/indian-express-malayalam/media/media_files/32xo49fyZBqTlsokf76u.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ജീവിതത്തിൽ ഏറ്റവും ശ്രദ്ധ ആവശ്യമുള്ള പ്രധാന മേഖല പണമായിരിക്കാം. എന്നിരുന്നാലും അതിനുവേണ്ടിയുള്ള ആവേശം നയന്ത്രിക്കുന്നത് നല്ലതാണ്. നിങ്ങളോട് ഒരു പുണ്യാത്മാവാകാൻ ആവശ്യപ്പെടുന്നില്ല, എന്നാൽ നിങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങളിൽ അൽപ്പം ശ്രദ്ധ കുറയ്ക്കാനും മറ്റുള്ളവരെ സഹായിക്കാൻ കൂടുതൽ തയ്യാറാകാനും ഉപദേശിക്കുന്നു.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
നിങ്ങളുടെ ഇന്നത്തെ ഗ്രഹസ്ഥാനങ്ങൾ ജീവിത നിലവാരത്തിൽ പുരോഗതി കൈവരിക്കുന്ന പാതയിലാണ് നിങ്ങളെന്ന ധാരണ നൽകുന്നു. നിങ്ങൾ അർഹിക്കുന്ന ബഹുമാനം നിങ്ങളെ തേടിവരുന്നു. കഷ്ടപ്പെടുകൾക്ക് ഒടുവിൽ പ്രതിഫലം ലഭിക്കുമ്പോൾ വളരെ സന്തോഷകരമായിരിക്കും.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
വീട്ടുകാരോട് പറയാൻ ഒരു കാര്യം മാത്രമേ ഇപ്പോൾ ശേഷിക്കുന്നുള്ളൂ. അത് കണ്ടെത്തേണ്ടത് നിങ്ങൾ മാത്രമാണ്. പൂർത്തിയാക്കാനുള്ള കാര്യങ്ങളിലെ അവസാന ഭാഗം കൂട്ടിച്ചേർത്ത്, നിങ്ങളുടെ സ്വന്തം വഴിക്ക് പോകാനും കുടുംബ ബന്ധങ്ങൾ സ്വയം പരിപാലിക്കാനും കഴിയും. മറ്റുള്ളവർ ഇപ്പോൾ സഹകരിക്കുമെന്ന് പ്രതീക്ഷിക്കാം.
Also Read: ജൂലൈയിൽ പ്രണയബന്ധം വിവാഹസാഫല്യത്തിലെത്തുക ഏതൊക്കെ നാളുകാർക്ക്?
കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
നിങ്ങളുടെ ജാതകത്തിലൂടെ നിരവധി ഗ്രഹരീതികൾ സാവധാനം പുരോഗമിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ, നിങ്ങളുടെ ആശയങ്ങളിൽ നിങ്ങൾ സന്തുഷ്ടനാകുകയും വീട്ടിൽ കാര്യങ്ങൾ ക്രമീകരിക്കുന്നതിൽ കൂടുതൽ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ പ്രധാന അഭിലാഷങ്ങളിലൊന്ന് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പുതിയ മാർഗം നിങ്ങൾ കണ്ടെത്തും.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
സമ്പത്ത് തീർച്ചയായും നിങ്ങളുടെ വഴിയിലാണ്. ഒരു പ്രത്യേക ഗ്രഹ വിന്യാസം നിങ്ങളുടെ വരുമാനത്തിൽ അർഹമായ വർദ്ധനവിനെ സൂചിപ്പിക്കുന്നു. നക്ഷത്രങ്ങളുടെ വാഗ്ദാനം സഫലമാകുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ ചെയ്യേണ്ടത് മുൻകൈയെടുക്കുക എന്നതാണ്.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
സാധാരണവും അങ്ങേയറ്റം ലൗകികവുമായ കാര്യങ്ങൾ ആഴമേറിയതും ദീർഘകാല സങ്കീർണ്ണതകളുമായി ബന്ധപ്പെട്ടിരിക്കും. അതിനാൽ അർത്ഥശൂന്യമെന്ന് തോന്നുന്ന ആളുകളെയോ സംഭവങ്ങളെയോ തള്ളിക്കളയരുത്. കാരണം അവയ്ക്ക് ഒടുവിൽ വലിയ പ്രാധാന്യമുണ്ടാകാം. ഏറ്റവും നിസ്സാരമായ സംഭവവികാസങ്ങൾ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കാം.
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
പണത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങേണ്ട ആഴ്ചയാണിത്. ഇത് നിങ്ങളുടെ രാശിയിലെ മികച്ച സാമ്പത്തിക കഴിവുകളെ സൂചിപ്പിക്കുന്നു. അതിനാൽ നിങ്ങൾ ഇപ്പോൾ വിലപേശലുകളിലൂടെ ആഗ്രഹങ്ങൾ നേടാൻ തയ്യാറാണെന്നതിൽ സംശയമില്ല. പങ്കാളികളെ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
സാമ്പത്തികം ഒരു വിവാദ വിഷയമാണ്, പക്ഷേ വലിയ പ്രശ്നങ്ങളുമായി ഇതിനു ബന്ധമുണ്ടെന്ന് തോന്നുന്നു. അപകട സാധ്യതകൾ ഒഴിവാക്കുകയും വേഗത്തിൽ പണക്കാരനാവുള്ള വാഗ്ദാനങ്ങളോട് മുഖം തിരിക്കുക എന്നതുമാണ് എന്റെ ഉപദേശം. ഹ്രസ്വകാലത്തേക്കുള്ള നേട്ടങ്ങൾക്ക് പിന്നാലെ പോവുകയാണെങ്കിൽ നിങ്ങൾ പിടിക്കപ്പെട്ടേക്കാം.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
സജീവ സാഹചര്യങ്ങൾ തുടരുകയാണ്, നിങ്ങളുടെ സാധാരണ ചുറ്റുപാടിൽ നിന്നും പുറത്തു കടക്കുന്നത് നിങ്ങൾ ആസ്വദിച്ചേക്കും. നിങ്ങൾ വീട്ടിലോ, ഡെസ്കിലോ ബന്ധിക്കപ്പെട്ടതായി തോന്നുന്നെങ്കിൽ ഫോൺ എടുക്കൂ, കത്തെഴുതു, ബന്ധങ്ങൾ നിലനിർത്തു. ആരെങ്കിലും, എവിടെയെങ്കിലും നിങ്ങളിൽ നിന്നും കേൾക്കാനായി കാത്തിരിക്കുന്നുണ്ടാകും.
Also Read: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങൾക്ക് പലതും നേരെയാക്കാനും എത്രത്തോളം ആകാംക്ഷയുള്ളവനും കരുതലും ദയയുള്ളവനുമാണെന്നും തെളിയിക്കാനാകും. പരിഭ്രാന്തരാകരുത്, നിങ്ങൾ യഥാർത്ഥത്തിൽ ഒന്നും ചെയ്യേണ്ടതില്ല.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
പ്രപഞ്ചം ഒരു വന്യമായ സ്ഥലത്താണ്, പക്ഷേ ഇതുവരെ നിങ്ങള്‍ നന്നായി അതിജീവിച്ചു. നിങ്ങൾക്ക് ചുറ്റുമുള്ള ലോകത്തെ നോക്കിക്കാണാനും നിങ്ങളുടെ വൈകാരിക കവചം കുറയ്ക്കാനും പുനർവിചിന്തനം ചെയ്യാനും പറ്റിയ സമയമാണ്. നിങ്ങൾ കാണുന്നത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാം. നിങ്ങൾ ഒരു പുതിയ പങ്കാളിയെ കണ്ടെത്തിയേക്കാം.
Also Read:ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
വളരെ കുഴഞ്ഞുമറിഞ്ഞ ഒരു സാഹചര്യം ഉണ്ടായിരുന്നത് ഉടന്‍ തന്നെ മാറി വന്നേക്കാം. കൂടുതൽ ആശയക്കുഴപ്പം ഉണ്ടാകില്ലെന്ന് ഞാൻ പറയുന്നില്ല, പക്ഷേ കുറഞ്ഞത് നിങ്ങളുടെ വിജയത്തിന്റെയോ പരാജയത്തിന്റെയോ ഉത്തരവാദിത്തം നിങ്ങൾക്കാണ്. നിങ്ങൾക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാകുമെന്നാണ്.
Read More
ജൂലൈയിൽ തിരുവോണക്കാർക്ക് തൊഴിലിടത്തിൽ പ്രശംസ, അവിട്ടകാർക്ക് ആത്മവിശ്വാസം സടകുടയും, ചതയക്കാർക്ക് കാര്യവിജയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.