scorecardresearch

Weekly Horoscope July 06-July 12: വാരഫലം, അശ്വതി മുതൽ ആയില്യം വരെ

Weekly Horoscope, July 06-July 12: ജൂലൈ 06 ഞായർ മുതൽ ജൂലൈ 12 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, July 06-July 12: ജൂലൈ 06 ഞായർ മുതൽ ജൂലൈ 12 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope

ആദിത്യൻ മിഥുനം രാശിയിലാണ്. ജൂലൈ 6ന് ഞായറാഴ്ച രാവിലെ പുണർതം ഞാറ്റുവേല തുടങ്ങും. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. ജൂലൈ 10 ന് വ്യാഴാഴ്ചയാണ് ആഷാഢത്തിലെ വെളുത്തവാവ്. 'ഗുരുപൂർണ്ണിമ' ആയി അറിയപ്പെടുന്നു. ബുധൻ കർക്കടകം രാശിയിൽ പൂയം/ആയില്യം നക്ഷത്രങ്ങളിലാണ്. ശുക്രൻ ഇടവം രാശിയിലാണ്. കാർത്തിക/ രോഹിണി നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു. ചൊവ്വ ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലാണ്. 

Advertisment

വ്യാഴം മിഥുനം രാശിയിൽ തിരുവാതിരയിലാണ്. ജൂലൈ 7 ന് തിങ്കളാഴ്ച വ്യാഴത്തിൻ്റെ വാർഷികമായ മൗഢ്യം തീരുന്നു എന്ന പ്രത്യേകതയുമുണ്ട്. ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ തുടരുകയാണ്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ ഉത്രം നക്ഷത്രത്തിലുമായി സഞ്ചരിക്കുന്നു. ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ ആയില്യം വരെ ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ച വ്യക്തികളുടെ സമ്പൂർണ്ണ വാരഫലം വിശദീകരിക്കുന്നു.

Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

അശ്വതി

ഗുണാനുഭവങ്ങൾക്ക് മുൻതൂക്കമുള്ള വാരമാണ്. കർമ്മരംഗം സ്വസ്ഥതയുള്ളതാവും. ഭാരിച്ച ദൗത്യങ്ങൾ പുതിയതായി ഏറ്റെടുക്കേണ്ടി വന്നേക്കില്ല. സഹപ്രവർത്തകരുടെ പങ്കാളിത്തം തൃപ്തിയുണ്ടാക്കും. ബുധശുക്രന്മാരുടെ ആനുകൂല്യം ഉള്ളതിനാൽ ബുദ്ധി ഉണർന്ന് പ്രവർത്തിക്കും. ബൗദ്ധികമായ കഴിവുകൾ കാലഹരണപ്പെടാതെ നവീകരിക്കാനും കഴിഞ്ഞേക്കും. വാക്കുകൾക്ക്  പൊതുവിൽ സ്വീകാര്യത കൈവരുന്നതാണ്. കുടുംബകാര്യങ്ങളിൽ ഐക്യവും സമാധാനവും കുറയില്ല. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഷ്ടമരാശിക്കൂറ് വരുന്നതിനാൽ കരുതൽ പുലർത്തണം.

Also Read: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും

ഭരണി

ലക്ഷ്യപ്രാപ്തി കൈവരിക്കും. മാനസികോല്ലാസം ഉണ്ടാവുന്നതാണ്. രഹസ്യ നിക്ഷേപങ്ങളിൽ നിന്നും ധനാഗമം വന്നെത്തും. മുഖാഭരണങ്ങൾ / പുതിയ കണ്ണട വാങ്ങിയേക്കും.  ബിസിനസ്സിൽ നിന്നും ലാഭമുണ്ടാവുന്നതാണ്. അധികാരികളുടെ നല്ലബുക്കിൽ ഇടംപിടിച്ചേക്കും. പാചകകലയോട് ആഭിമുഖ്യം കൂടാം. അതിഥികളുടെ പ്രശംസ ലഭിക്കാനിടയുണ്ട്. സ്വന്തം തൊഴിലിൽ പുരോഗതിയുണ്ടെന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. മക്കളെ നിരീക്ഷിക്കാൻ മറക്കരുത്. അവരുടെ നിർബന്ധ ശീലങ്ങളിൽ മനസ്സ്മ്ളാനമാവാം.

Advertisment

Also Read: മിഥുന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

കാർത്തിക

രോഗികൾക്ക് ആശ്വാസമുണ്ടാവുന്നതാണ്. ഭാഗികമായി കടം തീർക്കാൻ സാധിച്ചേക്കും. വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് വേണ്ടപ്പെട്ടവരുടെ പിന്തുണയുണ്ടാവും. വാഹനത്തിന് അറ്റകുറ്റപ്പണി വരാനിടയുണ്ട്. സാങ്കേതിക വിഷയങ്ങൾ പഠിച്ചറിയുന്നതിന് തുനിയും. നിലവിലെ ജോലിമാറാൻ പരിശ്രമിക്കുന്നതാണ്. എന്നാൽ അതിൽ  വിജയിക്കാൻ അല്പം കൂടി കാത്തിരിക്കണം. സർഗ്ഗാത്മകമായ കഴിവുകൾ വികസിപ്പിക്കാൻ സാധിക്കും. മകൻ്റെ പഠനപുരോഗതിയിൽ  സന്തോഷം അനുഭവപ്പെടും. കുടുംബ ക്ഷേത്രത്തിൽ പോയി തൊഴാനും വഴിപാടുകൾ നടത്താനും അവസരം വന്നെത്തുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങൾക്ക് പ്രതീക്ഷിച്ച മേന്മയുണ്ടായേക്കില്ല.

രോഹിണി

തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ ക്ലേശിക്കുന്നതാണ്.  സ്വന്തം തൊഴിലിൽ  പരീക്ഷണങ്ങൾക്ക് മുതിർന്നേക്കും. എന്നാൽ വിജയപ്രാപ്തി എളുപ്പമായേക്കില്ല. വിപണിയിൽ സ്ഥാനം പിടിക്കുക ക്ലേശകരമാവും. കൂട്ടുകെട്ടുകൾക്ക് നിയന്ത്രണം ആവശ്യമായ സന്ദർഭമാണ്. വേണ്ടപ്പെട്ടവരുടെ ഉപദേശങ്ങൾക്ക് 
മുഖം തിരിക്കും. വസ്തുവിൽപ്പനയിൽ ഓരോതരം പ്രശ്നങ്ങൾ ഉടലെടുക്കുന്നതാണ്. വാരാദ്യ ദിവസങ്ങളിൽ ഭോഗസുഖം, ഇഷ്ടഭക്ഷണയോഗം 
എന്നിവയുണ്ടാവും. ചൊവ്വയും, ബുധനും സാമ്പത്തിക നഷ്ടം വരാനിടയുണ്ട്. 

മകയിരം

അന്യനാട്ടിലെ ഭക്ഷണവും താമസവും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. പക്ഷേ പഠിപ്പ് / ജോലി ഉപേക്ഷിക്കാനാവാതെ കുഴങ്ങും.  സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് അധികാരികളുടെ പിന്തുണ വേണ്ടത്ര ലഭിക്കുന്നതാണ്. സാങ്കേതിക കാര്യങ്ങളിലെ വൈദഗ്ദ്ധ്യം പ്രശംസിക്കപ്പെടും. കൂട്ടുകച്ചവടത്തിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. ചെറുപ്പക്കാരുടെ വിവാഹത്തിന് അനുകൂലമായ കാലഘട്ടമാണ്. സംഘടനാപ്രവർത്തനങ്ങൾക്ക് കൂടുതൽ നേരം നീക്കിവെക്കും. വാരമധ്യത്തിലെ ദിവസങ്ങൾക്ക് ഗുണം കുറയാം.

തിരുവാതിര

അർഹതയ്ക്ക്  അംഗീകാരം ലഭിക്കുന്നതാണ്. വരുമാനത്തിൽ മാറ്റമുണ്ടാവില്ല. എന്നാൽ പന്ത്രണ്ടിലെ ശുക്രസ്ഥിതിയാൽ ആഢംബരച്ചെലവുകൾ കൂടാനിടയുണ്ട്.  കലാപ്രവർത്തനത്തിനായി ദൂരയാത്രകൾ വേണ്ടിവന്നേക്കും. പിതൃ - പുത്ര ബന്ധത്തിൽ  പിരിമുറുക്കം ഉണ്ടാവുന്നതിന് സാധ്യതയുണ്ട്. തെറ്റായ കാര്യങ്ങൾക്ക് ഉപദേശം ലഭിക്കാം. ഉദ്യോഗത്തിൽ നിന്നും വിരമിച്ചവർ നാഗരികസുഖങ്ങൾ ഉപേക്ഷിച്ച് ഗ്രാമീണ ജീവിതം തെരഞ്ഞെടുക്കുന്നതിൽ ആവേശം കാണിക്കാം. ഉപാസനാദികൾക്ക് തടസ്സമുണ്ടാവില്ല.

പുണർതം

ഇടക്കാലത്തെ വിഘ്നങ്ങൾക്കും ആലസ്യത്തിനും ശേഷം കർമ്മരംഗം ഉണരുന്നതാണ്. ധനം ചെലവാക്കി നിർമ്മിച്ച പരസ്യങ്ങളുടെ  പ്രയോജനം കണ്ടുതുടങ്ങും. സർക്കാർ ഇടപെടലുകൾ കൂടാം. അവയ്ക്ക് നിയമപരമായ തടസ്സം ഏർപ്പെടുത്തുന്നതിൽ വിജയിക്കും. സഹോദരനെ പാർട്ണറാക്കുന്നതിൽ തടസ്സങ്ങളുണ്ടാവില്ല. ഗൃഹാന്തരീക്ഷം ഉന്മേഷം പകരുന്നതാണ്. ആരോഗ്യപരമായി സൗഖ്യം ഉണ്ടാവുന്നതാണ്. വാഹനം മോടിപിടിപ്പിക്കുന്നതിന് ചെലവുവരും. വാരാന്ത്യദിവസങ്ങളിൽ കരുതൽ വേണം.

പൂയം

ഗൃഹാന്തരീക്ഷം സാമാന്യമായി തൃപ്തികരമാവും. ജോലിസംബന്ധിച്ച തിരക്കുകൾ ഒട്ടും കുറയില്ല. സന്താനങ്ങളുടെ കാര്യങ്ങൾക്കായി കരുതിയതിലും ചെലമുണ്ടായേക്കും. അഭിമുഖങ്ങളിൽ ശോഭിക്കുന്നതാണ്. എന്നാൽ വ്യക്തമായ അറിയിപ്പ് ലഭിച്ചേക്കില്ല. പൊതുപ്രവർത്തകർക്ക് ദുരാരോപണങ്ങളെ നേരിടേണ്ടി വന്നേക്കും. ചിലരോട് കയർത്ത് സംസാരിക്കേണ്ട സാഹചര്യം ഉദിക്കാം. ആടയാഭരണങ്ങൾ സമ്മാനമായി കിട്ടാം.  പിതാവിൻ്റെ ആരോഗ്യപാലനത്തിൽ അജാഗ്രതയരുത്. വ്യാപാര സംരംഭങ്ങളുടെ ചർച്ചയിൽ പുരോഗതി കുറയുന്നതായിരിക്കും. ബന്ധുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കും.

ആയില്യം

ഗൃഹനിർമ്മാണത്തിൽ ചെലവേറും. കടം വാങ്ങി പണി തുടരേണ്ടി വന്നേക്കും.  തിടുക്കത്തിൽ തീരുമാനം കൈക്കൊള്ളുന്നത് ക്ലേശത്തിന് കാരണമാകുന്നതാണ്. ഔദ്യോഗിക ജീവിതത്തിലെ നൂലാമാലകൾ പലതരം പ്രതിസന്ധികൾ തീർക്കാം. ശുക്രൻ്റെ ലാഭഭാവ സ്ഥിതിയാൽ ഭോഗസുഖം ഉണ്ടാവും. പ്രണയം വിവാഹസാഫല്യമായി മാറാനിടയുണ്ട്. സ്ത്രീകളുടെ സഹായം സ്വീകരിക്കും. ബന്ധുക്കളുടെ പ്രവൃത്തിയിൽ വിരോധം തോന്നുന്നതാണ്. പുതിയ കരാറുകളുടെ നിയമ വ്യവസ്ഥ മനസ്സിലാക്കാൻ മറക്കരുത്. വാക്കുകൾ ഉപയോഗിക്കുന്നതിൽ ജാഗ്രത വേണം.

Read More: ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: