scorecardresearch

Weekly Horoscope June 29-July 05: വാരഫലം, മൂലം മുതൽ രേവതി വരെ

Weekly Horoscope, June 29-July 05: ജൂൺ 29 ഞായർ മുതൽ ജൂലൈ 05 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, June 29-July 05: ജൂൺ 29 ഞായർ മുതൽ ജൂലൈ 05 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Weekly Horoscope: വാരഫലം

Weekly Horoscope: 2025 ജൂൺ 29 ഞായർ മുതൽ ജൂലൈ 5 ശനി (1200 മിഥുനം 15 മുതൽ 21) വരെയുള്ള ഒരാഴ്ചക്കാലത്തെ സമ്പൂർണ്ണ നക്ഷത്ര ഫലം. ആദിത്യൻ മിഥുനം രാശിയിലാണ്. തിരുവാതിര നക്ഷത്രത്തിലൂടെ സഞ്ചരിക്കുകയാൽ 'തിരുവാതിര ഞാറ്റുവേല'ക്കാലമാണ്. ചന്ദ്രൻ വെളുത്തപക്ഷത്തിൽ. മകം മുതൽ ചോതി വരെയുള്ള നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നു. 

Advertisment

ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിൻ്റെ രണ്ടാം പാദത്തിലാണ്. വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിൻ്റെ രണ്ടാം പാദത്തിൽ സഞ്ചരിക്കുന്നു. ബുധൻ കർക്കടകത്തിൽ പൂയം നക്ഷത്രത്തിലാണ്. ശുക്രൻ 29ന്, ഞായർ മദ്ധ്യാഹ്നത്തിൽ മേടം രാശിയിൽ നിന്നും ഇടവത്തിലേക്ക് സംക്രമിക്കുന്നു. ശുക്രൻ കാർത്തിക നക്ഷത്രത്തിലാണ്. ചൊവ്വ ചിങ്ങം രാശിയിലാണ്. 

30 ന് തിങ്കളാഴ്ച പൂരം നക്ഷത്രത്തിൽ പ്രവേശിക്കും. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി മൂന്നാം പാദത്തിലും കേതു ചിങ്ങം രാശിയിൽ ഉത്രം ഒന്നാം പാദത്തിലുമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതിവരെയുള്ള ഒന്‍പത് നാളുകളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.

Also Read: വാരഫലം, അശ്വതി മുതൽ ആയില്യം വരെ

മൂലം

ഇപ്പോഴത്തെ ഗ്രഹനിലപൊതുവേ മികച്ച ഫലത്തെ കാണിക്കുന്നില്ലെങ്കിലും ചന്ദ്രൻ, രാഹു, ബുധൻ തുടങ്ങിയ ഗ്രഹങ്ങളുടെ അനുകൂലതയാൽ ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടും. സ്വാശ്രയ തൊഴിലിൽ ലാഭം കിട്ടുകയില്ല. നഷ്ടം വരാതെ നോക്കാനാവും എന്നുമാത്രം. ഇപ്പോൾ നവസംരംഭങ്ങൾ തുടങ്ങുന്നത് ഗുണം ചെയ്യില്ല. ദുഷ്പ്രലോഭനങ്ങളെ ചെറുക്കേണ്ടതുണ്ട്. ചിലരുടെ സഹായം ആവശ്യപ്പെടാതെ തന്നെ ലഭിക്കാം. പിന്നീട് അതു സ്വീകരിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയേക്കാം. രോഗഗ്രസ്തർക്ക് അല്പം ആശ്വാസമുണ്ടാവുന്നതാണ്.

Advertisment

പൂരാടം

കാര്യസിദ്ധിക്കായി കിണഞ്ഞ് പരിശ്രമിക്കേണ്ടി വരും. പലനിലയ്ക്കും പ്രതികൂല സാഹചര്യങ്ങൾ ഉണ്ടെങ്കിലും പ്രായോഗിക ബുദ്ധിയും പ്രത്യുല്പന്നമതിത്വവും കൊണ്ട് അവയെ മറികടക്കാനാവും. തൊഴിലിൽ ഇത് ശരാശരിക്കാലമാണ്. കടബാധ്യത പരിഹരിക്കാൻ വഴിതെളിയും. ആഢംബരച്ചെലവുകൾ കുറക്കാനും മിതവ്യയം പാലിക്കാനും ശ്രമം തുടരും. ബന്ധുഭവനം സന്ദർശിക്കുന്നതാണ്. പൊതുക്കാര്യങ്ങൾക്ക് ധാരാളം സമയം കണ്ടെത്തും ' നേരേവാ നേരേപോ' മട്ട് ശത്രുക്കളെ സൃഷ്ടിക്കാം. ഗൃഹത്തിൻ്റെ നവീകരണം നീളുന്നതാണ്.

Also Read: വാരഫലം, മകം മുതൽ തൃക്കേട്ട വരെ

ഉത്രാടം

രോഗക്ലേശങ്ങളാൽ വലയുന്നവർക്ക് ആശ്വാസമനുഭവപ്പെടും. ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്വസ്ഥതയുണ്ടാവുന്ന കാലമാണെന്ന് കരുതാം. അമിതഭാരം ഉണ്ടാവില്ല. ബിസിനസ്സിൽ വിജയിക്കുന്നതാണ്. മുടക്കിയ ധനം തിരികെ കിട്ടിത്തുടങ്ങും. വിദ്യാഭ്യാസപരമായുണ്ടായ തടസ്സങ്ങൾ പരിഹൃതമാവും. ഗൃഹനിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തടസ്സം അനുഭവപ്പെടും. ഭൂമിവിൽപ്പനയിലും പ്രതീക്ഷിച്ച പോലെയാവില്ല കാര്യങ്ങൾ. പഴയ സുഹൃത്തുക്കളെ വീണ്ടും കാണാനായേക്കും.

തിരുവോണം

പ്രവർത്തനങ്ങളിൽ ആലസ്യം വരാം. സ്നേഹപ്രേരണകളോ സമ്മർദ്ദങ്ങളോ ഇല്ലെങ്കിൽ പ്രവൃത്തിയിൽ പരാങ്മുഖരാവും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്. ജോലിസ്ഥലത്തെ ഉപജാപങ്ങളെ തിരിച്ചറിയും. കലാരംഗത്തുള്ളവർക്ക് അവസരങ്ങൾ കിട്ടാം. കരാറുകളിൽ ഏർപ്പെടുമ്പോൾ വ്യവസ്ഥകളെക്കുറിച്ചറിയാൻ മറക്കരുത്. ധനനിക്ഷേപങ്ങളിലും വിനിമയത്തിലും കരുതൽ വേണം. ഉദാരസമീപനം ചൂഷണ ചെയ്യപ്പെടാനിടയുണ്ട്. അക്കാര്യത്തിലും ജാഗ്രത അനിവാര്യം. വിദേശത്തുള്ളവർക്ക് തൊഴിലിൽ ആശ്വാസം ഉണ്ടാവും. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ കാര്യസാധ്യത്തിന് കാരണമാവുന്നതാണ്.

Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

അവിട്ടം

ലക്ഷ്യപ്രാപ്തി എളുപ്പമല്ല. പക്ഷേ അസാധ്യമാണ് എന്നുപറയാനുമാവില്ല. തുടർ പരിശ്രമങ്ങൾ ആവശ്യമാണ്.  ബിസിനസ്സിൽ പുതിയ പങ്കാളികളെ ചേർക്കുന്നത് കരുതലോടെ വേണം. വിദേശയാത്രക്ക് മുന്നൊരുക്കം നടത്തും. സാഹിത്യ പ്രവർത്തനം അഭംഗുരം നടക്കും. സദുദ്ദേശത്തോടെ പറയുന്നവ തെറ്റിദ്ധരിക്കപ്പെടാം. സാമ്പത്തികമായ അമളി പിണയാൻ സാധ്യതയുണ്ട്. കരുതൽ വേണം. വസ്തുസംബന്ധിച്ച അയൽതർക്കങ്ങൾക്ക് മുതിരരുത്. 
മകൾക്ക് ഇഷ്ടപ്പെട്ട വിഷയത്തിൽ തുടർപഠനത്തിന് അവസരമുണ്ടാവും. സാങ്കേതിക വിഷയങ്ങൾ പഠിച്ചറിയാൻ സാധിച്ചേക്കും.

ചതയം

സമ്മിശ്രമായ വാരമാണ്. ആദ്യ പകുതിയിൽ ലഘുപ്രയത്‌നത്താൽ നേട്ടങ്ങൾ വരും.  ആവശ്യത്തിന് വിശ്രമം കിട്ടുന്നതായിരിക്കും. ഗാർഹികസൗഖ്യം പ്രതീക്ഷിക്കാം. നവീന ഗൃഹോപകരണങ്ങൾ വാങ്ങുവാനായേക്കും. മുൻകൂട്ടി തീരുമാനിച്ചവ പ്രാവർത്തികമാക്കാൻ സാധിച്ചേക്കും. മറ്റു ദിവസങ്ങളിൽ ആലസ്യമനുഭവപ്പെടും. സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾ നിരാകരിക്കുന്നതാണ്. ലോൺ തിരിച്ചടവിന്  കഴിയാതെ വന്നേക്കാം. പഴയ കടബാധ്യതകൾ ചിത്തശല്യത്തിന് കാരണമാകാനിടയുണ്ട്. ദുഷ്പ്രേരണകളെ പ്രതിരോധിക്കാൻ സാധിച്ചെന്നുവരില്ല.

പൂരൂരുട്ടാതി

പ്രവൃത്തികളിൽ സാമാന്യമായ വിജയമുണ്ടാവും. കലാരംഗത്തെ ചുവടുവെയ്പുകൾ കൂടുതൽ അംഗീകരിക്കപ്പെടും. വിശിഷ്ട വ്യക്തികളുടെ സഹകരണം ദിശാബോധമേകും. പ്രൈവറ്റ് ജോലിയിൽ വേതന വർദ്ധന/ പദവിയിൽ ഉയർച്ച തുടങ്ങിയവ പ്രതീക്ഷിക്കാം. അനാവശ്യമായ തിടുക്കവും ആകാംക്ഷയും ഗുണം ചെയ്യില്ല. ദാമ്പത്യത്തിൽ അനൈക്യസാഹചര്യങ്ങൾ വരാനിടയുളളതിനാൽ കരുതൽ വേണം. കൂട്ടുകച്ചവടത്തിൽ തൃപ്തിക്കുറവ് ഭവിക്കാം.  കളം മാറ്റിചവുട്ടുന്ന കാര്യം ആലോചിക്കും. കമ്മീഷൻ വ്യാപാരം ഗുണം ചെയ്യുന്നതാണ്.

ഉത്രട്ടാതി

ശനിയുടെ ജന്മനക്ഷത്ര സഞ്ചാരത്താൽ ക്ലേശങ്ങൾ വന്നും പോയും ഇരിക്കും. ആലസ്യവും കർമ്മരംഗത്തെ മടുപ്പും അനുഭവപ്പെടാം. പന്ത്രണ്ടിലെ രാഹു അകാരണമായ അലച്ചിലിന് ഇടവരുത്തുന്നതാണ്. അനാവശ്യ കാര്യങ്ങൾക്ക് പണച്ചെലവുണ്ടാക്കും. കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും ആരോഗ്യകാര്യത്തിൽ നല്ലശ്രദ്ധ ആവശ്യമായ സന്ദർഭമാണ്. എതിർ സ്വരങ്ങളെ അവഗണിക്കുവാൻ കരുത്തുണ്ടാവും. വസ്തു / കെട്ടിടം ഇവകളിൽ നിന്നും വരുമാനം ലഭിക്കുന്നതാണ്. വീടുവിട്ടു നിൽക്കുന്നവർക്ക് വീട്ടിലെത്താൻ അല്പം കൂടി കാക്കേണ്ടതുണ്ട്. 

രേവതി

ഭാവിയെക്കുറിച്ച് കൂടുതൽ കണക്കുകൂട്ടും. കൂടുതൽ ആലോചിക്കും. ചടുലമായ നീക്കങ്ങൾക്ക് മുതിരാതിരിക്കുകയാവും കരണീയം. ധനകാര്യം തൃപ്തികരമാവും. പക്ഷേ പാഴ്ച്ചെലവുകൾക്ക് സാഹചര്യം ഉണ്ടായിക്കൊണ്ടിരിക്കുമെന്നതിനാൽ കരുതൽ വേണം. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനത്തിന് അവസരം ലഭിക്കുന്നതാണ്. സ്ത്രീകളുടെ പിന്തുണ കൈവരും. തീർത്ഥാടനത്തിന് അവസരം കൈവരും. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയുന്നതായി പരാതി ഉയരാം. വ്യവഹാരങ്ങളിൽ തത്കാലം ജയമോ തോൽവിയോ പ്രതീക്ഷിക്കേണ്ടതില്ല.

Read More: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും

Horoscope weekly horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: