scorecardresearch

കർക്കടകത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഏതൊക്കെ നാളുകാർക്ക്?

കർക്കടക മാസത്തിൽ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണ്ടത് ഏതൊക്കെ നാളുകാർക്കെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

കർക്കടക മാസത്തിൽ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണ്ടത് ഏതൊക്കെ നാളുകാർക്കെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Health Life

Source: Freepik

കാർത്തിക

പലതരം മാറ്റങ്ങൾ ജീവിതത്തിൽ വന്നെത്തുന്ന കാലമാണ്. മുൻപ് കൈമെയ് മറന്ന് പ്രവർത്തിച്ചതിൻ്റെ ഫലം അനുഭവിക്കാറാവും. ഭൗതികമായ നേട്ടങ്ങൾ ഒന്നൊന്നായി വന്നെത്തും. പുതിയ ജോലിക്കുള്ള ശ്രമം വിജയം കാണുന്നതാണ്. ഉന്നതരുടെ സഹകരണം കിട്ടും. സാമൂഹികമായ ചലനങ്ങളിൽ വലിയ താത്പര്യമൊന്നും കാണിക്കില്ല. മക്കളുടെ  ഭാവികാര്യത്തിൽ ചില ഉത്കണ്ഠകൾ ഉണ്ടാവും. പൂർവ്വിക സ്വത്തുക്കളിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. സഹോദരരുടെയും ബന്ധുക്കളുടെയും സഹകരണം ഉണ്ടാവുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉൽസുകത്വം വരും. വചോവിലാസം അഭിനന്ദിക്കപ്പെടും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാവണം.

Advertisment

പുണർതം

സ്വന്തം കഴിവുകളിൽ വിശ്വസിക്കും. സ്വാശ്രയ ബിസിനസ്സിൽ നടത്തിയ പരിഷ്കാരങ്ങൾ ഫലം കാണുന്നതാണ്.സ്വകാര്യ കമ്പനികളിൽ ജോലിചെയ്യുന്നവർക്ക് / സാങ്കേതിക വിദഗ്ദ്ധന്മാർക്കസ്വതന്ത്രചുമതലകളോ വേതന വർദ്ധനവോ പ്രതീക്ഷിക്കാം. പുതുതലമുറയുടെ കാര്യത്തിൽ ശുഭവാർത്തകൾ കേൾക്കും.കുടുംബത്തിൽ സമാധാനമുണ്ടാവും. അഭിപ്രായസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നതിനാൽ ശത്രുക്കളും കുറയില്ല. പഠനത്തിൽ സാമാന്യമായ പുരോഗതി ഉണ്ടായേക്കും.ഭോഗസുഖം, സുഹൃത്തുക്കളുമായി ഉല്ലാസം ഇവയ്ക്ക് അവസരം സംജാതമാകും. കൊടുക്കാനുള്ള ധനത്തിൻ്റെ കുറച്ചുഭാഗം കൊടുക്കാനായേക്കും. എന്നാൽ കിട്ടാനുള്ള ധനത്തിന് അവധി പറയപ്പെടും. പതിവ് ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്.

Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ

പൂയം

ജന്മരാശിയിൽ ആദിത്യനും ബുധനും സഞ്ചരിക്കുകയാൽ കൃത്യാന്തരങ്ങളിൽ മുഴുകേണ്ടിവരും. ഔദ്യോഗികമായും അനൗദ്യോഗികമായും യാത്രകൾ വേണ്ടിവന്നേക്കും. കാര്യാലോചനകളിൽ നിലപാടുകൾ തുറന്നു പറയുന്നതാണ്. സഹപ്രവർത്തകരുമായി സംവാദത്തിലേർപ്പെടാനിടയുണ്ട്. ബിസിനസ്സിൽ തത്കാലം കൂടുതൽ ധനം മുടക്കാതിരിക്കുകയാണ് അഭികാമ്യം. രണ്ടാം ആഴ്ചയുടെ ഒടുവിൽ ചൊവ്വ മൂന്നാമെടത്തിലേക്ക് മാറുന്നത് അല്പം ആശ്വാസമുണ്ടാക്കും.സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. സൽകാര്യങ്ങൾക്കായും കുറച്ചൊക്കെ ധാടിമോടികൾക്കായും ധനം വിനിയോഗിക്കും. കുടുംബ കാര്യങ്ങളിൽ ശ്രദ്ധ കുറയുന്നതിനാൽ ചില പ്രശ്നങ്ങൾ ഉദയം ചെയ്യാം. അഷ്ടമത്തിലെ രാഹു അനാരോഗ്യത്തിന് ഇടവരുത്താമെന്നതിനാൽ ആരോഗ്യത്തിൽ ശ്രദ്ധവേണം.

Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ

ഉത്രം

ഉദ്ദേശിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ തടസ്സങ്ങളുണ്ടാവും. ലക്ഷ്യസാധ്യത്തിന് ആവർത്തിത ശ്രമം അനിവാര്യമാണ്. തൊഴിലിൽ സ്വാസ്ഥ്യം കുറയുന്നതാണ്. സഹപ്രവർത്തകരുടെ അമിതസ്വാതന്ത്ര്യം വിഷമങ്ങൾ സൃഷ്ടിക്കാം. ആരോഗ്യ പരിപാലനത്തിൽ ജാഗ്രത അനിവാര്യം. ദാമ്പത്യത്തിലും അലോസരങ്ങൾ ഉയരാം. വ്യവഹാരങ്ങളിൽ  നിന്നും പിന്തിരിയുകയോ അനുരഞ്ജനത്തിന് ശ്രമിക്കുകയോ ആവും ഉചിതം.  മാസത്തിൻ്റെ രണ്ടാം പകുതിയിൽ ജീവിതം കൂടുതൽ ആശ്വാസകരവും സുഖപ്രദവുമാവും. സാമൂഹികമായ പദവികൾ ഉയരാം. തടസ്സപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കും. അധികാരികളുടെ അഭിനന്ദനം ലഭിക്കുന്നതാണ്. ധനാഗമം തൃപ്തികരമായിരിക്കും. ഉപാസനാദികൾ അഭംഗുരം നടക്കും.

Advertisment

അത്തം

ആദിത്യനും ബുധനും പതിനൊന്നിൽ സഞ്ചരിക്കുന്നതിനാൽ തൊഴിലിൽ ഉയർച്ചയുണ്ടാവും. തൊഴിൽ തേടുന്നവർക്ക് ഉചിതമായ അവസരങ്ങൾ സംജാതമാകുന്നതാണ്. മേലധികാരികളുടെ പ്രീതി നേടും. കടബാധ്യത ഭാഗികമായി പരിഹരിക്കുന്നതാണ്. വിദ്യാഭ്യാസത്തിലും ഗവേഷണരംഗത്തും ശോഭിക്കാനാവും.  ബന്ധുക്കളുടെ നിർലോഭമായ പിന്തുണ ഗുണം ചെയ്യുന്നതാണ്. ധനാഗമത്തിലെ തടസ്സങ്ങൾ നീങ്ങും. സ്വന്തം സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസ് അധികം ക്ളേശിക്കാതെ ലഭിക്കാം. രണ്ടാം പകുതിയിൽ ചൊവ്വ ജന്മരാശിയിൽ സഞ്ചരിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. ക്ഷോഭം നിയന്ത്രിക്കപ്പെടണം. ദാമ്പത്യം സമ്മിശ്രമായിരിക്കും.

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

ചിത്തിര

മുൻപ് കഠിനമായി പ്രയത്നിച്ചിട്ടും കിട്ടാത്ത കാര്യങ്ങൾ /  നേട്ടങ്ങൾ  ലഘുയത്നത്തിലൂടെ ഇപ്പോൾ സ്വന്തമാക്കും. കാര്യാലോചനയോഗങ്ങളിൽ പ്രായോഗികമായ സമീപനം സ്വീകരിക്കുന്നതാണ്. ഭൂമിയിൽ നിന്നും ആദായമുണ്ടാവും. മിത്രങ്ങളുടെ അഭിപ്രായം മുഖവിലക്കെടുക്കും. വരവുചെലവുകണക്കുകൾ എഴുതി സൂക്ഷിക്കുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധയുണ്ടാവണം. മാസത്തിൻ്റെ പകുതിയോടെ നക്ഷത്രാധിപനായ ചൊവ്വ കേതുവിൽ നിന്നും അകലുന്നത്  സമ്മിശ്രഗുണമുണ്ടാക്കും. സാഹിത്യവാസന പുഷ്ടിപ്പെടുന്നതാണ്. സഹോദരരുമായി അഭിപ്രായ ഭിന്നത ഉടലെടുക്കാം. ചെറുകിട സംരംഭകർക്ക് വളർച്ചയുണ്ടാവും. സ്വാശ്രയത്വത്തിൽ സന്തുഷ്ടി വന്നെത്തും.

പൂരാടം

കണ്ടകശ്ശനിക്കാലമെന്ന് ഓർക്കണം. ആദിത്യനും അഷ്ടമത്തിലാണ്. അതിനാൽ തിടുക്കം ഗുണം ചെയ്യില്ല. ആലോചനയും പുനരാലോചനയും ഒഴിവാക്കരുത്. സുഹൃൽ ബന്ധങ്ങൾ ദൃഢമാകുന്നതാണ്. അറിവിൻ്റെ ചക്രവാളം വികസിപ്പിക്കാനാവും. വീട്ടമ്മമാർ ഹ്രസ്വകാല കോഴ്സുകൾക്ക് ചേർന്നേക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാവും. വസ്തു ഈട് നൽകി കടബാധ്യതകൾ പരിഹരിച്ചേക്കും. കലാകാരന്മാർക്ക് അംഗീകാരം കൈവരും. ന്യായമായ ആഗ്രഹങ്ങൾ നേടും. വിനോദ യാത്രകൾ / തീർത്ഥാടനങ്ങൾ എന്നിവയ്ക്ക് അവസരം കൈവരുന്നതാണ്. വിദേശത്തുള്ളവർക്ക് തൊഴിലിലെ ആശങ്കക്ക് അറുതി വരാം. ആത്മവിശ്വാസം അമിതമാവാതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യ ജാഗ്രത പുലർത്തേണ്ടതുണ്ട്.

ഉത്രാടം

പല കാര്യങ്ങളിലും സമ്മിശ്രമായ ഫലം പ്രതീക്ഷിക്കാം. തോറ്റെന്നും ജയിച്ചെന്നും പറയാനാവാത്ത സ്ഥിതി വരാം. വ്യാപാരത്തിൽ കുറച്ചൊക്കെ മെച്ചം ഭവിക്കും. എന്നാൽ കൂടുതൽ മുതൽമുടക്കുന്നത് ഇപ്പോൾ ഒഴിവാക്കണം. കമ്മീഷൻ, ഫ്രാഞ്ചൈസി മുതലായവയിൽ നിന്നും തരക്കേടില്ലാത്ത ഫലം ലാഭം ഉണ്ടാവും. കുടുംബ ബന്ധങ്ങളിൽ നൈരാശ്യം തോന്നാം. ചിലപ്പോൾ സന്തോഷിക്കാനുമാവും.  ആദർശത്തിൽ ഉറച്ചുനിൽക്കുകയാൽ പൊതുപ്രവർത്തനത്തിൽ കഷ്ടനഷ്ടങ്ങൾ വരാനിടയുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധാലുവാകും. കരാർ ജോലികളിൽ നൈരന്ത്യരം കുറയാം. വായ്പയുടെ തിരിച്ചടവ് വൈകിയാലും മുടങ്ങില്ല. മകളുടെ വിവാഹ കാര്യത്തിൽ ശുഭതീരുമാനങ്ങൾ ഉണ്ടായേക്കും. സ്വന്തം ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്.

Also Read: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: