/indian-express-malayalam/media/media_files/RozZxrvrInChtvqqYgMg.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
നിങ്ങൾക്ക് വരവിനെക്കാൾ ചിലവാക്കാനുള്ള പ്രവണതയുണ്ടെങ്കിലും, ബാങ്കിൽ ഉള്ള പണം മുഴുവൻ ചിലവാക്കി തീർക്കരുത്. നിങ്ങൾ ചുറ്റും നോക്കാനായി സമയം എടുത്താൽ ചില വിലപേശലുകൾക്ക് സാധ്യതയുണ്ട്. ഒരു സുഹൃത്തിനു നിങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കാൻ സാധിക്കും. നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ സങ്കീർണമായി നിങ്ങളുടെ സാമ്പത്തികം ഇപ്പോൾ നിലകൊള്ളുന്നത്.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
ഈ ആഴ്ച്ച പരിശ്രമലശാലിയായി പുതിയ അവസരങ്ങൾ കണ്ടെത്തുക. ഒരു പതർച്ചയ്ക്കുള്ള സാധ്യതയുണ്ടെങ്കിലും നിങ്ങൾക്ക് നിങ്ങളെക്കുറിച്ചു വ്യക്തമായി ബോധ്യമുണ്ടെങ്കിൽ അത് വലിയ പ്രശ്നം സൃഷ്ടിക്കില്ല. നിങ്ങൾക്ക് നിങ്ങളുടെ ഉദ്ദേശത്തെക്കുറിച്ച് നല്ല ധാരണയുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങളുടെ പങ്കാളികൾ തിരിച്ചറിയുമ്പോഴേക്കും നിങ്ങൾ വീട്ടിൽ വിശ്രമിക്കുന്നുണ്ടാകും.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
പ്രതീക്ഷിക്കാത്ത കൂട്ടിമുട്ടലുകളിൽ നിന്നും രസകരമായ പരിണിതഫലങ്ങൾ ഉണ്ടാകും. ഈ കാരണത്താൽ കുടുംബജീവിതം വ്യത്യസ്തമായൊരു ദിശയിലേക്ക് നീങ്ങും. ഉച്ച കഴിഞ്ഞോ അല്ലെങ്കിൽ വൈകുന്നേരത്തിനു മുന്പെയോ ആയി ഒരു നിഗൂഢത പരിഹരിക്കേണ്ടി വരും. ഇന്നത്തെ സൂര്യന്റെ സ്ഥാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് എല്ലാം. ഇത് സൂചിപ്പിക്കുന്നത്, കുറച്ച് ദിവസങ്ങൾക്കകം നിങ്ങൾക്ക് ഉത്തരം ലഭിക്കുമെന്നാണ്.
Also Read: മിഥുനത്തിൽ പുതുഗൃഹ വാസം ഏതൊക്കെ നാളുകാർക്ക്?
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
നിങ്ങളുടെ വ്യക്തിപരമായതോ അല്ലെങ്കിൽ ബിസിനസ് കാര്യങ്ങളിലോ ആരെങ്കിലും നിങ്ങളെ ആവശ്യമില്ലാതെ കുഴയ്‌ക്കുന്നുണ്ടെങ്കിൽ, അതിന് കാരണം നിങ്ങൾക്ക് വ്യക്തമായൊരു ആശയമോ നിലപാടോ ഇല്ലാത്തതാണ്. നിങ്ങൾക്ക് എതിരായി നിൽക്കുന്നവർ ഒരുപക്ഷേ നല്ല രീതിയിൽ ജീവിക്കുന്നവരായിരിക്കാം. നിങ്ങൾക്ക് വേണ്ടി അവർ ചെയ്യുന്നത് നിങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണെന്ന് ആകും അവർ ചിന്തിക്കുന്നത്.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
ചിങ്ങം രാശിക്കാരുടെ നിശ്ചയദാര്‍ഢ്യം മറ്റുള്ളവരുടെ അവസ്ഥ കൂടെ കണക്കാക്കി മയപ്പെടുത്തി എടുക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ മനസിലാക്കേണ്ടത് എന്തെന്നാൽ ചില മനുഷ്യർ, ഒരുപക്ഷേ നിങ്ങളുടെ എതിരാളികൾ ഉൾപ്പെടെ ഉള്ളിന്റെ ഉള്ളിൽ നിങ്ങൾക്ക് നല്ലത് വരാനാണ് ആഗ്രഹിക്കുന്നത്, നിങ്ങളൊരുപക്ഷേ ഇതിനെക്കുറിച്ചു അറിയുന്നുണ്ടാകില്ല. ഒരു തവണത്തേക്കെങ്കിലും കാഴ്ച്ച വഞ്ചിക്കുന്നവയാണ്.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ബിസിനസ് പദ്ധതികൾ അല്ലെങ്കിൽ സാമ്പത്തിക തീരുമാനങ്ങൾ എന്നിവയുടെ ഒരു നിരതന്നെ ഇപ്പോൾ നിങ്ങളുടെ ചക്രവാളത്തിനു മുന്പിലുണ്ട്. ഭാവിയിലെ വിജയങ്ങൾക്കുള്ള വിത്തുകൾ പാകിക്കൊണ്ടിരിക്കുകയാണ്, എന്നാൽ നിങ്ങൾ ആദ്യം നിങ്ങളുടെ പൂർവ്വകാലത്തെ പരിഹരിക്കണം. ഒരുപക്ഷേ നിങ്ങൾ മാപ്പ് അപേക്ഷിക്കേണ്ട ആരോ ഉണ്ട്. അല്ലെങ്കിൽ ആരോ ഒരാൾക്ക് നിങ്ങൾ ഒരു പ്രത്യുപകാരം ചെയ്തുകൊടുക്കേണ്ടതായിട്ടുണ്ട്. അങ്ങനെ ഉണ്ടെങ്കിൽ, അതാദ്യം ചെയ്യുക.
Also Read: ജൂലൈ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
യുക്തിപരമല്ലാത്ത പെരുമാറ്റത്തിൽ ആർക്കെങ്കിലും കുറ്റബോധം ഉണ്ടെങ്കിൽ അത് നിങ്ങൾക്കാണ്. ഇതൊരു കർക്കശമായ നിലപാടായി നിങ്ങൾക്ക് തോന്നാം എന്നാൽ ചന്ദ്രന്റെ പ്രത്യേകമായ അവസ്ഥ കാരണം നിങ്ങളുടെ വികാരങ്ങൾ കൂടാനും സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയോട് കഠിനമായ ഭാഷയിൽ തന്നെ നിങ്ങൾക്ക് സംസാരിക്കാൻ തോന്നാം. എന്നാൽ അങ്ങനെ ചെയ്യണമോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനം ആണ്.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
പ്രശ്നങ്ങൾ നേരിടുന്ന സുഹൃത്തുക്കളോടോ സഹപ്രവർത്തകരോടോ ദീര്ഘമായൊരു ഉപദേശം നൽകേണ്ട കാര്യമില്ല. അവർക്ക് നിങ്ങളുടെ പിന്തുണയും, ആവേശവുമാണ് ആവശ്യം, നിങ്ങളുടെ വിമർശനമല്ല. ഇത് ശ്രദ്ധയും അനുകമ്പയും ആവശ്യമായ സാഹചര്യമാണ്, അല്ലാതെ മത്സരമല്ല. എന്തൊക്കെ ആയാലും, നിങ്ങൾ മനുഷ്യർക്ക് എതിരെ പ്രവർത്തിക്കുന്നതിനേക്കാൾ നേട്ടം അവരോടൊപ്പം പ്രവർത്തിക്കുമ്പോൾ കിട്ടും.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
സാമൂഹികമായൊരു സംഘർഷം ഉണ്ടാകാമെങ്കിലും നിങ്ങൾ വലിയ കൂട്ടം മനുഷ്യരുമായി കൂടുമ്പോഴാണ് നിങ്ങൾ ഏറ്റവും സന്തോഷിക്കുന്നത്. നിങ്ങളോട് പ്രണയതാല്പര്യത്തോടെ വരുന്നവർ ഒരുപക്ഷേ നിങ്ങളോട് ഒറ്റയ്ക്ക് സംസാരിക്കുകയും അതുകാരണം നിങ്ങൾ കുരുക്കിലായത് പോലെ നിങ്ങളക്ക് തോന്നുകയും ചെയ്യാം. എന്നാൽ നിങ്ങൾ എപ്പോഴും ഓർക്കേണ്ട കാര്യമെന്തെന്നാൽ നിങ്ങളുടെ അനുവാദം കൂടാതെ നിങ്ങളോട് ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല എന്നതാണ്.
Also Read: മിഥുന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
തീർത്തും വ്യക്തിപരമായ ആഗ്രഹങ്ങളും പദ്ധതികളുമുള്ള മകരം രാശികരെക്കാൾ കഠിനമായ സമയം ഉദ്യോഗസ്ഥരായ മകരം രാശിക്കാർക്ക് ആകും. എന്നാൽ പങ്കാളിയുടെ ഉദാരത അല്ലെങ്കിൽ അതിന്റെ അഭാവം പ്രധാനമർഹിക്കുന്നു. അവർ അവരുടെ മനസ് പാകപ്പെടുത്തുന്നത് വരെ നിങ്ങൾ കാത്തിരിക്കേണ്ടി വരും. അതിനാൽ ക്ഷമയുള്ളവരാകുക.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
എളുപ്പം സ്വാധീനിക്കപ്പെടാൻ സാധ്യതയുള്ളൊരു വ്യക്തിയാണ് നിങ്ങൾ, പലപ്പോഴും നിങ്ങളോട് പറയുന്നത് അതുപോലെതന്നെ വിശ്വസിക്കുന്നു. അടുത്ത കുറച്ച് ദിവസങ്ങളിലേക്ക് പ്രാധാന്യമർഹിക്കുന്ന ഗ്രഹനില നൽകുന്ന സന്ദേശം എന്തെന്നാൽ, നിങ്ങൾക്ക് ശരിയെന്നു തോന്നുന്നത് മാത്രമേ വിശ്വസിക്കാവൂ എന്നാണ്. കുറച്ച് സ്വാർത്ഥത ഒരുപക്ഷേ നല്ലതാണെന്ന് തോന്നുന്നു, ഒരു വ്യത്യാസത്തിന്!
Also Read: വാരഫലം, മൂലം മുതൽ രേവതി വരെ
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
സമ്മർദം ചെലുത്തുന്ന നക്ഷത്രങ്ങൾ ഒന്നോ രണ്ടോ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെങ്കിലും, നിങ്ങൾ അത്തരം വ്യക്തിപരമായ പോരാട്ടങ്ങളില്‍ നിന്നെല്ലാം മാറി, ആവേശത്തിനെയും നാടകീയതയേയും പ്രോത്സാഹിപ്പിക്കും. ആദ്യം ബുദ്ധിമുട്ടിക്കുന്നതാണെന്ന് തോന്നിപ്പിക്കുന്നതിനെ നിങ്ങൾക്ക് നിങ്ങളുടെ അവസരമാക്കി മാറ്റാം.
Read More: പ്രണയശൈഥില്യവും അലോസരങ്ങളും; മിഥുനത്തിൽ ഈ നാളുകാരെ കാത്തിരിക്കുന്നത് എന്ത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.