scorecardresearch

മൂലംകാർക്ക് ബന്ധുക്കൾ ശത്രുക്കളാവാം, പൂരാടക്കാർക്ക് തൊഴിൽ പ്രശ്നങ്ങൾ, ഉത്രാടക്കാർക്ക് ധനപരമായി വളർച്ച

ശനിരാഹു യോഗം മൂലമുള്ള ഫലങ്ങൾ ഓരോ നാളിലും ജനിച്ചവരെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയാം

ശനിരാഹു യോഗം മൂലമുള്ള ഫലങ്ങൾ ഓരോ നാളിലും ജനിച്ചവരെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയാം

author-image
S. Sreenivas Iyer
New Update
horoscope

Source: Freepik

മൂലം

ശനിരാഹുയോഗം സുഖസ്ഥാനം എന്നറിയപ്പെടുന്ന നാലാം ഭാവത്തിലാണ്. ദേഹസുഖവും മനസ്സുഖവും ബാധിക്കപ്പെടാം. ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവയും നാലാം ഭാവം കൊണ്ട് ചിന്തിക്കപ്പെടുകയാൽ ബന്ധുക്കൾ ശത്രുക്കളാവാം. സുഹൃത്തുക്കളിൽ നിന്നും അകലാനുള്ള സാഹചര്യം ഉണ്ടാകുന്നതാണ്. അല്ലെങ്കിൽ സുഹൃത്തുക്കൾ തന്നെ തള്ളിപ്പറയുന്ന സ്ഥിതി ഉദിക്കും. അമിതമായ ആത്മവിശ്വാസം പരാജയത്തിലേക്ക് നയിക്കാനിടയുണ്ട്. ശനിയും രാഹുവും തൊഴിൽ സ്ഥാനത്തേക്ക് നോക്കുകയാൽ തൊഴിൽപരമായും തിരിച്ചടികൾക്കിടവരും. ധനകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ഗൃഹനിർമ്മാണം ധനമില്ലാത്തതിനാലോ തൊഴിലാളികളെ കിട്ടായ്കയാലോ നീണ്ടുപോകുന്നതാണ്. പഠനത്തിൽ അലസത, പരീക്ഷയിൽ ശോഭിക്കാൻ പറ്റാതെ വരിക ഇവയും ഫലങ്ങളിൽ ഉൾപ്പെടും.

Advertisment

പൂരാടം

ആത്മാർത്ഥമായ പരിശ്രമങ്ങളും ശുഷ്കാന്തിയുള്ള നിർവഹണങ്ങളും വേണ്ടപ്പെട്ടവർ കണ്ടില്ലെന്ന് നടിക്കാം. അനർഹർക്ക് അംഗീകാരം, സ്ഥാനക്കയറ്റം, 
വേതന വർദ്ധനവ് ഇവ കൈവരുന്നത് മനശ്ശല്യത്തിനിടവരുത്തും. കിടപ്പ് രോഗികൾ കൂടുതൽ ക്ലേശിച്ചേക്കും. ചികിൽസ വേണ്ടത്ര ഫലിക്കുന്നില്ലെന്ന സ്ഥിതി വരാം. വാഹനം ഉപയോഗിക്കുന്നതിൽ തികഞ്ഞ ജാഗ്രത വേണം. ബന്ധുക്കൾ തമ്മിലുള്ള തർക്കങ്ങളിൽ ഇടപെടുമ്പോൾ കരുതൽ വേണ്ടതുണ്ട്. വസ്തുതർക്കങ്ങൾ വ്യവഹാരമായി മാറിയാൽ അത്ഭുതപ്പെടാനില്ല. പൊതുപ്രവർത്തകർക്ക് എതിർപ്പുകൾ അധികരിച്ചേക്കും. വ്യാപാരികൾക്കും വ്യവസായികൾക്കും തൊഴിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. സ്വന്തം ആരോഗ്യ പരിപാലനത്തിൽ അലംഭാവമരുത്. വിട്ടുവീഴ്ചകൾ ദാമ്പത്യസൗഖ്യത്തിന് അനിവാര്യമാണെന്ന സത്യം ഉൾക്കൊള്ളും.

ഉത്രാടം

ധനുക്കൂറുകാരായ ഉത്രാടം നാളുകാർക്ക് പലതരം സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. ബന്ധങ്ങളുടെ ദാർഢ്യം നിലനിർത്താൻ ധാരാളം വിട്ടുവീഴ്ചകൾ ചെയ്യേണ്ടതുണ്ട്. സുഹൃത്തുക്കൾ തെറ്റിദ്ധരിക്കാം. മനസ്സ് ചിലപ്പോൾ കഠിനമായി തീർന്നേക്കും. മനുഷ്യത്വം ഇല്ലാത്ത വ്യക്തിയായി ചിത്രകരിക്കപ്പെടും. പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുന്നേ സമഗ്രമായി അന്വേഷിച്ചറിയാൻ ശ്രമിക്കേണ്ടതുണ്ട്. വിദേശത്ത് ഉപരിപഠനം നടത്താൻ തുടർ യത്നങ്ങൾ ആവശ്യമാണ്. മകരക്കൂറുകാരായ ഉത്രാടം നാളുകാർക്ക് അഭ്യുദയം ഉണ്ടാകും. കഴിവിൽ കവിഞ്ഞ മുന്നേറ്റം ഔദ്യോഗികരംഗത്ത് വന്നേക്കും. സ്വകാര്യ സ്ഥാപനത്തിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ധനപരമായി വളർച്ചയുണ്ടാവും. ഉന്നത വ്യക്തികളുടെ പിന്തുണയുണ്ടാവും. മുൻപ് ശ്രമിച്ചിട്ട് തോറ്റ കാര്യങ്ങളിൽ ഇപ്പോൾ അനായാസ വിജയം നേടുന്നതായിരിക്കും.

Read More

Advertisment
Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: