/indian-express-malayalam/media/media_files/2025/01/15/daily-horoscope-2025-1.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
മുന്നോട്ട് വരാൻ മടിക്കരുത്, കാരണം നിങ്ങൾ ഒന്നാമതാകാൻ അർഹരാണ്. ഒരു പരമ്പരാഗത പാത പിന്തുടരേണ്ട ആവശ്യമില്ല. നിങ്ങൾ ഒരു മാറ്റം പിന്തുടരുകയാണെങ്കിൽ, വളരെ വ്യത്യസ്തവും വേഗമേറിയതുമായ പാതയിലാണ് നിങ്ങൾ നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങൾ ഇന്ന് തികച്ചും നിരാശപ്പെട്ടേക്കാം. എന്നാൽ നിങ്ങൾ തൊഴിൽ മേഖലയിൽ ഒരു വഴക്കിലോ അധികാരവുമായി ബന്ധപ്പെട്ട എന്തെങ്കിലും തർക്കത്തിലോ പെട്ടിരിക്കുകയാണെങ്കിൽ നിയമപരമായ വശം പരിശോധിച്ച് ശരിയായ ഉത്തരം ലഭിക്കുന്നതിന് ആവശ്യമായ ചോദ്യങ്ങൾ ചോദിക്കുക. മറ്റുള്ളവർ എന്ത് വിചാരിക്കും എന്നതിനെക്കുറിച്ച് വിഷമിക്കേണ്ട - അത് അവരുടെ കാര്യം!
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം പണമാണെന്ന് നിങ്ങൾ വിശ്വസിച്ചേക്കാം, പക്ഷേ അത് തെറ്റായിരിക്കും. ഇപ്പോൾ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് നിയമമാണ്. എത്രയും വേഗം നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് നിങ്ങൾക്ക് പൂർണമായും ഉറപ്പുണ്ടായിരിക്കണം. പിന്നെ നീതിയുടെ ഒരു ചെറിയ ചോദ്യമുണ്ട് - അതാണ് നിങ്ങളുടെ യഥാർത്ഥ ലക്ഷ്യം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങള്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് പണത്തിനാണ്. അല്ലെങ്കില്‍ അത് ജീവിതത്തിലെ നിര്‍ണായകമായ ഘടകമാണ്. ഭൂതകാലത്തിന്റെ ഓര്‍മകളില്‍ നില്‍ക്കാതെ ഭാവിയിലേക്കുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. നിങ്ങള്‍ ചെയ്ത ജോലികള്‍ക്ക് കൃത്യമായുള്ള ഫലം ലഭിക്കും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ചന്ദ്രൻ ഒരേസമയം വളരെ സഹായകരവും വളരെ ബുദ്ധിമുട്ടുള്ളതുമാകുന്നു. ഇത് വൈരുദ്ധ്യങ്ങളുടെയും വിരോധാഭാസങ്ങളുടെയും സമയമാണ്. വിജയം ഭാരമേറിയ ഉത്തരവാദിത്വങ്ങൾ കൊണ്ടുവരുമ്പോൾ പരാജയം നിങ്ങളെ ഇഷ്ടപ്പെടാത്ത പ്രതിബദ്ധതകളിൽ നിന്ന് മോചിപ്പിച്ചേക്കാം. വിചാരിക്കുന്നത് പോലെ ഒന്നുമില്ല.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങളുടെ ഭാവനയ്ക്ക് ചെവി കൊടുക്കുക. നിങ്ങള്‍ വളരെയധികം സമ്മര്‍ദത്തിലായിരിക്കാം. വ്യക്തപരമായ പ്രതിബദ്ധതകള്‍ കൃത്യമായി മനസിലാക്കാനും മുന്നോട്ടു പോകാനും നിങ്ങളുടെ അവബോധം സഹായിക്കും. ചിന്തകള്‍ ഉപകാരപ്രദമാകും.
Also Read: സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങളുടെ ക്രിയാത്മകത ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന സമയമാണ്. അതുകൊണ്ട് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക. എന്തൊക്കെ സംഭവിച്ചാലും നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക. ഒരുപാട് തമസം ഉണ്ടാകില്ല മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തകള്‍ മടങ്ങി വരാന്‍
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
വീട് അല്ലെങ്കില്‍ മറ്റ് ഗാർഹികമായ മാറ്റമുണ്ടാകാനുള്ള സൂചനകൾ കാണുന്നു. പ്രായോഗിക കാര്യങ്ങള്‍ക്കാണ് മുന്‍ഗണന. അതിനാല്‍ വൈകാരികമായ കാര്യങ്ങളില്‍ വശീകരിക്കപ്പെടാതെ ഇരിക്കുക. യാതൊരു പ്രയോജനവും ഉണ്ടാകില്ല. നിങ്ങള്‍ക്ക് നല്ലപോലെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതില്‍ ഉറച്ചു നില്‍ക്കുക.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിയമപരവും ധാർമ്മികവുമായ എല്ലാ പ്രശ്നങ്ങളും നിങ്ങളുടെ മനസ്സിൽ വ്യക്തമായിരിക്കുന്ന പശ്ചാത്തലത്തില്‍, ഉന്നതി ലക്ഷ്യമിടാനുള്ള അനുയോജ്യമായ നിമിഷമാണിത്. അവസരങ്ങള്‍ നിങ്ങളെ തേടിയെത്തുമ്പോള്‍ അതിനെ എല്ലാ ആദരവും നല്‍കി പരിഗണിക്കുക.
Also Read:സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങൾ ഇപ്പോഴും ഡ്രൈവിങ് സീറ്റിൽ തന്നെയാണ്, എന്നാൽ നിങ്ങൾ രമ്യമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണം എന്ന് മറ്റുള്ളവർ കരുതുകയാണെങ്കിൽ, നിങ്ങൾ അതിനു ബാധ്യസ്ഥരാകണം. എന്തായാലും നിങ്ങൾ സ്വാധീനമില്ലാത്തവരല്ല, പങ്കാളികളുടെ ആഗ്രഹങ്ങൾ രൂപപ്പെടുത്താൻ അവരറിയാതെ തന്നെ നിങ്ങൾക്ക് പലതും ചെയ്യാൻ കഴിയും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഇന്നത്തെ നക്ഷത്രങ്ങളിൽ നിന്ന് വരുന്ന പ്രധാന സന്ദേശം നിങ്ങളുടെ കാഴ്ചപ്പാടിനെ രൂപപ്പെടുത്തുന്നത് നിങ്ങളുടെ ആന്തരിക ധാരണകളും മുൻധാരണകളുമാണ് എന്നതാണ്. ഭൗതിക സമ്മർദ്ദങ്ങൾ നിങ്ങൾ വിചാരിക്കുന്നതിലും കുറവാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മറ്റുള്ളവർ എന്തുചെയ്യുമെന്നതിനെക്കുറിച്ച് വേവലാതിപ്പെടുന്നതിനുപകരം നിങ്ങൾ എന്താണ് സംഭവിക്കാൻ ആഗ്രഹിക്കുന്നത് എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
പങ്കാളികൾ ഉൾപ്പടെ മറ്റുള്ളവർ ആഗ്രഹിക്കുന്നതിനേക്കാൾ നിങ്ങളുടെ സ്വന്തം ആഗ്രഹങ്ങൾക്കനുസൃതമായി നിങ്ങൾ എത്രമാത്രം പ്രവർത്തിക്കുന്നു എന്നതാണ് ഇപ്പോൾ നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള നിരവധി ആകർഷണീയമായ കാര്യങ്ങളിൽ ഒന്ന്. നിങ്ങൾ കുടുംബാംഗങ്ങളെ സന്തോഷിപ്പിക്കണം, പക്ഷേ അത് എളുപ്പമായിരിക്കണം.
Read More:ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us