/indian-express-malayalam/media/media_files/tZPYbFQrMLNxXsBsb3jt.jpg)
Daily Horoscope: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
നിശ്ചയദാർഢ്യത്തോടെയുള്ള പ്രവൃത്തികൾക്ക് ഫലപ്രാപ്തിയിലെത്തും. സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിക്കും. സുഹൃത്തുക്കളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ജീവിതപങ്കാൡയുമായി തർക്കത്തിലേർപ്പെടാൻ സാധ്യതയുണ്ട്.
ഇടവം രാശി(ഏപ്രിൽ 21 - മെയ് 21)
തൊഴിടത്തിൽ നേട്ടങ്ങൾ ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. കുടുംബത്തിൽ കലഹങ്ങൾ ഉണ്ടാകുമെങ്കിലും വേഗത്തിൽ അവ പരിഹരിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
തൊഴിലിടത്തിൽ സൗഹൃദപരമായ പെരുമാറ്റം നിങ്ങൾക്ക് സർവ്വകാര്യ വിജയം നേടിത്തരും. സുഹൃത്തുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ ചെയ്യാൻ ഇടയുണ്ട്. കടം കൊടുത്ത പണം തിരികെ ലഭിക്കും. ആരോഗ്യപരമായ കാര്യങ്ങൾക്ക് കുടുതൽ ശ്രദ്ധ നൽകും.
Also Read:ചിങ്ങ മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ
കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള ആധി വർധിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകിൽ നിന്ന് പ്രോത്സാഹനം മനസ്സിന് ആശ്വാസം നൽകും. ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ നിറവേറ്റും. സുഹൃത്തുക്കളുമായുള്ള ആശയഭിന്നത വർധിക്കും. ദൂരയാത്രകൾക്ക് യോഗമുണ്ട്.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുന്നിട്ടറങ്ങും. ജീവിതപങ്കാളിയുമായി അഭിപ്രായ ഭിന്നതകൾ ഉടലെടുക്കും. പുതിയ ജോലിയെപ്പറ്റി ചിന്തിച്ചുതുടങ്ങും. സാമ്പത്തിക പ്രതിസന്ധി വർധിക്കുന്നത് മൂലം വായ്പ ലഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും.
Also Read:ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
കുടുംബവുമൊത്ത് ദുരയാത്രകൾ ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കും. നിയമപ്രശ്‌നങ്ങളിൽ അകപ്പെടാൻ ഇടയുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങൾക്ക് ഒരുപരിധി വരെ അറുതിയുണ്ടാവും. പഴയകാല സുഹൃത്തുക്കളെ കാണാനും സൗഹൃദങ്ങൾ പുതുക്കാനും സാധ്യതയുണ്ട്.
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
ജീവിതപങ്കാളിയുടെ പ്രവർത്തികളിൽ ദേഷ്യവും എതിർപ്പും ഉണ്ടാകും. സഹിഷ്ണതയും ക്ഷമയും പുലർത്തുക. തൊഴിലിടത്തിൽ കുടുതൽ സമയം ചെലവഴിക്കേണ്ടി വരും. ആരോഗ്യകാര്യങ്ങൾക്ക് കുടുതൽ പരിഗണന നൽകേണ്ട സമയമാണ്. പുതിയ സംരഭങ്ങൾ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും.
Also Read:ചിങ്ങ മാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
തൊഴിലിടത്തിൽ പലകാര്യങ്ങൾക്കും വിമർശനങ്ങൾ നേരിടേണ്ടി വന്നേക്കാം. കുടുംബജീവിതത്തിൽ സ്വസ്ഥയും സമാധാനവും ഉണ്ടാകും. സുഹൃത്തുക്കൾക്ക് പണം കടം കൊടുക്കും. സുഹൃത്തുക്കളുടെ സ്വകാര്യജീവിതത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങും.
ധനു (നവംബർ 23 - ഡിസംബർ 22)
അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് യോഗമുണ്ട്. പരീക്ഷ, അഭിമുഖം എന്നിവയിൽ നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തികം തൃപ്തികരമെങ്കിലും ചെലവുകൾ വർധിക്കും. വാഹനം ഉപയോഗിക്കുമ്പോൾ കുടുതൽ ശ്രദ്ധ പുലർത്തണം.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
പുതിയ സംരഭങ്ങൾ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും. മേലധികാരികളുടെ ഉപദേശങ്ങൾക്കനുസരിച്ച് തൊഴിലിടത്തിൽ പുതിയ ക്രമീകരണങ്ങൾ കൊണ്ടുവരും. അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിന് യോഗമുണ്ട്.
Also Read:ചിങ്ങ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
തൊഴിലിടത്തിൽ പുതിയ ഉത്തരവാദിത്വങ്ങൾ വന്നുചേരും. സാമ്പത്തിക അച്ചടക്കം പാലിക്കും. മാതാപിതാക്കളുടെ ദീർഘനാളായുള്ള ആഗ്രഹങ്ങൾ നിറവേറ്റും. സുഹൃത്തുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾക്ക് യോഗമുണ്ട്.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ജീവിതപങ്കാളിയുടെ ഉപദേശങ്ങൾക്ക് ചെവികൊടുക്കുമെങ്കിലും അവ ജീവിതത്തിൽ നടപ്പിലാക്കില്ല. സുഹൃത്തുക്കളുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകും. സാമ്പത്തിക ചെലവുകൾ വർധിക്കും. പരീക്ഷകളിൽ വിജയം നേടും.
Read More: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.