/indian-express-malayalam/media/media_files/RozZxrvrInChtvqqYgMg.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ഭാവനത്മകമായ ചിന്തകൾ ആദ്യം പുറത്തുവരും. പ്രായോഗിക ലക്ഷ്യങ്ങളിലെത്താന്‍ നിങ്ങൾ ഇപ്പോൾ അല്‍പം കാത്തുനില്‍ക്കേണ്ടി വന്നേക്കാം. ചന്ദ്രനും ബുധനും ഈ രാശിക്കാരുടെ സ്വപ്നങ്ങളും സങ്കല്‍പങ്ങളും സാക്ഷാല്‍ക്കരിക്കാനുള്ള അനുകൂല സാഹചര്യങ്ങളൊരുക്കും. പക്ഷേ, വലിയ രീതിയില്‍ നിങ്ങളെ ബാധിക്കാത്ത ചില ആശങ്കകളും ഉണ്ടാകാനിടയുണ്ട്. 
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
നിങ്ങളുടെ ഗ്രഹനിലയെ ഭരിക്കുന്ന ശുക്രന്‍ ശനിയുമായ് ചേര്‍ന്ന് വൈകാരികമായും, സ്വയം സംതൃപ്തി നല്‍കുന്നതും, സര്‍ഗാത്മകവുമായ് കാര്യങ്ങളെ അനുകൂലമാക്കി, ശരിയായ ദിശയില്‍ നയിക്കുമെന്നാണ് ഗ്രഹനില. കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിക്കുന്നതിന് ഒരു ഉത്തരവാദിത്തത്തില്‍ നിന്ന് നിങ്ങള്‍ സ്വമേധയാ ഒഴിയേണ്ടി വന്നേക്കാം.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
നിങ്ങള്‍ക്ക് സമൃദ്ധി പ്രധാനം ചെയ്യാന്‍ കഴിയുന്ന നിലയിലാണ് ഗ്രഹങ്ങളുടെയെല്ലാം സ്ഥാനമെന്ന നല്ല വാര്‍ത്തയോടെ തന്നെ തുടങ്ങാം. എന്നാല്‍ പ്രേമബന്ധങ്ങളിലെ ചില ബഹളങ്ങളും അതുപോലെ തന്നെ ഉയര്‍ന്നുവരുന്ന ആശങ്കകളും തമാശയെന്ന് തോന്നിക്കുന്ന പലതും ചെയ്യാന്‍ പ്രേരിപ്പിച്ചേക്കാം. പക്ഷേ, അതിന് ചിലപ്പോള്‍ വലിയ വില നല്‍കേണ്ടി വന്നേക്കാമെന്ന് ഓര്‍ക്കുക. ചുരുക്കത്തില്‍ ആത്മനിയന്ത്രണത്തിനായിരിക്കണം ആദ്യം പ്രാധാന്യം കൊടുക്കേണ്ടത്.
Also Read: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
ഇപ്പോഴുള്ള ബുദ്ധിമുട്ടുകള്‍ക്ക് അപ്പുറത്തേക്ക് നോക്കിയാല്‍ നിങ്ങളുടെ മനസ്സിന്‍റെ ഉണര്‍വ്വും വ്യക്തിപരമായ അനുഗ്രഹങ്ങളും വലിയ സമ്പാദ്യം തന്നെയാണ്. ആത്മവിശ്വാസത്തോടെയുള്ള ന പ്രവര്‍ത്തികളും അനാവശ്യ കാര്യങ്ങളെ കണ്ണടച്ച് ഒഴിവാക്കുന്നതിലൂടെയും ചെറുവിരല്‍ കൊണ്ട് ചുറ്റുമുള്ള പ്രശ്നങ്ങളെ നിങ്ങള്‍ക്ക് അതിജീവിക്കാനാവും.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
കാര്യങ്ങളെ തിരിച്ചറിയുന്നതിനും ശരിയായ ചിന്തകള്‍ മനസ്സിലുണ്ടാവുന്നതും വഴി അനുഗ്രഹിക്കപ്പെടുന്ന ദിവസമാണ്. എന്നിരുന്നാലും നല്ലതും ചിന്തയും തിരിച്ചറിയാല്‍ എല്ലായ്പ്പോഴും കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. പലപ്പോഴും കാര്യങ്ങളെല്ലാം മൂടപ്പെട്ട നിലയിലാണെങ്കില്‍ സത്യമേത്, മിഥ്യയേത് എന്ന് തിരിച്ചറിയുക എളുപ്പമല്ല.
Also Read: മിഥുന മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
നിയമപരമായ ഇടപാടുകള്‍ക്കായ് സഹപ്രവര്‍ത്തകരെയോ കീഴ്ജീവനക്കാരെയോ ചുമതലപ്പെടുത്തുമ്പോള്‍ അക്കാര്യങ്ങളെക്കുറിച്ചുള്ള കരുതലുകള്‍ നിങ്ങള്‍ക്കും വേണം. അതുപോലെ ഇത്തരം കാര്യങ്ങളില്‍ അല്‍പം വിശാലമനസ്സും വേണം. പ്രതികാരത്തിനായല്ല, നീതിക്ക് വേണ്ടിയാണ് നിങ്ങള്‍ പോരാടുന്നതെന്ന് ഓര്‍മ വേണം.
Also Read: മിഥുന മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യംവരെ
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
യാത്രയ്ക്കും ചര്‍ച്ചകള്‍ക്കും ആശയസംവാദങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന അവസ്ഥയിലാണ് ചന്ദ്രന്‍. നിങ്ങളുടെ ഉള്ളിലുള്ളത് തുറന്ന് പറയാനും അതുപോലെ തന്നെ മറ്റ് കാര്യപരിപാടികളില്‍ ഊര്‍ജ്ജസ്വലതയോടെ ഇടപെടാനും പറ്റിയ ദിവസമായാണ് കാണുന്നത്. ലോകം അതിവേഗത്തില്‍ മുന്നോട്ട് പോകുമ്പോള്‍ നിങ്ങള്‍ മാത്രം സ്വയം ഉള്‍വലിഞ്ഞ് ഇരിക്കരുത്.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
ഇതാദ്യമായല്ല, ദൂരെയെവിടെയോ ഉള്ള പ്രണയത്തെക്കുറിച്ച് നിങ്ങളുടെ സൂര്യരാശി സൂചന നല്‍കുന്നത്. വീട്ടിലിരിക്കുന്ന ഈ രാശിക്കാരേക്കാള്‍ യാത്ര ചെയ്യുന്നവരായിരിക്കും ഈ സമയം കൂടുതല്‍ ആസ്വദിക്കുക. അതുപോലെ തന്നെ തികച്ചും അപരിചിതനായ ഒരു വ്യക്തി നിങ്ങളെ തേടിയെത്താനും ഗ്രഹനിലയില്‍ സാധ്യത കാണുന്നുണ്ട്.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
സ്വന്തം താല്‍പര്യങ്ങളേക്കാള്‍ മറ്റുള്ളവര്‍ക്ക് പിന്തുണയും വേണ്ട സഹായവും നല്‍കുന്ന പ്രകൃതമാണ് നിങ്ങളുടേത്. മറ്റ് വഴിയില്ലാത്തപ്പോള്‍ മാത്രം അത്തരത്തിലുള്ള നിസ്വാര്‍ത്ഥസേവനങ്ങളിലേര്‍പ്പെടാമെന്നാണ് എനിക്ക് നല്‍കാനുള്ള ഉപദേശം. എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് രണ്ട് ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഒരുപക്ഷേ, കൂടുതല്‍ വ്യക്തമായേക്കാം.
Also Read: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
സഹപ്രവര്‍ത്തരും പങ്കാളികളുമൊക്കെ എന്തെങ്കിലും സംഭവിക്കുമെന്ന് കരുതി കാത്തിരിക്കുന്ന ദിവസമായിരിക്കാം ഇന്ന്. അടഞ്ഞുകിടക്കുന്ന പല വഴികളെപ്പറ്റിയും ചിന്തകളെ വഴിമാറ്റി വിട്ട വിഷയങ്ങളെപ്പറ്റിയും തുടക്കത്തില്‍ പിഴച്ച ചില പ്രവര്‍ത്തികളെക്കുറിച്ചും അങ്ങനെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും ഇന്ന് മറുപടി ലഭിച്ചേക്കാം.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
അന്തര്‍മുഖരായിരുന്ന നിങ്ങള്‍ ചാന്ദ്രനീക്കങ്ങളെ തുടര്‍ന്ന് അല്‍പം സാഹസീകതയിലേക്കും പുതിയ അനുഭവങ്ങളിലേക്കും എത്തിച്ചേരാനിടയുണ്ടെന്നാണ് ഗ്രഹനിലയില്‍.  കാര്യങ്ങള്‍ വെറുതെ നോക്കി കാണുന്നതിന് പകരം പ്രവര്‍ത്തിക്കാനുള്ള സമയമാണിപ്പോള്‍. നിങ്ങള്‍ അത് ചെയ്തില്ലെങ്കില്‍ മറ്റാരെങ്കിലും അവസരം പ്രയോജനപ്പെടുത്താന്‍ സാധ്യതയുണ്ട്.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ഔദ്യോഗിക ചര്‍ച്ചകള്‍ നിശ്ചയദാര്‍ഢ്യത്തോടെയും വൈദഗ്ധ്യത്തോടെയും വേണം നടത്താന്‍. ജോലി സ്ഥലത്ത് മറ്റുള്ളവരില്‍ നിന്ന് എന്തെങ്കിലും നേടണമെന്നുണ്ടെങ്കില്‍ അല്‍പം കൌശലം പ്രയോഗിക്കേണ്ടതായ് വരും. ചില കാര്യങ്ങള്‍ മറ്റുള്ളവര്‍ ശരിയാണെന്ന് പറയുമ്പോള്‍, ആ വ്യക്തികള്‍ ശരിയായ് ചിന്തിക്കുന്നവരാണോ എന്ന് കൂടി പരിശോധിക്കണം.
Read More: ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us