scorecardresearch

Daily Horoscope May 12, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope May 12, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope May 12, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
Horoscope 5

Daily Horoscope May 12, 2022: നിങ്ങൾക്ക് അറിയുന്നത് പോലെ, ചന്ദ്രനിലേക്കുള്ള ആദ്യ യാത്രക്കായി ഞാൻ കാത്തിരിക്കുകയാണ്! ചന്ദ്രനിൽ കൂടുതൽ വെള്ളമുണ്ടെന്ന് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ചന്ദ്രനിൽ പുതിയ കോളനികളും ഉണ്ടാവാൻ അധികം താമസമൊന്നുമില്ല. അവിടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ജാതകത്തിൽ ചന്ദ്രനുണ്ടാകില്ല എന്നത് ജോതിഷികൾക്ക് ഒരു വെല്ലുവിളിയാകും. പകരം, അവർക്ക് ഭൂമി ഉണ്ടായിരിക്കും, എന്നാൽ അതിന്റെ അർത്ഥമെന്താണെന്ന് ഒരു പിടിയുമില്ല.

Advertisment

മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)

നിങ്ങൾക്ക് ഗാർഹികപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ജോലിയും സാമ്പത്തികവും പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങളിൽ നിന്ന് നിങ്ങളുടെ ശ്രദ്ധമാറാൻ ഇടയുണ്ട്. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളും സന്തുലിതമായി നിർത്തുക എന്നത് അത്യാവശ്യമാണ്. പങ്കാളികളും നിങ്ങളെ പോലെ സന്തോഷത്തിലാണെന്ന് ഉറപ്പാക്കണം.

ഇടവം രാശി (ഏപ്രിൽ 21 - മേയ് 21)

നിങ്ങൾ ധാർഷ്ട്യത്തിന് പേരുകേട്ടവരാണ്, എന്നാൽ ഈ സമയത്തെ ഒരു ഏറ്റുമുട്ടൽ നിങ്ങൾക്ക് തന്നെ തിരിച്ചടിയായേക്കാം. തൽക്കാലം മറ്റുള്ളവരുമായി സൂക്ഷിച്ചു കളിക്കുന്നതാണ് യുക്തിസഹം, നിങ്ങൾക്ക് അവരുടെ പെരുമാറ്റത്തിൽ ഇഷ്ടക്കേട് ഉണ്ടെങ്കിൽ പോലും.

Also Read: Horoscope 2022: ശുക്രൻ ഉച്ചസ്ഥിതിയിൽ, നേട്ടം ആർക്കൊക്കെ?

മിഥുനം രാശി (മേയ് 22 - ജൂൺ 21)

നിങ്ങളുടെ സാഹചര്യങ്ങളിലും മാനസികാവസ്ഥയിലുമുണ്ടാകുന്ന ദൈനംദിന മാറ്റങ്ങൾ എന്തുതന്നെയായാലും, നിങ്ങളുടെ ഗ്രഹങ്ങളുടെ പ്രധാന ആശങ്ക സാമ്പത്തിക കാര്യങ്ങളിലാണ്. വലിയ സാമ്പത്തിക പൊരുത്തക്കേടുകൾ കൈകാര്യം ചെയ്യേണ്ടതിൽ നിന്ന് രക്ഷപെടാൻ കഴിയില്ല. നിങ്ങളുടെ പ്രണയ ജീവിതവും ഒരു കാവ്യാത്മക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

Advertisment

കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)

ജീവിതത്തിൽ ഇപ്പോഴും ബുദ്ധിമുട്ടുള്ള പലകാര്യങ്ങളും ഉണ്ടായിരിക്കാം, എന്നാൽ നിങ്ങളുടെ ഭാരം ലഘൂകരിക്കാൻ ധാരാളം മാർഗങ്ങളുണ്ട്. ചുറ്റും സൗന്ദര്യം വിതയ്ക്കാനും സന്തോഷകരമായ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാനും ശ്രമിക്കുക. എല്ലാത്തിനുമുപരി, നിങ്ങൾ അത് അർഹിക്കുന്നു! ഒരു തടസം, അത് നിസ്സംശയമായും അധിക ചിലവുകൾ ഉണ്ടാകും.

Also Read: Horoscope 2022:ശനി രാശി മാറുന്നു, വൃശ്ചിക കൂറിന് കണ്ടകശനി, കുംഭക്കൂറിന് ജന്മശനി, മീനക്കൂറിന് ഏഴരശനിയുടെ ആരംഭം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങൾ തികച്ചും സത്യസന്ധനും നേരുള്ളവനുമാണെന്ന് മറ്റുള്ളവർ വിശ്വസിക്കുന്നു, എന്നിട്ടും നിങ്ങളിപ്പോൾ ഏറെ രഹസ്യങ്ങൾ സൂക്ഷിക്കുന്ന മനസികാവസ്ഥയിലാണ്. നിങ്ങളുടെ നല്ല ഉദ്ദേശ്യങ്ങളെ സുഹൃത്തുക്കൾ തെറ്റിദ്ധരിക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഒരുപക്ഷേ, നിങ്ങൾക്ക് സ്വാഭാവികമായുള്ള ഉത്സാഹം നിയന്ത്രിക്കേണ്ടി വന്നേക്കാം.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)

നിങ്ങൾക്ക് പ്രിയപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിന് നിങ്ങളുടെ കൂടുതൽ സമയം ഉപയോഗിക്കുക, ചില കാര്യങ്ങൾ ഒഴിവാക്കുക. അവ ജോലിയുമായി ബന്ധപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നത് ചിന്തിക്കേണ്ട, നിങ്ങളുടെ ഇഷ്ടങ്ങളെ പിന്തുടരുക. കുടുംബ അഭിലാഷങ്ങൾക്ക് ആകും ആദ്യ സ്ഥാനം, ഒരു ബന്ധം നിങ്ങൾക്ക് പുതിയ ജീവിതരീതികൾ പരിചയപ്പെടുത്തും.

Also Read: Horoscope 2022: ശനിദശയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)

നിങ്ങൾ നിങ്ങളുടെ ജോലിയിലും പൊതുതാത്പര്യങ്ങളിലും ശ്രദ്ധനൽകണം. കുറച്ചു നാളത്തേക്ക് ജോലിസ്ഥലത്തെ സാഹചര്യങ്ങൾ സങ്കീർണ്ണമാകുമെങ്കിലും, നിങ്ങൾക്ക് ഇപ്പോഴുള്ള നിരവധി സാധ്യതകളുടെ ഫലമായി ഇതിനെ കാണണം. നിങ്ങളുടെ സാമൂഹിക നക്ഷത്രങ്ങൾ ശക്തമാണ്, അടുത്ത മാസം വരെ അത് അങ്ങനെ തന്നെ തുടരും.

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)

ജ്യോതിഷപരമായി ഇത് വിവേകപൂരമായ ദിനമാണ്. എന്നാൽ വളരെ സജീവമായ ഒരു ആഴ്ചയും. അതുകൊണ്ട് തന്നെ സജീവമായിരിക്കാൻ കഴിയുന്നതെല്ലാം ചെയ്യുക. നിങ്ങൾ ഇപ്പോൾ എന്ത് ചെയ്യുന്നു, അതനുസരിച്ച് നിങ്ങൾക്ക് വരും നാളുകളിൽ നിങ്ങളുടെ ആഗ്രഹങ്ങൾ സാക്ഷാത്ക്കരിക്കാൻ കഴിയും. പങ്കാളികൾ പ്രതീക്ഷിച്ചതിലും കൂടുതൽ നിങ്ങൾക്ക് സഹായമായി വരും, നിങ്ങൾക്ക് ആശ്വാസമാകും.

Also Read: Monthly Horoscope 2022 May: 2022 മേയ് മാസത്തെ സമ്പൂർണ നക്ഷത്രഫലം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 - ഡിസംബർ 22)

നിങ്ങളുടെ ഭാവിക്ക് ഏറ്റവും മികച്ചത് എന്താണെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ. നിലവിലെ സംഭവവികാസങ്ങൾ നിങ്ങൾക്ക് ജീവിതത്തിൽ എന്താണ് വേണ്ടതെന്ന ബോധ്യം നിങ്ങളിൽ ഉണ്ടാക്കും, അത് അത്ര മോശമായിരിക്കില്ല. അടുത്ത കുറച്ചു ദിവസത്തേക്ക് കൂടുതൽ സാമ്പത്തിക അവസരങ്ങൾ ഉണ്ടാകും.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)

നിങ്ങളുടെ രാശിയുമായുള്ള ഗ്രഹങ്ങളുടെ സംയോജനം തീർച്ചയായും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്, പക്ഷേ നിങ്ങളുടെ ഓപ്‌ഷനുകൾ വർധിക്കുന്നത് കൊണ്ടാകാം ഇത്. നിങ്ങളുടെ തോന്നലുകളെ ശ്രദ്ധാപൂർവം പിന്തുടരുക എന്നതാണ് അത് മറികടക്കാനുള്ള മികച്ച വഴി, നിങ്ങളുടെ താൽപര്യങ്ങളും മനസ്സിൽ വെക്കുക.

Also Read:Horoscope 2022 Idavam: ഈ ഇടവ മാസം നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം അറിയാം

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)

നിങ്ങളുടെ ഉത്സാഹം പ്രശംസനീയമാണ്, പക്ഷേ, നിങ്ങൾ സാധ്യമായതിലും കൂടുതൽ സുഹൃത്തുക്കളെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. നോക്കി തിരഞ്ഞെടുക്കുക, നിങ്ങൾക്ക് കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാവുന്ന ജോലികൾ മാത്രം ഏറ്റെടുക്കുക. അതിനെല്ലാമുപരിയായി എങ്ങനെ - എപ്പോൾ - 'ഇല്ല' എന്ന് പറയണമെന്ന് പഠിക്കുക.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)

ഇപ്പോൾ നിങ്ങൾക്ക് പരിഗണിക്കാവുന്ന ഓപ്ഷനുകളിലൊന്ന് കൂടുതൽ സജീവമാകാനുള്ള വഴികൾ കണ്ടെത്തുക എന്നതാണ്, ഒരുപക്ഷേ കായികരംഗത്ത് കൂടുതൽ ഇടപെടുക. മീനരാശിക്കാർ അലസരാണെന്ന ഒരു അഭ്യൂഹമുണ്ട്, എന്നാൽ ജീവിതകാലത്തെ ശീലങ്ങൾ നിങ്ങൾ ഉപേക്ഷിക്കാതിരിക്കാനും പങ്കാളികൾ തെറ്റാണെന്ന് തെളിയിക്കാനും അത് കാരണമല്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Horoscope Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: