scorecardresearch

Weekly Horoscope July 20-July 26: വാരഫലം, മൂലം മുതൽ രേവതി വരെ

Weekly Horoscope, July 20-July 26: ജൂലൈ 20 ഞായർ മുതൽ ജൂലൈ 26 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, July 20-July 26: ജൂലൈ 20 ഞായർ മുതൽ ജൂലൈ 26 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Weekly Horoscope

Weekly Horoscope: ആദിത്യൻ കർക്കടകം രാശിയിൽ പൂയം ഞാറ്റുവേലയിലാണ്. ചന്ദ്രൻ കറുത്തപക്ഷത്തിൽ. ജൂലൈ 24ന്/കർക്കടകം 8ന് വ്യാഴാഴ്ച ആണ്  'കർക്കടക വാവ്' (കർക്കടകത്തിലെ കറുത്തവാവ്). 

Advertisment

പിറ്റേന്ന്, ശുക്ള പ്രഥമ മുതൽ വർഷഋതുവും ശ്രാവണമാസവും ആരംഭിക്കുന്നു. ശുക്രൻ ഇടവത്തിൽ തുടരുന്നു. ജൂലൈ 10 ന് രാവിലെ മിഥുനം രാശിയിൽ പ്രവേശിക്കുന്നതാണ്. ചൊവ്വ ചിങ്ങം രാശിയിലുണ്ട്. ബുധൻ കർക്കടകം രാശിയിൽ സഞ്ചരിക്കുന്നു. ജൂലൈ 24 ന് ബുധൻ്റെ വക്രമൗഢ്യം തുടങ്ങുന്നതാണ്.  

വ്യാഴം മിഥുനം രാശിയിലും ശനി മീനം രാശിയിലും തുടരുന്നു. രാഹു കുംഭം രാശിയിലും കേതു ചിങ്ങം രാശിയിലുമാണ്. രാഹു, ജൂലൈ 20 ന് പൂരൂരുട്ടാതി മൂന്നാം പാദത്തിൽ നിന്നും രണ്ടാം പാദത്തിൽ പിൻഗതിയിൽ നീങ്ങും. സ്വാഭാവികമായും കേതു ഉത്രം ഒന്നാം പാദത്തിൽ നിന്നും പൂരം നാലാംപാദത്തിലേക്ക് മാറുകയും ചെയ്യും.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ വിശകലനം ചെയ്യുന്നു.

Advertisment

Also Read: ജൂലൈ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മൂലം

സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവെക്കേണ്ട സാഹചര്യം ഉദിക്കാം. മേലധികാരികൾ മനപ്പൂർവ്വം ക്ലേശിപ്പിക്കുകയാണെന്ന് തോന്നാനിടയുണ്ട്. പുതിയ കാര്യങ്ങൾ തുടങ്ങാൻ ഈയാഴ്ച അനുകൂലമല്ല. സ്ഥലം മാറ്റ ഉത്തരവ് ലഭിക്കാൻ കാലതാമസം ഉണ്ടാവുന്നതാണ്. ധനവരവും ചെലവും പൊരുത്തപ്പെടുകയില്ല. ഗൃഹസൗഖ്യം സമ്മിശ്രമായിരിക്കും. "തലമുറകൾ തമ്മിലുള്ള വിടവ്" എന്ന ചൊല്ലിൻ്റെ പൊരുൾ സ്വയം അനുഭവിക്കും. കടം വാങ്ങാതിരിക്കാൻ കഴിവതും ശ്രദ്ധിക്കണം. വെള്ളി, ശനി ദിവസങ്ങൾക്ക് ഗുണം കുറയുന്നതാണ്. ആരോഗ്യപരിപാലനത്തിൽ ജാഗ്രതവേണം.

പൂരാടം

ഔദ്യോഗികമായി തിരക്കുകൾ വർദ്ധിക്കുന്നതാണ്. ലഘു യാത്രകൾ, ജോലി അധിക സമയം നീളുക എന്നിവ പ്രതീക്ഷിക്കാം. ബിസിനസ്സിൽ നിന്നും കരുതിയത്ര ആദായം വരണമെന്നില്ല. കുടുംബത്തിൻ്റെ പിന്തുണ വലിയ ആശ്വാസമാകും. സർക്കാരുമായി ബന്ധപ്പെട്ടു നേടേണ്ട കാര്യങ്ങളിൽ തടസ്സം കാണുന്നു. ആവർത്തിത ശ്രമം വേണ്ടി വന്നേക്കാം. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധ കുറയരുത്. പുണ്യകർമ്മങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും നേരം കണ്ടെത്തും. പിതൃസ്മരണകളിൽ ഗതകാലം നിറയും. വാരാന്ത്യ ദിവസങ്ങൾക്ക് ഗുണദായകത്വം കുറയുന്നതായിരിക്കും.

ഉത്രാടം

തൊഴിൽ രംഗം വിപരീത കാലാവസ്ഥ കാരണം മ്ളാനമാവുന്നതാണ്. പ്രതീക്ഷിച്ച വരുമാനം ഉണ്ടാവാത്തത് പല സ്വപ്നങ്ങളെയും ബാധിക്കാം. കടം വാങ്ങാനുള്ള പ്രേരണ വരാം. ഉദ്യോഗസ്ഥരുടെ അധികജോലിഭാരം ദേഹക്ലേശത്തിന് കാരണമാകാം. സ്വകാര്യ സ്ഥാപനത്തിൽ നീതി നിഷേധിക്കപ്പെടാം. ബന്ധുക്കളുടെ കാര്യത്തിൽ ഇടപെടുന്നതിൽ ഏറ്റവും കരുതൽ വേണം. തീർത്ഥാടനത്തിന് മറ്റൊരു സന്ദർഭം തെരഞ്ഞെടുക്കും. ഏജൻസി, കമ്മീഷൻ വ്യാപാരം ലാഭം നൽകും. വായ്പയുടെ തിരിച്ചടവുകൾ തടസ്സപ്പെടുകയില്ല.

Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

തിരുവോണം

കാര്യപ്രാപ്തിക്ക് കുറുക്കുവഴികളെ ആശ്രയിക്കേണ്ടി വരാം. പാരമ്പര്യമായി ചെയ്തുപോരുന്ന തൊഴിലിനോട് താല്പര്യം കുറയുന്നതാണ്. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ പിന്തുണ നാമമാത്രമായിരിക്കും. വാദപ്രതിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക കരണീയം. സാമ്പത്തികം മോശമാവുമെന്ന് പറയാനാവില്ല. പുതിയ ധനാഗമ മാർഗങ്ങൾ സദാ ചിന്തയിലുണ്ടായിരിക്കും. കാര്യാലോചനകളിൽ സക്രിയ സാന്നിധ്യമാവും. വിവാഹാലോചനകൾ നീളുന്നതിൽ അതൃപ്തി തോന്നും. വീട്ടുകാര്യങ്ങളിൽ ശുഷ്കാന്തിയുണ്ടാവും. ദാമ്പത്യം  ശോഭനമായിരിക്കും.

അവിട്ടം

ബിസിനസ്സ് സംബന്ധിച്ച യാത്രകൾ അനിവാര്യമാവും. കർമ്മരംഗത്ത് ഉന്മേഷം ഭവിക്കുന്നതാണ്. കാലത്തിൻ്റെ മാറ്റം തിരിച്ചറിയും. ജീവിതശൈലി കൂടുതൽ പരിഷ്കൃതമാവുന്നതാണ്. സുഖഭോഗങ്ങളാൽ താല്പര്യം അധികരിക്കും. മാതൃസ്വത്തിന്മേൽ ഉള്ള തർക്കം  അനുകൂലമായേക്കും. സാങ്കേതിക മേഖലയിൽ ധാരാളം അവസരങ്ങൾ സംജാതമാകുന്നതാണ്. ഗൃഹാന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല.  നിക്ഷേപങ്ങൾ വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ച് ചെയ്യുകയാവും ഉചിതം. എതിർപ്പുകളെ കണ്ടില്ലെന്ന് നടിക്കും. വാരാദ്യത്തെക്കാൾ തുടർ ദിവസങ്ങൾക്ക് മെച്ചമേറുന്നതാണ്.

ചതയം

ജനമധ്യത്തിൽ സ്വീകാര്യത ലഭിക്കുന്നതായിരിക്കും. ബഹുമാന്യരുടെ പരിഗണനയിലിടം പിടിക്കുവാനാവും. ദൂരയാത്രകൾക്ക് ഒരുങ്ങുന്നവർക്ക് അവസരം വന്നെത്തും. ധാർമ്മിക കർമ്മങ്ങൾക്ക് നേരം കണ്ടെത്തുന്നതാണ്. വസ്തുതർക്കം വ്യവഹാരമാവാൻ സാധ്യത കാണുന്നു. വിവാഹ കാര്യങ്ങളിൽ പുരോഗതി ദൃശ്യമാകും. പ്രമാണങ്ങളിലും കരാറുകളിലും ഒപ്പിടുമ്പോൾ ജാഗ്രത കൈവെടിയരുത്. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ മാധ്യസ്ഥം ഫലിച്ചേക്കില്ല. ഒന്നിലധികം കാര്യങ്ങളിൽ മുഴുകുന്നത് മാനസിക ക്ലേശം സൃഷ്ടിക്കാം. ബുധൻ, വ്യാഴം ദിവസങ്ങൾ ശുഭാരംഭങ്ങൾക്ക് വർജ്യം

Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

പൂരൂരുട്ടാതി

ആശയങ്ങളും ചിന്തകളും മനസ്സിൽ ധാരാളമുണ്ടാവും. അവയെ ആവിഷ്കരിക്കാനും പ്രവൃത്തിപഥത്തിലെത്തിക്കാനും വിഷമിക്കും. അധികാരികളുടെ അനുകൂലത കൈവരും. പുതിയ സുഹൃത്തുക്കളെ ലഭിക്കാം. യാത്രകളാൽ നേട്ടം വരുന്നതാണ്. സഹോദരൻ്റെ സ്ഥാപനത്തിൽ ഉയർന്ന പദവിയിൽ ജോലിക്കുചേരും.  ജീവകാരുണ്യത്തിന് നേരം കണ്ടെത്തും. കുടുംബകാര്യങ്ങളിൽ ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്. നിക്ഷേപങ്ങൾ പുതുക്കാൻ നേരമാവും. വിരുന്നുകളിൽ പങ്കെടുക്കും. സാമൂഹ്യ മാധ്യമങ്ങളിൽ പിന്തുണക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതാണ്.

Also Read:നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഉത്രട്ടാതി

ഉത്തമ വിശ്വാസങ്ങളിൽ ചിലത് അങ്ങനെയല്ലെന്ന് അറിയുന്നത് മനോവ്യഥ സൃഷ്ടിക്കാം.  പുതിയ ഭാഷയോ/ സാങ്കേതിക വിദ്യയോ പഠിപ്പിക്കുന്ന കോഴ്സുകളിൽ ചേരുന്നതാണ്. രോഗക്ലേശിതർക്ക് പൂർണസുഖപ്രാപ്തിക്ക് തുടർ ചികിൽസകൾ ആവശ്യമായി വരാം. സുഹൃത്തുക്കളുടെ എല്ലാ അഭിപ്രായങ്ങളും കണ്ണടച്ച് വിശ്വസിക്കരുത്. പണച്ചെലവ് കുറയ്ക്കാൻ കഴിഞ്ഞേക്കും.  ഉപജാപങ്ങളെ മൗനം കൊണ്ട് പ്രതിരോധിക്കും. സർവ്വീസിൽ നിന്നും പിരിഞ്ഞവർക്ക് ആനുകൂല്യങ്ങൾ കിട്ടാൻ ആവർത്തിത ശ്രമങ്ങൾ വേണ്ടിവരും. അന്യനാട്ടിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചേക്കും.

രേവതി

കർമ്മപുരോഗതി ഉണ്ടാവുന്ന വാരമായിരിക്കും. ആസൂത്രിത ശ്രമങ്ങൾ ഫലവത്താകുന്നതാണ്. പതിവിലുമധികം യാത്രകൾ വേണ്ടിവരാം. അവയിൽ തീർത്ഥാടനവും ഉൾപ്പെട്ടേക്കും. പകരക്കാരെ ബിസിനസ്സ് ചുമതലകൾ ഏൽപ്പിക്കുന്നത് കരുതലോടെ വേണം. കുടുംബകാര്യങ്ങൾ തൃപ്തിയേകും.  ശത്രുക്കൾ മിക്കവാറും നിശബ്ദരാവുന്നതാണ്. പിതാവിൻ്റെ / ഗുരുവിൻ്റെ വാക്കുകൾ ആശങ്കകളെ അകറ്റും. വസ്തുക്കളുടെ പരിപാലനത്തിന് ചെലവാകുന്ന ധനം കൂടി വരുന്നതിൽ ആശങ്കപ്പെടാം.  വാരാന്ത്യദിനങ്ങളിൽ ശുഭകാര്യങ്ങൾ കൈക്കൊള്ളരുത്.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: