/indian-express-malayalam/media/media_files/32xo49fyZBqTlsokf76u.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഇന്ന് ഒരു പ്രത്യാശ നിറഞ്ഞ ദിവസമാണ്. സുഹൃത്തുക്കളുമായും അടുത്ത ബന്ധമുള്ളവരുമായും സമയം ചെലവിടാൻ നല്ല അവസരമാണ്. ചിലർക്കു ചിന്തിച്ചാൽ മതി കാര്യങ്ങൾ നടക്കുമെന്ന് തോന്നാം, എന്നാൽ ഇപ്പോൾ അങ്ങനെയല്ല. അതിനൊപ്പം, നിങ്ങളുടെ പ്രത്യേക കഴിവുകളും പ്രതിഭകളും വളർത്താൻ കൂടി ശ്രദ്ധിക്കൂ.
ഇടവം രാശി (ഏപ്രിൽ 21 - മേയ് 21)
ഒരു ധാർമിക വിഷയത്തിൽ വഴങ്ങി പോകണോ എന്ന ആശങ്ക ഉണ്ടാകാം. പക്ഷേ ഇപ്പോൾ അതിന് ആവശ്യമില്ല. നിങ്ങൾ കാണിക്കുന്ന ഉറച്ച നിലപാടാണ് ഈ സമയത്തിന് ഏറ്റവും അനുയോജ്യം. അതിനൊപ്പം, മറ്റുള്ളവരുടെ ആഗ്രഹങ്ങളും കേൾക്കാൻ മറക്കരുത്.
മിഥുനം രാശി (മേയ് 22 - ജൂൺ 21)
സാമ്പത്തിക കാര്യങ്ങളോ കരാറുകളോ ഉടൻ തീരുമാനിക്കാതെ കുറച്ചു കൂടി കാത്തിരിക്കുക. ഇപ്പോൾ പറയുന്ന വാഗ്ദാനങ്ങൾ പിന്നീടു മാറേണ്ടിവരുമെന്ന സാധ്യത കൂടുതലാണ്. സുരക്ഷിതമെന്ന് തോന്നുന്ന കാര്യങ്ങൾക്കും ചെറിയ പോരായ്മകൾ ഉണ്ടാകാം. അതിനാൽ ഒന്നും നേരെ കാണുന്നതുപോലെ മാത്രം വിശ്വസിക്കരുത്.
Also Read: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
നിങ്ങളുടെ ചർച്ചാശേഷി ഇന്ന് വളരെയധികം ശക്തമാണ്. എന്നാൽ എതിരാളികളും അത്ര തന്നെ കരുത്തുള്ളവർ ആയിരിക്കും. അതിനാൽ പ്രായോഗികമായി, പാതി കിട്ടുന്നത് ഒന്നും കിട്ടാതിരുന്നതിനേക്കാൾ നല്ലതാണ്. വിട്ടുവീഴ്ചകൾ കൈകാര്യം ചെയ്യുന്നതിൽ നിങ്ങൾക്കുള്ള കഴിവ് തന്നെ ഇപ്പോൾ സഹായകരമാകും.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
യാഥാർത്ഥ്യത്തിൽ നിങ്ങൾ വളരെ ഭാഗ്യവാനാണ്, പക്ഷേ അത് പലപ്പോഴും നിങ്ങൾ മറന്നു പോകുന്നു. വളരെയധികം ബാധ്യതകൾ ഏറ്റെടുത്തതായി തോന്നാം, പക്ഷേ ഒരിടത്ത് പറഞ്ഞൊരു ചെറിയ വാക്ക് തന്നെ ഒരു വലിയ ഭാരത്തിൽ നിന്ന് നിങ്ങളെ ഒഴിവാക്കും. ഓർമ്മിക്കു, എവിടെയെങ്കിലും ആരോ നിങ്ങളെ സ്നേഹിക്കുന്നു.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
നിങ്ങൾ ജനിച്ചത് തന്നെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന രാശിയിലാണ്. ഇന്ന് ചന്ദ്രൻ നിങ്ങളുടെ മനസിനെ കുറച്ച് ഭാരപ്പെടുത്തി കാണാം, ചെറിയ കാര്യങ്ങളിൽ പോലും പ്രശ്നങ്ങൾ കാണുമെന്നാണർത്ഥം. അതിന്റെ ഫലം, പുതിയ വെല്ലുവിളികൾ വന്നേക്കാം. അതിന്റെ പരിഹാരം? അല്പം സൗമ്യമായി നോക്കൂ, അല്പം ലഘുവായി എടുക്കൂ.
Also Read: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
ഇന്ന് ജോലിയിലും ലോകകാര്യങ്ങളിലും നിന്നും കുറച്ച് മാറിനിൽക്കുന്നത് നല്ലതാണ്. സുഹൃത്തുക്കളിലും, നിങ്ങളുടെ സ്വന്തം താൽപര്യങ്ങളിലും സമയം ചെലവഴിക്കൂ. അങ്ങനെ മനസിന് ഉണർവ്വ് കിട്ടിയാൽ, പിന്നെ മറ്റുള്ളവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും എളുപ്പമാകും.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
യാഥാർത്ഥ്യവും മിഥ്യയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ നിങ്ങൾക്കുപോലും ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കും. പക്ഷേ ഇപ്പോൾ കാര്യങ്ങൾ തുറന്നു കാണാനുള്ള നല്ല അവസരം തന്നെയാണ്. ഒരുപക്ഷേ ഇതുവരെ നിങ്ങൾ തെറ്റിദ്ധരിച്ചിരുന്നതാകാം. നിങ്ങളുടെ എതിരാളിയെ നിങ്ങൾ കൂടുതൽ മനസ്സിലാക്കാൻ തുടങ്ങും.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
ഒരു നിയന്ത്രണകാലത്തിനു ശേഷം എല്ലായ്പ്പോഴും വികസനകാലം വരും. അതാണ് ജ്യോതിശാസ്ത്രത്തിലെ നിയമം. ഇന്ന് നിങ്ങൾക്ക് കുറച്ച് ഒതുങ്ങിപ്പോയി തോന്നാമെങ്കിലും, ഇപ്പോൾ സഹനത്തോടെ മുന്നോട്ടു പോകുന്നതാണ് നല്ലത്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ എല്ലാം തുറന്നു വരും. അതിനാൽ തയ്യാറെടുപ്പുകൾക്ക് സമയം ചെലവഴിക്കൂ.
Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
വ്യാഴം, ശുക്രൻ, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങളുടെ കഠിനമായ സ്ഥിതികളും ഇപ്പോൾ നിങ്ങള്ക്ക് ഗുണകരമാക്കാം. മറ്റുള്ളവർ ഇടുന്ന തടസ്സങ്ങളെ തന്നെ നിങ്ങൾക്ക് സുരക്ഷയും ഉറപ്പുമുള്ള വഴികളാക്കി മാറ്റാൻ കഴിയും. ഒറ്റനോട്ടത്തിൽ പ്രയാസം തോന്നുന്ന കാര്യങ്ങൾ, ഒടുവിൽ ഗുണം നൽകും.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
സൂര്യൻ ഇപ്പോൾ നിങ്ങളുടെ മേൽ നിയന്ത്രണം കാണിക്കുന്നില്ല, മറിച്ച് സഹായിക്കുന്ന നിലയിലാണ്. അതിനാൽ, നിങ്ങളുടെ ഭാവി നിങ്ങൾക്ക് തന്നെ രൂപപ്പെടുത്താൻ കഴിയും. ഇത് സ്വാതന്ത്ര്യം ലഭിച്ച തടവുകാരനെപ്പോലെ തന്നെയാണ്. ഇനി ഞാൻ എന്ത് ചെയ്യണം? എന്ന് ചോദിക്കുന്നപോലെ. ഉത്തരം അടുത്ത ദിവസങ്ങളിലും ആഴ്ചകളിലും വ്യക്തമായിത്തുടങ്ങും.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
വളരെ വേഗത്തിൽ പല കാര്യങ്ങളും പുറത്ത് വരും, അല്ലെങ്കിൽ ഭൂരിഭാഗവും. അതിനർത്ഥം എല്ലാം പൊളിഞ്ഞുപോകുമെന്ന് അല്ല, മറിച്ച്, നിങ്ങളുടെ മനസ്സിലുള്ളത് എപ്പോഴും, എവിടെയെങ്കിലും തുറന്ന് പറയാനുള്ള അവസരം ലഭിക്കും. അതിൽ നിന്ന് സന്തോഷകരമായ അത്ഭുതങ്ങൾ പോലും ഉണ്ടാകാം.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.