/indian-express-malayalam/media/media_files/2025/07/04/midhunam-home-ga-04-2025-07-04-11-41-33.jpg)
തിരുവാതിര
ജന്മരാശിയിൽ ആദിത്യൻ, വ്യാഴം, ബുധൻ എന്നീ ഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ പിരിമുറുക്കം ഉണ്ടാവും. ഏകാഗ്രത നഷ്ടമാകാം. തൊഴിലിടത്തിൽ സമാധാനം കുറയുന്നതാണ്. ആലസ്യം പിടിപെടാനും സാധ്യതയുണ്ട്. സമയബന്ധിതമായി പ്രവർത്തിക്കാൻ ആഗ്രഹിക്കും. സഹായിക്കാൻ ചിലപ്പോൾ സുഹൃത്തുക്കളല്ലാത്തവരോ അപരിചിതരോ മുന്നോട്ടു വരുന്നതാണ്. ദുസ്സാഹസങ്ങൾക്ക് പ്രേരണയുണ്ടാവും. ദാമ്പത്യത്തിൽ സാമാന്യമായ സൗഖ്യം പ്രതീക്ഷിച്ചാൽ മതിയാകും. ബിസിനസ്സിൽ പണം മുടക്കുന്നത് കരുതലോടെ വേണ്ടതുണ്ട്. കടബാധ്യതകൾ പെരുകാതിരിക്കാൻ സാമ്പത്തിക അച്ചടക്കം പുലർത്തണം. ഭൂമിയിടപാടുകൾ വിജയിച്ചേക്കും. ഗൃഹനിർമ്മാണവുമായി മുന്നോട്ടു പോകും. കമ്മീഷൻ / ഏജൻസി ഏർപ്പാടുകളിലൂടെ നേട്ടങ്ങളുണ്ടാവുന്നതാണ്.
/indian-express-malayalam/media/media_files/2025/07/04/midhunam-home-ga-03-2025-07-04-11-41-33.jpg)
ആയില്യം
കാര്യങ്ങൾ വിജയിക്കാൻ ഒട്ടും സുഗമതയില്ലാത്ത കാലമാണ്. ആദിത്യനും വ്യാഴവും ബുധനും പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ സാമ്പത്തിക പരാശ്രയത്വം ഉണ്ടായേക്കും. ഗൃഹനിർമ്മാണം ഇടയ്ക്ക് നിർത്തേണ്ടി വരുന്നതാണ്. ഉദ്യോഗസ്ഥർക്ക് അന്യ ദിക്കിലേക്ക് സ്ഥലംമാറ്റം വരാം. ഭർത്താവും ഭാര്യയും രണ്ടിടത്തായി ജോലി ചെയ്യേണ്ടി വന്നേക്കും. പൈതൃകധനം ചെലവിന് സ്വീകരിക്കേണ്ടി വരാം. പ്രതീക്ഷിച്ച ജോലി കിട്ടാൻ കാത്തിരിപ്പ് തുടരേണ്ട സ്ഥിതിയാവും. വാഹനത്തിൻ്റെ അറ്റകുറപ്പണിക്ക് പ്രതീക്ഷിച്ചതിലും ചെലവുണ്ടാവും. ദൂരയാത്രയിൽ ധനം കളവുപോകാം. ഉപാസനകൾ ഇടയ്ക്കിടെ മുടങ്ങും. കരാർപണികൾ തുടരപ്പെടുന്നതാണ്. വയോജനങ്ങളുടെ ഉപദേശം സ്വീകരിക്കും. പുറമേ നിന്നും ഭക്ഷണം കഴിക്കുമ്പോൾ കരുതലുണ്ടാവണം.
/indian-express-malayalam/media/media_files/2025/07/04/midhunam-home-ga-01-2025-07-04-11-41-33.jpg)
അനിഴം
ആദിത്യൻ അഷ്ടമത്തിൽ സഞ്ചരിക്കുന്നതിനാൽ ഔദ്യോഗികമായി വെല്ലുവിളികളുണ്ടാവും. കൃത്യവിലോപം വന്നേക്കാം. പുതിയ ജോലിയിൽ പ്രവേശിക്കാൻ തടസ്സങ്ങൾ വന്നെത്തുന്നതാണ്. നവസംരംഭങ്ങളുടെ കാര്യത്തിൽ അനിശ്ചിതത്വം വരും. പിതാവുമായി ആശയ വൈരുധ്യം ഉണ്ടാവാൻ സാധ്യതയുണ്ട്. മനസ്സമാധാനം കുറയും. രാഹു നാലിൽ സഞ്ചരിക്കുകയാൽ ഗൃഹനിർമ്മാണം തടസ്സപ്പെടാം. ഗൃഹത്തിൽ നിന്നും വിട്ടുനിൽക്കേണ്ടി വരാനുള്ള സാധ്യതയുമുണ്ട്. അഞ്ചാം ഭാവത്തിലെ ശനി ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. ക്രിയാപരത കുറയും. മക്കളുടെ കാര്യത്തിൽ വിഷമങ്ങൾ ഉണ്ടാവാം. ആറ്, ഏഴ് ഭാവങ്ങളിലെ ശുക്രൻ പ്രണയ കാര്യത്തിൽ ദുർഘടത്വമുണ്ടാക്കും. ബുധൻ്റെ അനുകൂലത വാദപ്രതിവാദങ്ങളിൽ വിജയം നൽകും.
/indian-express-malayalam/media/media_files/2025/07/04/midhunam-home-ga-02-2025-07-04-11-41-33.jpg)
പൂരൂരുട്ടാതി
പ്രശ്നങ്ങളും പ്രതിസന്ധികളും ഒരു തുടർക്കഥയാവുമെങ്കിലും അവയെ സവിശേഷമായ മനോധൈര്യം, ജീവിതാനുഭവങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ മറികടക്കാനാവും. പുതുസംരംഭങ്ങളുമായി ഇപ്പോൾ മുന്നോട്ടു പോകുന്നത് ആശാസ്യമായിരിക്കില്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം അധികമായേക്കും. പണമെപാടുകളിൽ കവിഞ്ഞ ജാഗ്രത ആവശ്യമാണ്. നക്ഷത്രാധിപനായ വ്യാഴത്തിന് മൗഢ്യം വരുന്നത് ആത്മവിശ്വാസത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കാം. സംഘടനകളിൽ ഉറച്ച നിലപാട് കൈക്കൊള്ളുന്നതാണ്. കുടുംബത്തിലെ അനൈക്യങ്ങളെ പറഞ്ഞുതീർക്കും. ഗൃഹനിർമ്മാണത്തിൽ പുരോഗതിയുണ്ടാവും. മികച്ച ഓഫറുകൾ ലഭിച്ചാലും തൽകാലം ജോലി വിടുന്നത് ഗുണകരമാവില്ല. മീനക്കൂറുകാർക്ക് കേസിൽ വിജയമുണ്ടാവും.
/indian-express-malayalam/media/media_files/2025/07/04/midhunam-home-ga-06-2025-07-04-11-41-33.jpg)
ഉത്രട്ടാതി
ശനി ജന്മനക്ഷത്രത്തിലൂടെ കടന്നുപോകുന്നു. നാലിൽ ആദിത്യൻ, ബുധൻ, വ്യാഴം ഇവയുണ്ട്. ആലസ്യം ഉണ്ടാവും. പ്രത്യുല്പന്നമതിത്വം ഉണ്ടാവില്ല. സമൂഹത്തിൻ്റെ സദാചാരങ്ങളോട് പൊരുത്തപ്പെട്ടില്ല. വീടും നാടും വിട്ട് അകലെ ജീവിക്കേണ്ടതായി വന്നേക്കാം. രാഹു പന്ത്രണ്ടിലാവുകയാൽ ചെലവധികരിക്കും. നിലവിലെ സ്ഥിതി മാറണമെന്ന് ആഗ്രഹിക്കുമെങ്കിലും അതിന്നായി ഒന്നും ചെയ്യില്ല. വെല്ലുവിളികൾ ഏറ്റെടുക്കില്ല. ബിസിനസ്സിൽ ലാഭം കുറയുന്നതായിരിക്കും. നോക്കാനേല്പിച്ചവർ ചതിക്കാനിടയുണ്ട്. ആറാം ഭാവത്തിലെ ചൊവ്വ ഭൂമി വ്യാപാരത്തെ മെച്ചപ്പെടുത്തും. എതിർപ്പുകളെ തൃണവൽഗണിക്കും. ഗൃഹത്തിൽ അറ്റകുറ്റപ്പണി വേണ്ടി വരാം. വിദഗ്ദ്ധ ചികൽസയിലൂടെ രോഗനിവൃത്തിയുണ്ടാവും.
/indian-express-malayalam/media/media_files/2025/07/04/midhunam-home-ga-05-2025-07-04-11-41-33.jpg)
തിരുവാതിര
ജന്മരാശിയിൽ ആദിത്യൻ, വ്യാഴം, ബുധൻ എന്നീ ഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ പിരിമുറുക്കം ഉണ്ടാവും. ഏകാഗ്രത നഷ്ടമാകാം. തൊഴിലിടത്തിൽ സമാധാനം കുറയുന്നതാണ്. ആലസ്യം പിടിപെടാനും സാധ്യതയുണ്ട്. സമയബന്ധിതമായി പ്രവർത്തിക്കാൻ ആഗ്രഹിക്കും. സഹായിക്കാൻ ചിലപ്പോൾ സുഹൃത്തുക്കളല്ലാത്തവരോ അപരിചിതരോ മുന്നോട്ടു വരുന്നതാണ്. ദുസ്സാഹസങ്ങൾക്ക് പ്രേരണയുണ്ടാവും. ദാമ്പത്യത്തിൽ സാമാന്യമായ സൗഖ്യം പ്രതീക്ഷിച്ചാൽ മതിയാകും. ബിസിനസ്സിൽ പണം മുടക്കുന്നത് കരുതലോടെ വേണ്ടതുണ്ട്. കടബാധ്യതകൾ പെരുകാതിരിക്കാൻ സാമ്പത്തിക അച്ചടക്കം പുലർത്തണം. ഭൂമിയിടപാടുകൾ വിജയിച്ചേക്കും. ഗൃഹനിർമ്മാണവുമായി മുന്നോട്ടു പോകും. കമ്മീഷൻ / ഏജൻസി ഏർപ്പാടുകളിലൂടെ നേട്ടങ്ങളുണ്ടാവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us