scorecardresearch

ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ ആയില്യംവരെ

ശനിയെയും രാഹുവിനെയും നോക്കിക്കൊണ്ട് ചൊവ്വയുടെ പടയോട്ടം. രണ്ട് തമോഗ്രഹങ്ങളുടെ തേർവാഴ്ചക്കാലം ഇനി ഏതൊക്കെ കൂറുകാർക്കാണ് ദുരിതപ്പെയ്ത്താവുക? ആർക്കെങ്കിലും ഗുണമുണ്ടെന്ന് വരുമോ?

ശനിയെയും രാഹുവിനെയും നോക്കിക്കൊണ്ട് ചൊവ്വയുടെ പടയോട്ടം. രണ്ട് തമോഗ്രഹങ്ങളുടെ തേർവാഴ്ചക്കാലം ഇനി ഏതൊക്കെ കൂറുകാർക്കാണ് ദുരിതപ്പെയ്ത്താവുക? ആർക്കെങ്കിലും ഗുണമുണ്ടെന്ന് വരുമോ?

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mars Kethu Horoscope 2025

ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ?

2025 ജൂൺ 6 ന് അർദ്ധരാത്രി ചൊവ്വ അഥവാ കുജൻ (Mars) കർക്കടകം രാശിയിൽ നിന്നും ചിങ്ങം രാശിയിൽ പ്രവേശിക്കുന്നു. ഏപ്രിൽ 3 ന് ആണ് ചൊവ്വ തൻ്റെ നീചരാശിയായ കർക്കടകത്തിൽ പ്രവേശിച്ചത്.

Advertisment

ജൂൺ 6 ന് രാത്രി കർക്കടകത്തിൽ നിന്നും ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നു. 52/53 ദിവസങ്ങൾക്ക് ശേഷം, ജൂലൈ 28 ന്, ചൊവ്വ ചിങ്ങം രാശിയിൽ നിന്നും കന്നിരാശിയിൽ പ്രവേശിക്കുന്നതാണ്. ചൊവ്വയുടെ ബന്ധുവായ ആദിത്യൻ്റെ ഭവനമാണ്  ചിങ്ങം. അതിനാൽ ചൊവ്വയ്ക്ക് ചിങ്ങം രാശിയിൽ ബലമുണ്ട്. ഇതൊരു സാമാന്യ തത്ത്വമാണ്.

എന്നാൽ ചൊവ്വ ദുർബലനാവുന്നതും അപകടകാരിയാവുന്നതും കേതുയോഗം വരുന്നതിനാലാണ്. കേതു ചിങ്ങം രാശിയിലാണിപ്പോൾ. രാഹുവിൻ്റെ ദൃഷ്ടി ചൊവ്വയ്ക്കുള്ളതിനാൽ ചൊവ്വയുടെ പാപത്വം അധികരിക്കും. ശുഭഗ്രഹങ്ങളുടെ ചേർച്ചയോ യോഗമോ ചൊവ്വയ്ക്കുണ്ടാവുന്നില്ല എന്നതും പ്രസ്താവ്യമാണ്.

കഴിഞ്ഞ കുറേ മാസങ്ങളായി കാളസർപ്പയോഗം തുടരുകയാണ്. ചൊവ്വ ചിങ്ങം രാശിയിൽ നിന്നും കന്നിരാശിയിലേക്ക് ജൂലൈ ഒടുവിൽ പ്രവേശിക്കുമ്പോഴാണ് കാളസർപ്പയോഗത്തിന് ഭംഗം വരുന്നത്. അക്കാര്യവും പ്രധാനമാണ്.

Advertisment

ചിങ്ങം രാശിയിൽ സംഭവിക്കുന്ന ഈ അത്യപൂർവ്വമായ ചൊവ്വ-കേതുയോഗം ഏതേതു കൂറുകാർക്ക് അനുകൂലം, ഏതേതു കൂറുകാർക്ക് പ്രതികൂലം എന്നതാണ് ഇവിടെ അവലോകനം ചെയ്യുന്ന വിഷയം.

Also Read: Daily Horoscope June 02, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാംപാദം)

അഞ്ചാംഭാവമായ ചിങ്ങം രാശിയിലേക്കാണ് ചൊവ്വ സംക്രമിക്കുന്നത്. നാലാം ഭാവത്തിൽ നീചനായിരുന്നു, ചൊവ്വ ഇത്രകാലം. തന്മൂലം സൃഷ്ടിക്കപ്പെട്ട മാനസിക ക്ലേശങ്ങൾ ചൊവ്വ അഞ്ചാമെടത്തിൽ സഞ്ചരിക്കുമ്പോൾ ഉണ്ടായേക്കില്ല. എന്നാൽ കേതുയോഗം മൂലം തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സമ്മർദം ഉണ്ടായിക്കൊണ്ടിരി ക്കും. പിടിവാശി കൂടുവാനിടയുണ്ട്. സുഹൃത്തുക്കളുടെ വാക്കുകൾ  വിലമതിച്ചേക്കില്ല. മക്കളുടെ കാര്യത്തിൽ ശ്രദ്ധയുണ്ടാവണം. അവരെ നിരീക്ഷിക്കാൻ സമയം കണ്ടത്തേണ്ടതുണ്ട്.  പലരുടേയും ഉപദേശങ്ങൾ തൃണവൽഗണിക്കും. രഹസ്യങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നതിനാൽ എപ്പോഴും പിരിമുറുക്കം അനുഭവപ്പെടുന്നതാണ്.  ഔദ്യോഗിക കാര്യങ്ങളിൽ തഴയപ്പെടുന്നുണ്ടോ എന്ന തോന്നൽ ശക്തമാകുന്നതാണ്. ധനവരവ് പ്രതീക്ഷിച്ചതിൽ നിന്നും അല്പം കുറയാം. നവസംരംഭങ്ങൾ ഇപ്പോൾ പച്ചപിടിക്കണം എന്നില്ല.
ഉപാസനാദികൾക്ക് തടസ്സം വരാം.

Also Read: Weekly Horoscope (June 01 - June 07 2025): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ ?

ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)

നാലാം ഭാവത്തിലാണ് ചൊവ്വ - കേതു യോഗം വരുന്നത്. പാപഗ്രഹങ്ങൾ നാലാമെടത്തിൽ സഞ്ചരിക്കുമ്പോൾ മനക്ലേശമുണ്ടാവും. അകാരണമായ ഭയം, വിഷാദം ഇവ സംഭവിക്കാം. സുഹൃത്തുക്കളുമായി കലഹത്തിന് ഒരുമ്പെട്ടേക്കും. ബന്ധുവിരോധവും സാധ്യതയാണ്. വാഹനം ഓടിക്കുന്നതിൽ കരുതലുണ്ടാവണം. സ്ഥാനമാനങ്ങൾ പ്രതീക്ഷിക്കുന്നവർക്ക് നിരാശയുണ്ടാവും. സുപ്രധാന കാര്യങ്ങളിൽ തിടുക്കത്തിൽ തീരുമാനം കൈക്കൊണ്ട് കുഴപ്പത്തിലാവാം. കൃത്യനിർവഹണത്തിൽ തടസ്സങ്ങൾക്കിടയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. വസ്തുവില്പനയുടെ കാര്യത്തിൽ അവസാനനിമിഷം ഇച്ഛാഭംഗം വരാം. വലിയ തോതിൽ മുതൽമുടക്കി ബിസിനസ്സ് വിപുലീകരിക്കാൻ ഇപ്പോൾ ഗ്രഹാനുകൂല്യം ഇല്ല. തൊഴിലിടത്തിൽ സ്വൈരക്കുറവുണ്ടാവും.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3  പാദങ്ങൾ) 

മൂന്നാമെടത്തിലാണ് കുജകേതുയോഗം വരുന്നത്. പാപഗ്രഹങ്ങൾക്ക് അനുകൂലമായ രാശിയാണ് മൂന്നാമെടം. ആത്മവിശ്വാസം വാനോളമുയരും. പ്രയത്നിക്കാനുള്ള സന്നദ്ധത സംജാതമാകും. ലഘുശ്രമത്താൽ വിപുലമായ നേട്ടങ്ങൾ കൊയ്യുന്നതാണ്. മറഞ്ഞും തെളിഞ്ഞുമുള്ള എതിർപ്പുകളെ മറികടന്ന് മുന്നോട്ടു പോകും. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. ധനപരമായി ഉത്കർഷം ഭവിക്കുന്നതായിരിക്കും. കിട്ടാക്കടങ്ങൾ കിട്ടുവാനിടയുണ്ട്. വ്യാപാരത്തിലും വ്യവസായത്തിലും പുതിയ ചുവടുവെയ്പുകൾ നടത്തിയേക്കും. തൊഴിൽ തേടുന്നവർക്ക് അർഹമായ അവസരങ്ങൾ കൈവരും. കിടപ്പുരോഗികൾക്ക് ആശ്വാസം ഭവിക്കും. ഭൗതികമായ ഉയർച്ചകൾ വരുന്നതാണ്. ഭാവിയെ മുൻനിർത്തി ചില നിക്ഷേപങ്ങൾ നടത്തുവാൻ കഴിയും. സമൂഹത്തിൻ്റെ ആദരം ലഭിക്കുന്നതാണ്. ആരോഗ്യസൗഖ്യം പ്രതീക്ഷിക്കാം.

Also Read: Weekly Horoscope June 01-June 07: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)

രണ്ടാമെടത്തിലാണ് ചൊവ്വയും കേതുവും സംഗമിക്കുന്നത്. രണ്ടാമെടത്തിൽ സ്ഥിതി, അഷ്ടമത്തിൽ നോട്ടം എന്നിവ അത്ര അനുകൂലമല്ല. വാക്കുകൾക്ക് അറിയാതെ തന്നെ പാരുഷ്യം വരുന്നതാണ്. വാഗ്ദാനലംഘം ഉണ്ടാവും. ദുരാരോപണങ്ങൾ കേൾക്കാനുമിടയുണ്ട്. സാക്ഷി നിന്നതിൻ്റെ പേരിൽ വിരോധം വരാം. ഉപരി വിദ്യാഭ്യാസത്തിനായി നടത്തുന്ന പരിശ്രമങ്ങൾ വിളംബത്തിലാവും. കുടുംബസ്ഥാനമാണ് രണ്ടാമെടം. അതിനാൽ ദാമ്പത്യത്തിൽ സ്വരച്ചേർച്ച കുറയുന്നതാണ്. ധനവരവിൽ മാന്ദ്യമുണ്ടാവും.  സദുദ്യമങ്ങൾ ഫലം കാണാൻ ഇരട്ടി അധ്വാനം ആവശ്യമായേക്കും. മുറിവ്, വ്രണം, തീപ്പൊള്ളൽ പോലുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. പ്രണയികൾക്ക് ബന്ധശൈഥില്യം ഏർപ്പെടാം. ഊഹക്കച്ചവടത്തിൽ നഷ്ടം വന്നേക്കും. മുഖരോഗങ്ങൾ വിഷമിപ്പിക്കാനിടയുണ്ട്.

Read More: ശുക്രൻ മേടം രാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: