scorecardresearch

Weekly Horoscope June 08-June 14: വാരഫലം, മൂലം മുതൽ രേവതി വരെ

Weekly Horoscope, June 08- June 14: ജൂൺ 08 ഞായർ മുതൽ ജൂൺ 14 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, June 08- June 14: ജൂൺ 08 ഞായർ മുതൽ ജൂൺ 14 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Weekly Horoscope

ആദിത്യൻ ഇടവം രാശിയിൽ സഞ്ചരിക്കുന്ന അവസാനവാരമാണ്. ഞായറാഴ്ച രാവിലെ മകയിരം ഞാറ്റുവേല ആരംഭിക്കും. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്, വാരാദ്യം. ചൊവ്വ - ബുധൻ ദിവസങ്ങളിലായി ജ്യേഷ്ഠമാസ പൗർണമി വരുന്നു. വ്യാഴാഴ്ച കൃഷ്ണപക്ഷം തുടങ്ങുകയായി. ചൊവ്വ ചിങ്ങം രാശിയിൽ, മകം നക്ഷത്രത്തിലാണ്. ബുധൻ മിഥുനം രാശിയിൽ മകയിരം - തിരുവാതിര നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു.

Advertisment

ബുധന് മൗഢ്യം അവസാനിച്ചു കഴിഞ്ഞു. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്. ശുക്രൻ മേടം രാശിയിൽ അശ്വതി നക്ഷത്രത്തിലാണ്, തുടക്കത്തിൽ. ശനിയാഴ്ച ഭരണിയിൽ പ്രവേശിക്കും. വ്യാഴം മിഥുനം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. വെള്ളിയാഴ്ച  തിരുവാതിര നക്ഷത്രത്തിൽ പ്രവേശിക്കുന്നതാണ്.

ജൂൺ 12 മുതൽ വ്യാഴം മൗഢ്യത്തിലാവുന്നു. കഷ്ടിച്ച് ഒരു മാസക്കാലം വ്യാഴത്തിന് മൗഢ്യം ഉണ്ടാവും. രാഹുവും കേതുവും യഥാക്രമം കുംഭം, ചിങ്ങം രാശികളിലാണ്. രാഹു പൂരൂരുട്ടാതി മൂന്നാം പാദത്തിലും കേതു ഉത്രം ഒന്നാം പാദത്തിലും സഞ്ചരിക്കുകയാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ വിശകലനം ചെയ്യുന്നു.

Also Read: വാരഫലം, അശ്വതി മുതൽ ആയില്യം വരെ

മൂലം

ചൊവ്വ അഷ്ടമ ഭാവത്തിൽ നിന്നും മാറിയത് ഒട്ടൊക്കെ ആശ്വാസമാണ്. എന്നാൽ ഭാഗ്യഭാവത്തിലെ ചൊവ്വ -കേതു യോഗം ഭാഗ്യഭ്രംശത്തിന് കാരണമാകാം. പ്രതീക്ഷിച്ച നേട്ടം കരഗതമാവാൻ വിളംബമുണ്ടാവും. ആത്മിക കാര്യങ്ങൾ മുടങ്ങിയേക്കും. വാരാദ്യത്തിന് ഗുണമേറുന്നതാണ്. ധനാഗമം, ബന്ധു സന്ദർശനം, വിരുന്നുകൾ എന്നിവയ്ക്ക് സാധ്യത കാണുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അലച്ചിലുണ്ടാവും. സമയനിഷ്ഠ പാളുന്നതാണ്.
 മറ്റുള്ള ദിവസങ്ങളിൽ ഗുണദോഷസമ്മിശ്ര ഫലങ്ങൾ വന്നെത്തും. കായികാധ്വാനം വേണ്ടി വരും.

Advertisment

പൂരാടം

കർമ്മമേഖലയിൽ ഊർജ്ജസ്വലതയുണ്ടാവുന്നതായിരിക്കും. നിർദ്ദേശങ്ങൾക്ക് സഹപ്രവർത്തകരിൽ നിന്നും സ്വീകാര്യത കിട്ടുന്നതാണ്. ക്രിയാത്മകത, ചിന്തയിലും പ്രവൃത്തിയിലും തെളിയും. ഏല്പിക്കപ്പെട്ട ദൗത്യങ്ങൾ സമയബന്ധിതമായി നിർവഹിക്കുന്നതാണ്. ഏജൻസി/ കമ്മീഷൻ ലഭിക്കുന്ന ജോലി എന്നിവയിൽ നിന്നും ആദായമുയരും. മകൻ്റെ/മകളുടെ ജോലിക്കാര്യത്തിൽ ശുഭവാർത്ത കേൾക്കാനാവും. വൃദ്ധജനങ്ങളെ സന്ദർശിച്ച് അവർക്ക് സമാശ്വാസം പകരും. ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിൽ ദേഹക്ലേശമുണ്ടാവാം. ചെലവധികരിക്കുന്നതാണ്.

Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഉത്രാടം

ധനുക്കൂറുകാർക്ക് സമ്മിശ്ര ഫലം ഉണ്ടാവുന്ന വാരമാണ്. തൊഴിലിടത്തിൽ  അവഗണിക്കപ്പെടും.  കായികാധ്വാനം ക്ലേശിപ്പിക്കുന്നതാണ്. അനാവശ്യമായ പിടിവാശി കാട്ടും. കലാകാരന്മാർക്ക്  തിളങ്ങാനാവും. ഭാവനാത്മകത കൂടും. സഹായ വാഗ്ദാനം കൈവശമെത്തില്ല. മകരക്കൂറുകാർക്ക് ഗുണാനുഭവങ്ങൾ കൂടുന്നതായിരിക്കും. കർമ്മമണ്ഡലത്തിൽ സമാധാനം പുലരും. കുടുംബ ജീവിതത്തിൽ അനുരഞ്ജന ശ്രമങ്ങൾ ഫലവത്തായേക്കും. അഷ്ടമഭാവത്തിലെ പാപഗ്രഹങ്ങളാൽ ദേഹക്ലേശം അനുഭവപ്പെടുന്നതാണ്.  വൃദ്ധജനങ്ങളുടെ കാര്യത്തിൽ കരുതലുണ്ടാവണം.

Also Read: വാരഫലം, മകം മുതൽ തൃക്കേട്ട വരെ

തിരുവോണം

കർമ്മരംഗത്ത് അംഗീകരിക്കപ്പെടും. കാര്യസാദ്ധ്യത്തിന് കാലവിളംബം വരില്ല. മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടുള്ള  പലതും അനായാസം ആവിഷ്കരിക്കും. ബിസിനസ്സുകാരുടെ വിപണന തന്ത്രങ്ങൾ ഫലം കാണുന്നതാണ്. കിട്ടാക്കടങ്ങൾ ഭാഗികമായി ലഭിക്കാം. ഗൃഹാന്തർഭാഗത്ത് മിനുക്കുപണികൾ നടത്തുന്നതാണ്. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങൾക്ക് മെച്ചമേറും. സുഹൃൽ/ബന്ധുസമാഗമം സന്തോഷമേകും. വ്യാഴം, വെള്ളി അലച്ചിലുണ്ടാവും. ചൊവ്വയും കേതുവും അഷ്ടമത്തിലാണെന്നതിനാൽ എല്ലാക്കാര്യത്തിലും ജാഗ്രത വേണ്ടതുണ്ട്.

Also Read: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

അവിട്ടം

മകരക്കൂറുകാർക്ക് കൂടുതൽ പ്രയത്നിക്കേണ്ടിവരും, ലക്ഷ്യപ്രാപ്തിക്ക്. അപേക്ഷകളും നിവേദനങ്ങളും ബധിരകർണ്ണങ്ങളിൽ പതിച്ചേക്കും. ഉന്മേഷക്കുറവ് അനുഭവപ്പെടും. അകാരണമായ ദേഷ്യത്തിനിടയുണ്ട്. ദാമ്പത്യസൗഖ്യമുണ്ടാവുന്നതാണ്. കുംഭക്കൂറുകാർക്ക് പ്രണയ നിരാസം ഭവിക്കും. കുടുംബ ജീവിതത്തിൽ അനൈക്യം പ്രകടമാവും. മേലധികാരികൾ തൃപ്തിപ്പെടുംവിധം പ്രവർത്തിക്കും. പൊതുവേ ധനസ്ഥിതി ഉയരുന്നതായിരിക്കും. പണയ വസ്തുക്കളുടെ തിരിച്ചടവ് സാധ്യമാകും. വിദ്യാർത്ഥികളുടെ ഉപരിപഠന കാര്യത്തിൽ കൂടുതൽ വ്യക്തത വരുന്നതായിരിക്കും.

ചതയം

ജീവിത യാഥാർത്ഥ്യങ്ങളോട് എളുപ്പം പൊരുത്തപ്പെടില്ല. മനസ്സ്  സങ്കല്പലോകത്തിലായിരിക്കും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുന്നതാണ്. എന്നാൽ സംതൃപ്തിയുണ്ടാവില്ല. പ്രണയികൾക്കിടയിൽ തർക്കം ഏർപ്പെടാം. ബിസിനസ്സുകാർക്ക് ധനലാഭമുണ്ടാവും. വായ്പകളുടെ തിരിച്ചടവ് മുടങ്ങാതിരിക്കാൻ ക്ലേശിച്ചേക്കും. മകൻ്റെ മേൽപഠിപ്പ് സംബന്ധിച്ചുള്ള അറിയിപ്പ് ലഭിക്കാം. ഗവേഷകർക്ക് പ്രബന്ധരചനയിൽ പുരോഗതി ദൃശ്യമാകുന്നതാണ്. ദേഹക്ലേശമുണ്ടാവും. വിരുന്നുകളിൽ പങ്കെടുക്കുന്നതാണ്.

പൂരൂരുട്ടാതി

പലതും ആലോചിച്ചു കൂട്ടും.  അനാവശ്യമായ ആധി ഒഴിവാക്കണം. ആത്മവിശ്വാസം കുറയുവാനിടയുണ്ട്. ക്രിയാകുശലത വേണ്ടത്രയുണ്ടാവില്ല. കൂടുതൽ പ്രവർത്തിക്കും. അതിനനുസരിച്ച് ഫലം ഉണ്ടായെന്നു വരില്ല. വാഹനത്തിൻ്റെ കേടുപാടുകൾ തീർത്ത് നിരത്തിലിറക്കും. സ്വയം വിമർശനത്തിൽ ആനന്ദിക്കും. കുംഭക്കൂറുകാർക്ക് ദാമ്പത്യത്തിൽ സ്വൈരം കുറയുന്നതാണ്. മീനക്കൂറുകാർക്ക് ശത്രുക്കളെ പരാജയപ്പെടുത്താനാവും. ധനപരമായി തരക്കേടില്ലാത്ത കാലമാണ്. ജീവകാരുണ്യത്തിന് നേരം കണ്ടെത്തും. ആരാധനാലയങ്ങൾ സന്ദർശിക്കും.

ഉത്രട്ടാതി

ജീവിതം കൂടുതൽ ചലനാത്മകമാക്കാൻ ആഗ്രഹിക്കും. എന്നാൽ ഉദ്ദേശിച്ച ഗതിവേഗം ഒരു കാര്യത്തിലും കൈവരിക്കാനാവില്ല. ചൊവ്വയും കേതുവും ആറാം ഭാവത്തിൽ സഞ്ചരിക്കുകയാൽ ജോലിയിൽ അഭിവൃദ്ധിയുണ്ടാവും. ബിസിനസ് മോശമല്ലാത്ത നിലയിൽ തുടരുന്നതാണ്. എന്നാൽ കൂടുതൽ ധനം നിക്ഷേപിക്കരുത്. രോഗക്ലേശാദികൾക്ക് അല്പം ശമനം വരാം. കൈവായ്പകൾ മടക്കാനായേക്കും. വിദ്യാഭ്യാസ കാര്യത്തിൽ കൃത്യമായ തീരുമാനം കൈക്കൊള്ളും. ബന്ധുക്കളിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നതാണ്.  ഭൂമി വിൽപ്പനയിലെ തടസ്സം നീങ്ങുന്നതായിരിക്കും.

രേവതി

നക്ഷത്രനാഥനായ ബുധന് വ്യാഴയോഗം വന്നതും സ്വക്ഷേത്രസ്ഥിതിയുണ്ടായതും ജീവിതത്തിൽ സ്വൈരം അനുഭവിക്കുകയാണ് എന്നതിൻ്റെ തെളിവാണ്. രാഹുവും ശനിയും വിപരീതഭാവങ്ങളിലാണെങ്കിൽ കൂടിയും കാര്യതടസ്സം ഉണ്ടാവില്ല. നിക്ഷേപങ്ങളിൽ നിന്നും കൂടുതൽ ആദായം പ്രതീക്ഷിക്കാം. സുഹൃത്തുക്കളുടെ ഉപദേശം ഗുണത്തിനായിട്ടാവും. ഉദ്യോഗസ്ഥർക്ക് താത്കാലികമായ തസ്തിക മാറ്റം സാധ്യമായേക്കും. കർമ്മരംഗത്ത് ഉത്സാഹമുണ്ടാവും. കലാകാരന്മാർക്ക് ശുക്രൻ്റെ അനുകൂലത മൂലം ശോഭിക്കാൻ കഴിഞ്ഞേക്കും.

Read More: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: