/indian-express-malayalam/media/media_files/GFlxE9lBqSDzyuyKSx8J.jpg)
Monthly Horoscope: ഇടവ മാസം നിങ്ങൾക്കെങ്ങനെ?
കൊല്ലവർഷത്തിലെ പത്താം മാസമാണ് ഇടവം. കുത്താൻ മുക്രയിട്ടു വരുന്ന കാളയാണ് ഇടവം രാശിയുടെ സ്വരൂപം. ഈ രാശി Taurus എന്ന് ഇംഗ്ലീഷിൽ വിളിക്കപ്പെടുന്നു. മേയ് മാസം 15 മുതൽ ജൂൺ 14 വരെയാണ് ഇടവം മാസം വരുന്നത് (31 തീയതികൾ). രാശിചക്രത്തിലെ രണ്ടാം രാശിയായ ഇടവത്തെ എടവം എന്നും സംബോധന ചെയ്യുന്നു. 31 ഡിഗ്രി മുതൽ 60 ഡിഗ്രി വരെയാണ് രാശിചക്രത്തിൽ ഇടവം രാശിയുടെ വ്യാപതി.
ആദിത്യൻ ഇടവം രാശിയിൽ കാർത്തിക, രോഹിണി, മകയിരം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ഇടവമാസം ഒന്നിന് ആയില്യം നക്ഷത്രമാണ്. മാസാന്ത്യമാകുമ്പോൾ ചന്ദ്രൻ ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ഉത്രം നക്ഷത്രത്തിലെത്തുന്നു. ഇടവം 9 ന് വെളുത്തവാവും ഇടവം 23 ന് കറുത്തവാവും സംഭവിക്കുന്നു.
വ്യാഴം ഇടവം രാശിയിൽ കാർത്തിക നക്ഷത്രത്തിലാണ്. വ്യാഴമൗഢ്യം ഇടവം 21 വരെ തുടരും. ശുക്രൻ മാസാദ്യത്തിൽ മേടം രാശിയിലാണ്. ഇടവം 5 ന് ഇടവം രാശിയിൽ പ്രവേശിക്കുന്നു. ഇടവം 29ന് മിഥുനം രാശിയിലേക്ക് സംക്രമിക്കുകയാണ്. ശുക്രനും മൗഢ്യാവസ്ഥയിൽ തുടരുന്നു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ സഞ്ചരിക്കുകയാണ്. രാഹു മീനം രാശിയിൽ രേവതി നക്ഷത്രത്തിലും കേതു കന്നി രാശിയിൽ അത്തം നക്ഷത്രത്തിലും അപ്രദക്ഷിണ ഗതിയായി സഞ്ചരിക്കുകയാണ്.
ബുധൻ മേടം രാശിയിലാണ്. ഇടവം 17 ന് ഇടവം രാശിയിൽ പ്രവേശിക്കുന്നു. ഇടവം 21 ന് ബുധന് ക്രമമൗഢ്യം തുടങ്ങുന്നുണ്ട്. ചൊവ്വ മീനം രാശിയിലാണ്. ഇടവം 18 ന് മീനത്തിൽ നിന്നും മേടത്തിലേക്ക് വരുന്നു. ചൊവ്വ ഇടവമാസം 1 മുതൽ 18 വരെ രേവതിയിലും തുടർന്ന് അശ്വതിയിലും സഞ്ചരിക്കുന്നു.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ മൂന്നു നാളുകാരുടെ ഇടവമാസത്തിലെ നക്ഷത്രഫലം ഇവിടെ വിശദീകരിക്കുന്നു.
പൂരൂരുട്ടാതി
ശനി ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ കാര്യവിളംബം ഭവിക്കാം. ചില അനാവശ്യ സമ്മർദ്ദങ്ങൾ ഉണ്ടായേക്കും. രാഹുവും ചൊവ്വയും ആദിത്യനും പ്രതികൂല ഭാവത്തിലാകയാൽ പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ സവിശേഷ ശ്രദ്ധയുണ്ടാവണം. പൊതു പ്രവർത്തകർക്ക് പരാജയഭീതിയുണ്ടാകാം. പാളിച്ചകൾ വിലയിരുത്തുന്നതിൽ സൂക്ഷ്മത പുലർത്തും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ കരുതിയിരിക്കണം. ബന്ധുക്കളുമായി സഹകരണം കുറയുന്നതാണ്. ഉദ്യോഗസ്ഥർക്ക് ദുർഘടമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. ഗാർഹികജീവിതം സമാധാന ഭരിതമാകും. വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയങ്ങളിൽ ഉപരിപഠനം നടത്താൻ മറുനാടുകളെ ആശ്രയിക്കേണ്ടി വരുന്നതാണ്. കൃഷികാര്യങ്ങളിൽ ശ്രദ്ധയേറിയേക്കും.
ഉത്രട്ടാതി
ഗ്രഹങ്ങളുടെ പ്രാതികൂല്യം ഉണ്ട്. എന്നാൽ സൂര്യൻ മൂന്നാം ഭാവത്തിലാകയാൽ നേട്ടങ്ങളും വന്നെത്തും. മൂന്നാമെടത്തിലെ വ്യാഴം തടസ്സങ്ങൾക്ക് കാരണമാകും. കാര്യവിഘ്നമോ കാര്യവിളംബമോ ഉണ്ടാവുന്നതാണ്. നിലവിലെ തൊഴിലിൽ തന്നെ തുടരുന്നതാണ് ഉചിതം. തൊഴിൽ മാറ്റത്തിന് സാഹചര്യം ഹിതകരമല്ല. ബിസിനസ്സിന് വായ്പ ലഭിക്കാം. സർക്കാരിൽ നിന്നും ലൈസൻസ്, മറ്റു രേഖകൾ ഇവയും തടസ്സമില്ലാതെ ലഭിക്കുന്നതാണ്. ഉദ്യോഗസ്ഥരുടെ ശുഷ്കാന്തി മേലധികാരികളുടെ പ്രശംസ നേടും. വിദേശത്ത് പോകാൻ അവസരം വന്നുചേരും. ചില പരാതികളും പരിഭവങ്ങളും - തൊഴിൽപരമായും വ്യക്തിപരമായും ഒക്കെ- അപരിഹാര്യമായി തുടരുന്നത് സങ്കടകരമാവും. മകളുടെ / മകൻ്റെ വിദ്യാഭ്യാസ പുരോഗതിയിൽ ഏറെ സന്തോഷിക്കും.
രേവതി
നക്ഷത്രത്തിൽ രാഹുവും മാസത്തിൻ്റെ തുടക്കത്തിൽ ചൊവ്വയും തുടരുന്നതിനാൽ പല കാര്യങ്ങളും അവ്യവസ്ഥിതമാവും. നേട്ടങ്ങൾ സ്വന്തമാവാൻ ഭഗീരഥ പ്രയത്നം തന്നെ ആവശ്യമായി വരും. വീടുവിട്ടു നിൽക്കേണ്ട സാഹചര്യം സംജാതമായേക്കും. ആദിത്യൻ്റെ ആനുകൂല്യം ചില ഗുണങ്ങൾ സമ്മാനിക്കാതിരിക്കില്ല. കരാറു പണികളിൽ നിന്നും ആദായം കൂടും. ഏജൻസികളുടെ പ്രവർത്തനത്തിലും ലാഭമധികരിച്ചേക്കും. അധികാര മത്സരങ്ങളിൽ നേട്ടമുണ്ടാക്കുന്നതാണ്. പിതാവിൻ്റെ കുടുംബത്തിലുള്ളവരുമായി കൂടുതൽ ഇണങ്ങാൻ അവസരമുണ്ടാകും. അനുരാഗികൾക്ക് മോശം സമയമല്ല. കലാപ്രവർത്തനത്തിൽ സന്തോഷമനുഭവിക്കും. പുതിയ തലമുറയുടെ വരവ് കുടുംബാന്തരീക്ഷത്തെ മെച്ചപ്പെടുത്തിയേക്കും. സമയനിഷ്ഠ പാലിക്കുന്നതിലെ ഉദാസീനത ഉപേക്ഷിക്കേണ്ടതാണ്.
Read More
- Mars Transit 2024: ചൊവ്വ മേടം രാശിയിൽ, അശ്വതി മുതൽ ആയില്യം വരെ
- Weekly Horoscope (May 26– June 1, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 May 27 to June 02
- വാരഫലം, അശ്വതി മുതൽ രേവതി വരെ; May 26-June 01, 2024, Weekly Horoscope
- ഇടവമാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Monthly Horoscope for Edavam
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us