/indian-express-malayalam/media/media_files/2025/01/01/january12-to-january-18-weekly-horoscope-astrological-predictions-aswathi-to-ayilyam.jpg)
Weekly Horoscope
ആദിത്യൻ മിഥുനം രാശിയിൽ സഞ്ചരിക്കുന്നു. ജൂൺ 22 ന് രാവിലെ തിരുവാതിര ഞാറ്റുവേല ആരംഭിക്കും. ചന്ദ്രൻ കൃഷ്ണപക്ഷത്തിലാണ് വാരാദ്യം. ജൂൺ 25 ന് ബുധനാഴ്ചയാണ് അമാവാസി. പിറേറന്ന് വ്യാഴാഴ്ച ആഷാഢ മാസം ആരംഭിക്കും. ഭരണി മുതൽ ആയില്യം വരെ നക്ഷത്രമണ്ഡലങ്ങളിലൂടെ ഈയാഴ്ച ചന്ദ്രൻ സഞ്ചരിക്കുന്നു.
ബുധൻ ജൂൺ 22 ന് കർക്കടകത്തിലേക്ക് സംക്രമിക്കുന്നു. പുണർതം, പൂയം നക്ഷത്രങ്ങളിലൂടെയാണ് ബുധസഞ്ചാരം. ശുക്രൻ മേടം രാശിയിൽ തുടരുന്നു. ഭരണി, കാർത്തിക നക്ഷത്രങ്ങളിലായാണ് ശുക്രൻ സഞ്ചരിക്കുന്നത്. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രം രണ്ടാം പാദത്തിൽ സഞ്ചരിക്കുന്നു. വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിൻ്റെ രണ്ടാം പാദത്തിലാണ്. ചൊവ്വ ചിങ്ങം രാശിയിൽ മകം നക്ഷത്രത്തിൽ തുടരുകയാണ്.
രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി മൂന്നാം പാദത്തിലും കേതു ചിങ്ങം രാശിയിൽ ഉത്രം ഒന്നാം പാദത്തിലും അപ്രദക്ഷിണഗതിയായി സഞ്ചരിക്കുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ആഴ്ചഫലം ഇവിടെ അപഗ്രഥിക്കുന്നു.
Also Read: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും
അശ്വതി
ജന്മരാശിയിലെ ശുക്രസഞ്ചാരം ഭൗതിക താല്പര്യങ്ങൾ വളർത്താനും സംരക്ഷിക്കാനും ഉതകും. മോഹവില കൊടുത്തും ഇഷ്ടപ്പെട്ടവ വാങ്ങാൻ തുനിയും. പിന്നീടത് വേണ്ടിയിരുന്നില്ലെന്നും തോന്നും. മൂന്നാം ഭാവത്തിലെ ആദിത്യസഞ്ചാരത്താൽ തൊഴിലിടത്തിൽ സ്വസ്ഥതയുണ്ടാവും. തീരുമാനങ്ങൾ വേഗത്തിൽ കൈക്കൊള്ളും. അവ നടപ്പിലാക്കുന്നതിൽ മുഖം നോക്കുകയുമില്ല. ബുധൻ നാലാമെടത്തിൽ സഞ്ചരിക്കുന്നത് ബന്ധുഗുണത്തെ സൂചിപ്പിക്കുന്നു. ഗൃഹസൗഖ്യത്തിന് ഭംഗം വരാനിടയില്ല. അക്കാദമിക കാര്യങ്ങളിൽ ഹിതോപദേശം ലഭിക്കാം. ഞായർ, ബുധൻ, വ്യാഴം, ദിവസങ്ങൾക്ക് കൂടുതൽ ഊർജ്ജദായകത്വം ഉണ്ടായിരിക്കും.
ഭരണി
സുഖാനുഭവങ്ങൾക്ക് തന്നെയാവും മേൽക്കൈ. അഞ്ചാം ഭാവത്തിലെ കേതു/കുജയോഗം ആലോചനാശൂന്യത മൂലമുള്ള കുഴപ്പങ്ങൾ സൃഷ്ടിക്കാം. പരസ്യ ധനത്തൊടൊപ്പം രഹസ്യ നിക്ഷേപങ്ങളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് ഹിതകരമായ അന്തരീക്ഷം തുടരപ്പെടും. വ്യാപാരികൾക്ക് ഉപഭോക്താക്കളുടെ നല്ല അഭിപ്രായം ലഭിക്കുന്നതാണ്. ഭാവികാര്യങ്ങളിൽ ശ്രദ്ധയുണ്ടാവും. മകൻ്റെ അന്യദേശയാത്രക്ക് വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കും. ഗൃഹത്തിൻ്റെ അറ്റകുറ്റപ്പണി നീട്ടിവെച്ചേക്കും. ഞായർ, ബുധൻ, വ്യാഴം ദിവസങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാവും.
Also Read:മിഥുന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
കാർത്തിക
പലപ്പോഴും നിലപാടുകൾ വെളിപ്പെടുത്താതെ മൗനത്തിൽ തുടരുന്നത് കൂട്ടുകാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കും. പണമെടപാടുകളിൽ മിതത്വം പാലിക്കുവാനാവും. ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതാണ്. പക്ഷേ വ്യക്തമായ ഉത്തരം ലഭിക്കുകയില്ല. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ട കാലഘട്ടമാണ്. കച്ചവടത്തിൽ ഉണർവ്വുണ്ടാവും. കലാകാരന്മാർക്ക് ക്രിയാത്മക കഴിവുകൾ വളർത്താൻ നല്ല അവസരമാണിത്. പ്രണയത്തിൽ വിജയിക്കും. കുടുംബത്തിലെ വയോജനങ്ങളുടെ ആരോഗ്യസ്ഥിതിയിൽ മെച്ചം വന്നെത്തും. സ്വാധീനശക്തി വർദ്ധിക്കും.
Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
രോഹിണി
കാര്യസിദ്ധിക്ക് തടസ്സം നിന്നിരുന്ന കാരണങ്ങൾ പലതും ദുർബലമാവുന്നതിനാൽ ലക്ഷ്യം നേടാനാവും. കുടുംബത്തിൻ്റെ പൂർണ്ണപിന്തുണ ലഭിക്കുന്നതായിരിക്കും. വാക്കുകളുടെ വശീകരണശക്തി എതിരാളികളെ അധീരരാക്കും. സമയബന്ധിതമായി എല്ലാക്കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞേക്കില്ല. സുഹൃത്തുക്കളിൽ ചിലരോടെങ്കിലും അകലം പാലിക്കുന്നത് നന്നായിരിക്കും. ഗൃഹനിർമ്മാണത്തിൽ സാമ്പത്തിക കാരണങ്ങളാൽ തടസ്സം വരാനിടയുണ്ട്. മകളുടെ ഉപരിപഠനത്തിൽ വ്യക്തത വരുന്നതാണ്. ഞായർ, വ്യാഴം ദിവസങ്ങൾക്ക് മേന്മ കുറയാം.
Also Read: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മകയിരം
കൂടുതൽ ശ്രദ്ധപൂർവ്വം പ്രവർത്തിക്കേണ്ട സന്ദർഭമാണ്. കൈക്കൊള്ളേണ്ട തീരുമാനങ്ങൾ ഒന്നിനുപിറകെ ഒന്നായി വന്നെത്തും. ആവശ്യത്തിനും അനാവശ്യത്തിനും പിന്തുണ ലഭിക്കുന്ന സാഹചര്യവുമുണ്ട്. ദേഹാലസ്യം തുടർന്നു കൊണ്ടിരിക്കും. ഉദ്യോഗപർവ്വത്തിൽ മടുപ്പ് അനുഭവപ്പെടാം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് അധ്വാനം കൂടാനിടയുണ്ട്. അനുകൂലമല്ലാത്ത ഷിഫ്റ്റുകളിൽ ജോലി ചെയ്യേണ്ടി വരാം. കടബാധ്യത കുറക്കാനുള്ള ശ്രമം ഊർജ്ജിതമാവും. അനുരാഗത്തിൽ ആഹ്ളാദിക്കും. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറയാം.
തിരുവാതിര
ചില പ്രശ്നങ്ങൾ തനിയെ പരിഹരിക്കേണ്ടിവരും. മാനസിക സമ്മർദ്ദങ്ങൾ കുറയില്ല. മൂന്നുനാലുഗ്രഹങ്ങൾ ജന്മരാശിയിലും ജന്മനക്ഷത്രത്തിലും ഒക്കെയായി സഞ്ചരിക്കുമ്പോൾ തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാനും സാധ്യതയുണ്ട്. ഗവേഷകർക്ക് എഴുതിക്കഴിഞ്ഞ പ്രബന്ധം തിരുത്തേണ്ടി വരുന്നതാണ്. അന്യനാട്ടിലേക്ക് പഠന/ തൊഴിൽ യാത്രകൾ ആവശ്യമാവും. ഗാർഹികമായ ആവശ്യങ്ങൾ, ആശുപത്രിച്ചെലവുകൾ എന്നിവ വരാം. എന്നാലും അപ്രതീക്ഷിത സഹായങ്ങളും പിന്തുണയും വന്നെത്തുന്നതാണ്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നൈപുണ്യം പുലർത്തും.
പുണർതം
ബന്ധുസമാഗമവും തീർത്ഥാടനത്തിനും സാധ്യതയുണ്ട്. ഔദ്യോഗികമായി ശോഭിക്കാനാവും. പകരക്കാരുടെ പ്രവൃത്തികളിൽ തൃപ്തിയുണ്ടാവും. ബിസിനസ് വിപുലീകരണത്തിനും പാർട്ണർമാരെ ചേർക്കുന്നതിനും ഇപ്പോൾ ഉചിത സന്ദർഭമല്ലെന്ന് ഓർമ്മിക്കുക. ഊഹക്കച്ചവടത്തിൽ കരുതലുണ്ടാവണം. ധനകാരകനായ വ്യാഴം മൗഢ്യത്തിലാകയാൽ പണച്ചെലവിൽ നിയന്ത്രണം വേണം. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. ഒപ്പം ആഢംബരച്ചെലവുകൾക്കും സാധ്യത കാണുന്നു. ദൂരദേശത്ത് തൊഴിൽ തേടുന്നവർക്ക് യാത്രാതടസ്സം ഉണ്ടാവാം.
പൂയം
വാരത്തിലെ ഒന്നുരണ്ടു ദിവസങ്ങൾ ഒഴികെ (ബുധൻ, വ്യാഴം) അനുകൂല ഫലങ്ങൾ കൈവരും. സുഖഭോഗങ്ങൾ, പാരിതോഷിക ലബ്ധി എന്നിവയുണ്ടാവും. ലഘു യാത്രകളാൽ നേട്ടങ്ങൾ കരഗതമാവും. ബിസിനസ്സിൽ നിന്നും ധനാഗമമുയരും. വാഗ്ദാനങ്ങൾ നിറവേറ്റാനാവുകയാൽ മനസ്സമാധാനം വന്നെത്തുന്നതാണ്. കൂടപ്പിറപ്പുകളുടെ സഹായം ലഭിക്കും. അന്യനാട്ടിൽ കഴിയുന്ന ഉറ്റവരെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കപ്പെടാം. ദാമ്പത്യകലഹങ്ങളിൽ അനുരഞ്ജനത്തിൻ്റെ പാത സ്വീകരിക്കും. കഫജന്യ രോഗങ്ങൾ വർദ്ധിച്ചേക്കാം. വാക്കുകളിൽ കരുതൽ വേണ്ടതുണ്ട്.
ആയില്യം
സ്വന്തം കഴിവുകൾ നന്നായി പ്രയോജനപ്പെടുത്താനും പരാശ്രയത്വം കുറയ്ക്കാനുമാവും.
ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടുന്നതായിരിക്കും. ദൂരദിക്കിൽ കഴിയുന്ന ഉറ്റവരെക്കുറിച്ച് ശുഭവാർത്തകൾ കേൾക്കാറാവും. കൈവായ്പകൾ മടക്കിക്കിട്ടാം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ചെലവേറാനിടയുണ്ട്. ബന്ധുക്കളുടെ തർക്കങ്ങളിൽ അകലം പാലിക്കുന്നതാവും ഉചിതം. യാത്രകൾ ദേഹക്ലേശം വരുത്തിയേക്കാം. സാമ്പത്തികമായി അമളി പിണയാതിരിക്കാൻ ജാഗ്രത അനിവാര്യമാണ്. ചൊവ്വയും കേതുവും വാക്സ്ഥാനത്തുള്ളതിനാൽ പരുഷവാക്കുകൾ ചിലപ്പോൾ ബന്ധങ്ങളുടെ ശൈഥില്യത്തിന് കാരണമായേക്കാം.
Read More: ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.