരാടക്കാർക്ക് കണ്ടകശ്ശനി, ഉത്രാടക്കാർക്ക് ഷ്ടനഷ്ടങ്ങൾ വരാനിട

Karkidakam Horoscope: കർക്കടക മാസം മൂലം മുതൽ ഉത്രാടം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Karkidakam Horoscope: കർക്കടക മാസം മൂലം മുതൽ ഉത്രാടം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Karkkidakam pooradam

Source: Freepik

മൂലം

ആദിത്യസഞ്ചാരം എട്ടാമെടത്തിലാകയാൽ ഔദ്യോഗികമായി അലച്ചിലുണ്ടാവും.  മേലധികാരികളുടെ ഇഷ്ടക്കേട് പ്രകടമാവും. സർക്കാർ മുഖാന്തിരം നേടേണ്ട  കാര്യങ്ങളിൽ കാലവിളംബം വന്നേക്കും. വസ്തുക്കളുടെ ക്രയവിക്രയത്തിൽ തടസ്സം നേരിടാം. ബിസിനസ്സിൽ വിപണന തന്ത്രങ്ങൾ ഫലിക്കുന്നില്ലെന്നു വരാം. പാർട്ണർഷിപ്പ് ബിസിനസ്സിൽ കൂടുതൽ സമയം ചെലവഴിക്കും. 

Advertisment

കുടുംബകാര്യങ്ങളിൽ സമാധാനമുണ്ടാവും. ജീവിതപങ്കാളിയുടെ പിന്തുണ എത്ര വിലപ്പെട്ടതെന്ന് ബോധ്യമാവും. അനുരാഗികൾക്ക് വിഘ്നങ്ങൾ ഒഴിയുന്നതാണ്. വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിനോ സാങ്കേതിക മുഖ്യത്വമുള്ള കോഴ്സിനോ അവസരം വന്നെത്തുന്നതാണ്.  സാമ്പത്തിക കാര്യങ്ങളിൽ കരുതൽ അനിവാര്യം.

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

പൂരാടം

കണ്ടകശ്ശനിക്കാലമെന്ന് ഓർക്കണം. ആദിത്യനും അഷ്ടമത്തിലാണ്. അതിനാൽ തിടുക്കം ഗുണം ചെയ്യില്ല. ആലോചനയും പുനരാലോചനയും ഒഴിവാക്കരുത്. സുഹൃൽ ബന്ധങ്ങൾ ദൃഢമാകുന്നതാണ്. അറിവിൻ്റെ ചക്രവാളം വികസിപ്പിക്കാനാവും. വീട്ടമ്മമാർ ഹ്രസ്വകാല കോഴ്സുകൾക്ക് ചേർന്നേക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാവും. വസ്തു ഈട് നൽകി കടബാധ്യതകൾ പരിഹരിച്ചേക്കും. 

കലാകാരന്മാർക്ക് അംഗീകാരം കൈവരും. ന്യായമായ ആഗ്രഹങ്ങൾ നേടും. വിനോദ യാത്രകൾ / തീർത്ഥാടനങ്ങൾ എന്നിവയ്ക്ക് അവസരം കൈവരുന്നതാണ്. വിദേശത്തുള്ളവർക്ക് തൊഴിലിലെ ആശങ്കക്ക് അറുതി വരാം. ആത്മവിശ്വാസം അമിതമാവാതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യ ജാഗ്രത പുലർത്തേണ്ടതുണ്ട്.

Advertisment

Also Read:നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

ഉത്രാടം

പല കാര്യങ്ങളിലും സമ്മിശ്രമായ ഫലം പ്രതീക്ഷിക്കാം. തോറ്റെന്നും ജയിച്ചെന്നും പറയാനാവാത്ത സ്ഥിതി വരാം. വ്യാപാരത്തിൽ കുറച്ചൊക്കെ മെച്ചം ഭവിക്കും. എന്നാൽ കൂടുതൽ മുതൽമുടക്കുന്നത് ഇപ്പോൾ ഒഴിവാക്കണം. കമ്മീഷൻ, ഫ്രാഞ്ചൈസി മുതലായവയിൽ നിന്നും തരക്കേടില്ലാത്ത ഫലം ലാഭം ഉണ്ടാവും. കുടുംബ ബന്ധങ്ങളിൽ നൈരാശ്യം തോന്നാം. ചിലപ്പോൾ സന്തോഷിക്കാനുമാവും.  

Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

ആദർശത്തിൽ ഉറച്ചുനിൽക്കുകയാൽ പൊതുപ്രവർത്തനത്തിൽ കഷ്ടനഷ്ടങ്ങൾ വരാനിടയുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധാലുവാകും. കരാർ ജോലികളിൽ നൈരന്ത്യരം കുറയാം. വായ്പയുടെ തിരിച്ചടവ് വൈകിയാലും മുടങ്ങില്ല. മകളുടെ വിവാഹ കാര്യത്തിൽ ശുഭതീരുമാനങ്ങൾ ഉണ്ടായേക്കും. സ്വന്തം ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്.

Read More: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: