/indian-express-malayalam/media/media_files/2025/08/01/karkkadakam-chothi-2025-08-01-12-13-05.jpg)
Source: Freepik
അത്തം
ആദിത്യനും ബുധനും പതിനൊന്നിൽ സഞ്ചരിക്കുന്നതിനാൽ തൊഴിലിൽ ഉയർച്ചയുണ്ടാവും. തൊഴിൽ തേടുന്നവർക്ക് ഉചിതമായ അവസരങ്ങൾ സംജാതമാകുന്നതാണ്. മേലധികാരികളുടെ പ്രീതി നേടും. കടബാധ്യത ഭാഗികമായി പരിഹരിക്കുന്നതാണ്. വിദ്യാഭ്യാസത്തിലും ഗവേഷണരംഗത്തും ശോഭിക്കാനാവും. ബന്ധുക്കളുടെ നിർലോഭമായ പിന്തുണ ഗുണം ചെയ്യുന്നതാണ്.
ധനാഗമത്തിലെ തടസ്സങ്ങൾ നീങ്ങും. സ്വന്തം സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസ് അധികം ക്ളേശിക്കാതെ ലഭിക്കാം. രണ്ടാം പകുതിയിൽ ചൊവ്വ ജന്മരാശിയിൽ സഞ്ചരിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. ക്ഷോഭം നിയന്ത്രിക്കപ്പെടണം. ദാമ്പത്യം സമ്മിശ്രമായിരിക്കും.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ചിത്തിര
മുൻപ് കഠിനമായി പ്രയത്നിച്ചിട്ടും കിട്ടാത്ത കാര്യങ്ങൾ / നേട്ടങ്ങൾ ലഘുയത്നത്തിലൂടെ ഇപ്പോൾ സ്വന്തമാക്കും. കാര്യാലോചനയോഗങ്ങളിൽ പ്രായോഗികമായ സമീപനം സ്വീകരിക്കുന്നതാണ്. ഭൂമിയിൽ നിന്നും ആദായമുണ്ടാവും. മിത്രങ്ങളുടെ അഭിപ്രായം മുഖവിലക്കെടുക്കും. വരവുചെലവുകണക്കുകൾ എഴുതി സൂക്ഷിക്കുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും.
Also Read:നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധയുണ്ടാവണം. മാസത്തിൻ്റെ പകുതിയോടെ നക്ഷത്രാധിപനായ ചൊവ്വ കേതുവിൽ നിന്നും അകലുന്നത് സമ്മിശ്രഗുണമുണ്ടാക്കും. സാഹിത്യവാസന പുഷ്ടിപ്പെടുന്നതാണ്. സഹോദരരുമായി അഭിപ്രായ ഭിന്നത ഉടലെടുക്കാം. ചെറുകിട സംരംഭകർക്ക് വളർച്ചയുണ്ടാവും. സ്വാശ്രയത്വത്തിൽ സന്തുഷ്ടി വന്നെത്തും.
Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
ചോതി
ആദിത്യൻ പത്താമെടത്തിൽ സഞ്ചരിക്കുന്നതിനാൽ തൊഴിൽ മേഖലയിലെ കുഴപ്പങ്ങൾ പരിഹരിക്കപ്പെടും. പുതുതൊഴിൽ ലഭിക്കാം. അർഹമായ സ്ഥാനമാനങ്ങളും കൈവരുന്നതാണ്. ഒമ്പതിലെ ശുക്രഗുരുയോഗം ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കാനിടയാക്കും. ധനസ്ഥിതി ഉയരാം. ചിട്ടി, നറുക്കെടുപ്പ്, ഇൻഷ്വറൻസ് തുടങ്ങിയവയിലൂടെ ധനാഗമം പ്രതീക്ഷിക്കാം. സംരംഭങ്ങളുമായി മുന്നോട്ടു പോകാനാവും.
കുടുംബ ജീവിതത്തിൽ സമാധാനം വന്നെത്തും. മനസ്സിൽ സന്തോഷം ഉണ്ടാക്കുന്ന ബന്ധങ്ങൾ പുഷ്ടിപ്പെടുന്നതാണ്. രോഗക്ലേശിതർക്ക് ആശ്വാസം അനുഭവപ്പെടും. ശത്രുക്കളുടെ നാവിൽ നിന്നു തന്നെ പരാജയസമ്മതം കേൾക്കാനാവും. പൊതുവേ അമിതമായ അധ്വാനം ഉണ്ടാവില്ല. ജീവിതം പുരോഗതിയുടെ പാതയിലാണെന്ന് സ്വയം ബോധ്യമാകുന്നതാണ്.
Read More: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.