scorecardresearch

തൊഴിൽപരമായ ദുരിതങ്ങൾക്ക് ഉപശാന്തി, കുടുംബത്തിൽ അനുകൂലമായ അന്തരീക്ഷം; മീനമാസത്തെ 7 നക്ഷത്രക്കാരുടെ ഫലം

അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം എന്നീ 7 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ മീനമാസത്തിലെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുന്നു

അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം എന്നീ 7 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ മീനമാസത്തിലെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Monthly Horoscope: മീനമാസം നിങ്ങൾക്കെങ്ങനെ?

കൊല്ലവർഷത്തിലെ എട്ടാമത്തെ മാസമാണ് മീനം. 2024 മാർച്ച് 14  മുതൽ ഏപ്രിൽ 13 വരെ  മീനമാസം നീളുന്നു. 31 തീയതികളുണ്ട്. തലയും വാലും വിപരീത ദിശകളിലായി ജലാശയത്തിൽ കിടക്കുന്ന ഇരുമത്സ്യങ്ങളാണ് മീനം രാശിയുടെ സ്വരൂപമായി പരിഗണിക്കപ്പെടുന്നത്. രാശിചക്രത്തിലെ പന്ത്രണ്ടാം രാശിയാണ് മീനം (Pisces) എന്നതും പ്രസ്താവ്യം. 

Advertisment

സൂര്യൻ മീനം രാശിയിൽ സഞ്ചരിക്കുന്ന കാലത്തെ മീനം രാശിയായി കണക്കാക്കിപ്പോരുന്നു. ഇന്ത്യൻ സംവത്സരമായ ശകവർഷം തുടങ്ങുന്നതു മീനമാസത്തിലാണ്. ചാന്ദ്രവർഷം തുടങ്ങുന്നതും മീനമാസത്തിലാണെന്ന സവിശേഷതയുമുണ്ട്.  60 ചാന്ദ്ര സംവത്സരങ്ങളിൽ ഒന്നായ 'ശോഭകൃത്' വർഷം മീനമാസത്തിലെ കറുത്തവാവിന് അവസാനിക്കും. പിറ്റേന്നുമുതൽ, അതായത് വെളുത്ത പ്രഥമ തിഥി മുതൽ 'ക്രോധി' എന്നുപേരുള്ള വർഷം തുടങ്ങും.

പൂരൂരുട്ടാതി, ഉത്രട്ടാതി,രേവതി ഞാറ്റുവേലകൾ മീനമാസത്തിൽ കടന്നുവരുന്നുണ്ട്. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ സഞ്ചരിക്കുകയാണ്. ശനി കുംഭം രാശിയിലുണ്ട്. മാസാവസാനം ചതയത്തിൽ നിന്നും പൂരൂരുട്ടാതിയിലേക്ക്  പകരുന്നു. മീനം 5 ന് ഒരു മാസക്കാലത്തിലധികം നീണ്ട ശനിയുടെ മൗഢ്യം അവസാനിക്കുകയുമാണ്. രാഹു മീനം രാശിയിൽ രേവതിയിലും കേതു കന്നിരാശിയിൽ അത്തത്തിലും തുടരുന്നു. 

മീനം 2 ന് ചൊവ്വ മകരത്തിൽ നിന്നും കുംഭത്തിൽ പ്രവേശിക്കുകയാണ്. ചൊവ്വ ഉച്ചരാശിയിൽ നിന്നും മാറുന്നുവെന്നർത്ഥം. മീനം 12ന് ബുധൻ നീചരാശിയായ മീനത്തിൽ നിന്നും മേടത്തിലേക്ക് സംക്രമിക്കുകയാണ്. മീനം 1 മുതൽ 22 വരെ ബുധന് മൗഢ്യമില്ല. അതിനുശേഷം മൗഢ്യം സംഭവിക്കുന്നു. മീനം 27 ന് ബുധൻ വക്രഗതിയിൽ മേടത്തിൽ നിന്നും മീനത്തിലേക്ക് വീണ്ടും നിഷ്ക്രമിക്കുന്നു. കുംഭം രാശിയിൽ തുടരുന്ന ശുക്രൻ മീനം 18 ന് തൻ്റെ ഉച്ചരാശിയായ മീനം രാശിയിലേക്ക് പ്രവേശിക്കുകയാണ്. 

Advertisment

ചന്ദ്രസഞ്ചാരം ഇപ്രകാരമാണ്: മീനം ഒന്നിന് ഭരണി നക്ഷത്രത്തിൽ നിന്നും യാത്ര തുടങ്ങുന്ന ചന്ദ്രൻ മീനം 31 ആകുമ്പോൾ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മകയിരം നക്ഷത്രത്തിൽ എത്തുന്നു. ശുക്ലപഞ്ചമിയിലാണ് മാസത്തിൻ്റെ തുടക്കവും ഒടുക്കവും. മീനം12 ന് വെളുത്തവാവ് വരുന്നു. മീനം 26 ന് കറുത്തവാവ് സംഭവിക്കുകയാണ്. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം എന്നീ 7 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ മീനമാസത്തിലെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുന്നു.

അശ്വതി

സൂര്യനും രാഹുവും ബുധനും പന്ത്രണ്ടിലും ശനിയും ചൊവ്വയും ശുക്രനും പതിനൊന്നിലും വ്യാഴം രണ്ടിലും സഞ്ചരിക്കുകയാൽ ഗുണദോഷസമ്മിശ്രമായ കാലമായിരിക്കും. ഉദ്യോഗസ്ഥർക്ക്  ദുർഘടമുള്ള ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരാം. ചില അവിചാരിതമായ തൊഴിൽ യാത്രകൾക്കും സാധ്യത കാണുന്നുണ്ട്. അത്യാവശ്യമായിട്ടുള്ള അനുമതി രേഖകൾ  കൈവശം വന്നുചേരാനും താമസമുണ്ടാവും. സാമ്പത്തികമായി ഗുണകരമായ കാലമാണ്. ചെയ്യുന്ന തൊഴിൽ ചെറുതോ വലുതോ ആകട്ടെ ആദായം വർദ്ധിക്കും. പുതുജോലികൾക്ക് ശ്രമിക്കുന്നവർക്ക് അതിനവസരം കൈവരുന്നതാണ്. സാമൂഹ്യമായ അംഗീകാരം തിരിച്ചുകിട്ടുവാനിടയുണ്ട്. പ്രണയികളുടെ  ശുഭസാഹസങ്ങൾ വിജയകരമാവുന്നതാണ്. കിട്ടാക്കടം ഭാഗികമായിട്ടെങ്കിലും ലബ്ധമാകും. ഊഹക്കച്ചവടം ഗുണകരമാവും.

ഭരണി

പതിനൊന്നിലും പന്ത്രണ്ടിലും മൂന്നുഗ്രഹങ്ങൾ വീതമുണ്ട്. വ്യാഴം ജന്മരാശിയിൽ, ജന്മനക്ഷത്രത്തിലുമാണ്. അനുകൂലമായ സാഹചര്യങ്ങൾക്കാണ് മുൻതൂക്കം ലഭിച്ചിരിക്കുന്നത്. തൊഴിലിൽ ഏർപ്പെടുന്ന മാന്ദ്യം, തടസ്സം ഇവയെ പ്രായോഗിക ബുദ്ധി കൊണ്ട് മറികടക്കുവാൻ കഴിയുന്നതാണ്. പാഴ്‌ചെലവുകൾ കുറേയുണ്ടാവും. എന്നാലും ധനപരമായി മുൻതൂക്കമുണ്ട്. ധനം സമാഹരിക്കുവാനാവും. വസ്തുവില്പനയിലെ തടസ്സം നീങ്ങുന്നതാണ്. കൂടിയാലോചനകളിൽ സ്വാഭിപ്രായം വിലമതിക്കപ്പെടും. ഭോഗസുഖം പ്രതീക്ഷിക്കാം. കൂടുംബജീവിതം സ്വച്ഛന്ദമാവുന്നതാണ്. ഉദ്യോഗപരമായ യാത്രകൾ വേണ്ടിവന്നേക്കും. വിദ്യാർത്ഥികൾ പരീക്ഷാ തയ്യാറെടുപ്പുകൾ കൂടുതൽ ഊർജ്ജിതമാക്കേണ്ടതുണ്ട്.

കാർത്തിക

രണ്ടുരാശികളിൽ ത്രിഗ്രഹയോഗങ്ങൾ ഉള്ളതിനാൽ ഗുണഫലങ്ങളും ദോഷഫലങ്ങളുമുണ്ട്. കാർത്തിക ഇരുകൂറുകളിലായി വരുന്ന നക്ഷത്രമാകയാൽ പ്രായേണ ഈ മാസം മീനക്കൂറുകാർക്കാവും ഗുണക്കൂടുതൽ. തൊഴിലിൽ വളരെ ശ്രദ്ധിക്കണം. സഹപ്രവർത്തകരുടെ പിന്തുണ കിട്ടിയേക്കില്ല. സർക്കാർ കാര്യങ്ങളിൽ മെല്ലപ്പോക്ക് തുടരും. ബിസിനസ്സ് വിപുലീകരിക്കാൻ കടമ്പകളുണ്ടാവും. പഠനം, തൊഴിൽ ഇവയുമായി ബന്ധപ്പെട്ടുളള വിദേശയാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് അതിനവസരം സംജാതമായേക്കും. സാമ്പത്തികമായി തരക്കേടില്ലാത്ത കാലമാണ്. ഭൂമിയിൽ നിന്നും ആദായം ഉണ്ടാകും. പാരമ്പര്യ വസ്തുക്കൾ, ജീവിതപങ്കാളിയുടെ ധനം ഇവ അനുഭവത്തിലെത്തും. എന്നാൽ ധനപരമായി പറ്റിക്കപ്പെടാനും തെറ്റായ നിക്ഷേപങ്ങളിൽ ഏർപ്പെടാനും സാധ്യതയും കാണുന്നു.

രോഹിണി

അനുകൂലമായിട്ടുള്ള ഗ്രഹനില ജീവിതത്തിൽ മുന്നേറാൻ സുവർണാവസരമൊരുക്കും. പതിനൊന്നിലെ സൂര്യ-രാഹു-ബുധ യോഗം തുടക്കത്തിൽ തന്നെ ചില ശുഭലക്ഷണങ്ങളേകും. തൊഴിൽ പരമായ പരിശ്രമങ്ങൾ പാഴാകുന്നില്ലെന്നത് കൂടുതൽ ഊർജ്ജമേകും.  അധികാരികളുടെ അപ്രീതി നീങ്ങും. തടസ്സങ്ങളും തഴയപ്പെടുന്നതായ അനുഭവങ്ങളും ഉണ്ടാകുമെങ്കിലും അവയെ പിന്തള്ളി മുന്നേറാൻ കരുത്തുണ്ടാകും. സ്ത്രീകളുടെ  സഹായ സഹകരണം ഗുണകരമായിത്തീരും. കുടുംബത്തിൽ അനുകൂലമായ അന്തരീക്ഷമുണ്ടാകും. എതിർചേരിയിൽ നിന്നവർ പോലും പ്രയോജനകരമായ നിലപാടെടുക്കും. വിവാദങ്ങളിലും മത്സരങ്ങളിലും വിജയിക്കുന്നതാണ്. കിടപ്പുരോഗികൾക്ക് ആശ്വാസം ഭവിക്കും. മകന്റെ / മകളുടെ ശ്രേയസ്സിൽ ചാരിതാർത്ഥ്യം ഉണ്ടാകും.

മകയിരം

തൊഴിൽപരമായി കുറച്ചു കാലം കൊണ്ട് അനുഭവിച്ചിരുന്ന ദുരിതങ്ങൾക്ക് ഉപശാന്തിയാകും. നവസംരംഭങ്ങൾ ബാലാരിഷ്ടകൾ പിന്നിട്ട് മുന്നേറുന്നതാണ്. സ്ഥാനക്കയറ്റം, സ്ഥലംമാറ്റം ഇത്യാദികളിൽ പ്രതീക്ഷിച്ച അളവിലല്ലെങ്കിലും ഗുണപരമായ വ്യത്യാസം പ്രതീക്ഷിക്കാം. ഊഹക്കച്ചവടത്തിൽ ലാഭമുണ്ടാകുന്നതാണ്. ആഢംബര വസ്തുക്കൾ, വിലകൂടിയതും മോഹിച്ചതുമായ ഇലക്ട്രോണിക് ഉപകരണങ്ങൾ ഇവ വാങ്ങാനായേക്കും. ആലസ്യം, മറവി എന്നിവ വിദ്യാർത്ഥികൾക്ക് വെല്ലുവിളി ഉയർത്തും. സൽകാര്യങ്ങൾ ചെയ്യുന്നതിന് ചില തടസ്സങ്ങൾ ഉള്ളതായി അനുഭവപ്പെടും. രാഷ്ട്രീയ ഇടപെടലുകളും തുറന്ന സംസാരവും പ്രത്യക്ഷവും പരോക്ഷവുമായ ശത്രുക്കളെ സൃഷ്ടിച്ചെന്നു വരാം. ആരോഗ്യപരമായി ഏറ്റവും ശ്രദ്ധ വേണ്ടുന്ന കാലം കൂടിയാണ്.

തിരുവാതിര

പത്താം ഭാവത്തിലെ ആദിത്യനും ഒമ്പതിലെ ശുക്രനും പതിനൊന്നിലെ ഗുരുവും അനുകൂലഫലദാതാക്കളാണ്. നിരന്തര പരിശ്രമം നടത്തിയിട്ടും മുൻപ് വിജയിക്കാത്തവ ചെറുപ്രയത്നം കൊണ്ടുതന്നെ  നേടിയെടുക്കാനാവും. കർമ്മരംഗത്ത് അനിഷേധ്യതയുണ്ടാവുന്നതാണ്. തൊഴിൽപരമായ നുണുങ്ങുവിദ്യകൾ പുതുതലമുറയ്ക്ക് പറഞ്ഞുകൊടുക്കുവാനുള്ള ശ്രമം അഭിനന്ദിക്കപ്പെടും. ഒമ്പതിൽ സ്ഥിതിചെയ്യുന്ന ചൊവ്വ പിതാവുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങൾക്ക് വഴിയൊരുക്കുന്നതാണ്. ആരോഗ്യപരമായും പിതാവിന് അത്ര മേന്മയില്ലാത്ത സമയമാണിപ്പോൾ. ആത്മീയ യാത്രകൾക്ക് പുതിയ കൂട്ടുകാരെ കണ്ടെത്തുന്നതാണ്. ബുധന് മൗഢ്യസ്ഥിതി മാറുകയാൽ വിദ്യാർത്ഥികളുടെ ഓർമ്മശക്തി മെച്ചപ്പെടും. ന്യായമായ രീതികളിലൂടെ ലഭിക്കേണ്ട വരുമാനം കൈവശമെത്തും.

പുണർതം

തന്റെയും കുടുംബത്തിന്റെയും ഭാവിക്കായി നല്ല തീരുമാനങ്ങൾ കൈക്കൊള്ളുവാൻ കഴിയും. പുതിയ വ്യാപാരക്കരാറുകളിൽ ഏർപ്പെടുന്നതാണ്. മനസ്സിന്റെ ഉണർവും ഉന്മേഷവും നിലനിർത്തും. ഉദ്യോഗസ്ഥർക്ക് ആദിത്യ - രാഹു യോഗം നല്ലഫലം നൽകണമെന്നില്ല. ക്ലേശാനുഭവങ്ങൾ സൃഷ്ടിച്ചേക്കാം. തന്റെ അധ്വാനഫലം മറ്റാരോ കവരുന്നതായി തോന്നാനിടയുണ്ട്. പ്രൊഫഷണലുകൾക്ക് കർമ്മരംഗത്ത് എതിർപ്പുയർന്നേക്കും. അതിനാൽ മത്സരം നിറഞ്ഞ അന്തരീക്ഷത്തെ നേരിടേണ്ട സ്ഥിതിയുണ്ടാകും. ഗവേഷകർക്ക് വേഗത്തിൽ പ്രബന്ധം സമർപ്പിക്കാൻ നിർദ്ദേശം ലഭിക്കുന്നതാണ്. പൂർവ്വിക സ്വത്തുക്കളുമായി ബന്ധപ്പെട്ട വ്യവഹാരത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ജീവിതപങ്കാളിയുടെ പിന്തുണ വലിയ ശക്തി പകരും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: