scorecardresearch

Weekly Horoscope May 04- May 10: വാരഫലം, അശ്വതി മുതൽ ആയില്യം വരെ

Weekly Horoscope, May 04 - May 10: മേയ് 04 ഞായർ മുതൽ മേയ് 10 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, May 04 - May 10: മേയ് 04 ഞായർ മുതൽ മേയ് 10 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

Weekly Horoscope May 04 to May 10 2025: ആദിത്യൻ മേടം രാശിയിൽ ഭരണി ഞാറ്റുവേലയിൽ. ചന്ദ്രൻ വെളുത്ത സപ്തമി മുതൽ ത്രയോദശി വരെയുള്ള തിഥികളിൽ. പൂയത്തിൽ തുടങ്ങി ചിത്തിര വരെയാണ് ഈ ആഴ്ചത്തെ നക്ഷത്രങ്ങൾ.

Advertisment

ബുധൻ മീനം രാശിയിലാണ്. മേയ് 7 ന് മേടത്തിൽ പ്രവേശിക്കുന്നു. അപ്പോൾ രേവതിയിൽ നിന്നും അശ്വതിയിലാവും ബുധസഞ്ചാരം. ചൊവ്വ നീചക്ഷേത്രമായ കർക്കടകത്തിൽ പൂയം നക്ഷത്രത്തിൽ സഞ്ചരിക്കുകയാണ്.  

ശുക്രൻ ഉച്ചരാശിയായ മീനത്തിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്. ശനിയും ഉത്രട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നുണ്ട്. വ്യാഴം ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. വ്യാഴം ഇടവം രാശിയിൽ സഞ്ചരിക്കുന്ന ഒടുവിലത്തെ ആഴ്ചയാണിതെന്ന സവിശേഷതയുണ്ട്. 

ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ സഞ്ചരിക്കുന്നു. രാഹു മീനം രാശിയിൽ പൂരൂരുട്ടാതിയിലാണ്. മീനം രാശിയുടെ ഒരു ഡിഗ്രിയിൽ നിന്നും പൂജ്യം ഡിഗ്രിയിൽ പിൻഗതിയായാണ് രാഹുവിൻ്റെ സഞ്ചാരം കൃത്യമായും രാശിസന്ധിയിലാണ് രാഹു. ഗ്രഹത്തിൻ്റെ ദോഷശക്തി ഏറ്റവും തീവ്രമാവും, രാശിസന്ധിയിൽ എത്തുമ്പോൾ. സ്വാഭാവികമായും കേതുവും രാശിസന്ധിയിലാണ്. കന്നിരാശിയുടെ 1 ഡിഗ്രിയിൽ നിന്നും പൂജ്യം ഡിഗ്രിയിലേക്കാണ് കേതുവിൻ്റെ സഞ്ചാരം. 

Advertisment

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

അശ്വതി

ജോലിസ്ഥലത്ത് സ്വാതന്ത്രം അഭംഗുരമാവും. ആദിത്യൻ രണ്ടാം നക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ വാക്കുകൾ പരുഷങ്ങളാവാൻ സാധ്യതയുണ്ട്. ഇടക്കിടെ ആലസ്യം പിടികൂടാം. മുൻപില്ലാത്ത വിധം കാര്യങ്ങൾ പിന്നീടത്തേക്ക് മാറ്റാനുള്ള ശ്രമമുണ്ടാവുന്നത് പന്ത്രണ്ടിലെ ശനി - രാഹു സ്വാധീനം കൊണ്ടാണ്. ബന്ധുത്വവും സൗഹൃദവും ഗുണത്തിന് മാത്രമല്ലെന്ന് ബോധ്യമാവും. ഞായർ മുതൽ ചൊവ്വവരെ ഈർഷ്യയും തൃപ്തികുറവും ഭവിക്കുന്നതാണ്. ബുധനാഴ്ച തൊട്ട് കൂടുതൽ മാനസിക സൗഖ്യവും കർമ്മപുഷ്ടിയും ഉണ്ടാവുന്നതാണ്. മേലധികാരികളുടെ അനുമോദനം ലഭിക്കും.

ഭരണി

പന്ത്രണ്ടാം ഭാവത്തിലെ ശനിരാഹു യോഗം ദുർവ്യയത്തിന് കാരണമാകും. വഴിനടത്തം മൂലം ക്ലേശങ്ങൾ ഉണ്ടാവുന്നതാണ്. വിലപിടിച്ച വസ്തുക്കൾ അപഹരിക്കപ്പെടാം. സമയനിഷ്ഠ പാലിക്കാൻ കഴിയണമെന്നില്ല. മക്കളുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കും. വാഹന യാത്രയിൽ കരുതൽ വേണ്ടതുണ്ട്. നാലാം ഭാവത്തിൽ  ചൊവ്വയുളളത് മനക്ലേശത്തിന് കാരണമാകും. ബന്ധുവിരോധത്തിന് സാധ്യത കാണുന്നു. പരാശ്രയം വേണ്ടെന്നു കരുതിയാലും പലരുടേയും സഹായം ആവശ്യമാവും. ആരോഗ്യ പരിപാലനത്തിൽ അലംഭാവമരുത്.

കാർത്തിക

നക്ഷത്രാധിപൻ്റെ ഉച്ചസ്ഥിതി ഏതെങ്കിലും തരത്തിൽ ഗുണം ചെയ്യുന്നുണ്ടാവും. ഇടവക്കൂറുകാർക്ക് രാശ്യധിപനായ ശുക്രനും ഉച്ചത്തിലാണ്. ആകയാൽ ജീവിതം സുഗമമാവും. തടസ്സങ്ങളെ നന്നായി അതിജീവിക്കാനാവും. തൊഴിലിൽ  ശ്രദ്ധപുലർത്തുക മൂലം മേലധികാരികളുടെ പ്രീതിയുണ്ടാവും. ഭൗതികമായി സംതൃപ്തി ഭവിക്കും.  ജീവിത നിലവാരം ഉയരുന്നതാണ്. മേടക്കൂറുകാർക്ക് നാലിൽ ചൊവ്വ സഞ്ചരിക്കുന്നതിനാൽ മനക്ലേശങ്ങളുണ്ടാവും. കുടുംബകാര്യങ്ങളിൽ തൃപ്തി കുറയും. ഇടവക്കൂറുകാർക്ക് സഹായിക്കാനും പിന്തുണക്കാനും പലരും ഉണ്ടെന്ന തോന്നൽ ശക്തമാവും. ഞായർ, വ്യാഴം, ശനി കൂടുതൽ മെച്ചമുള്ള ദിവസങ്ങൾ.

രോഹിണി

നക്ഷത്രാധിപനായ ചന്ദ്രന് കുജയോഗം വരുന്നതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ സ്വന്തം നിർബന്ധശീലം ശത്രുക്കളെ സൃഷ്ടിക്കുന്നതാണ്. ദുസ്സാഹസങ്ങൾക്ക് മുതിർന്നേക്കും. ഇല്ലാത്ത കഴിവുകൾ ഉണ്ടെന്ന് ഭാവിക്കാൻ സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ ചന്ദ്രന് കേതുയോഗം വരുന്നുണ്ടു. മനക്ലേശമുണ്ടാവും. ഏറ്റെടുത്ത കരാറുകൾ തടസ്സപ്പെടാം. അകാരണമായ ഭയം ഭവിക്കുന്നതാണ്. മറ്റു ദിവസങ്ങളിൽ കാര്യവിജയം പ്രതീക്ഷിക്കാം. ശുഷ്കാന്തിയോടെ പ്രവർത്തിക്കാനാവും. കലാരംഗത്ത് ഉന്മേഷം പ്രകടമാവും. ധനപരമായി സ്വസ്ഥതവരും.

മകയിരം

നക്ഷത്രത്തിൽ വ്യാഴം സഞ്ചരിക്കുന്നതിനാൽ സ്വസ്ഥത കുറയാം. അലച്ചിലുണ്ടാവും. പലകാര്യങ്ങളിലും ആശയക്കുഴപ്പം തുടരുന്നതാണ്. ധനപരമായി മെച്ചമുണ്ടാവുന്ന കാലമായിരിക്കും. സംരംഭങ്ങളിൽ ഉണർവ്വ് പ്രതീക്ഷിക്കാം. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടും. എന്നാൽ തത്കാലം പുതുകാര്യങ്ങൾ തുടങ്ങരുത്. നക്ഷത്രാധിപനായ ചൊവ്വയുടെ അനുകൂലത കുറവുള്ള കാലമായതിനാൽ ആത്മവിശ്വാസം ചോരാം. ചില ചോദ്യങ്ങൾ ഉത്തരം കിട്ടാതെ തുടരുന്നതാണ്. ഗാർഹികമായി അത്ര സൗഖ്യം ഉണ്ടാവില്ല. മൗനം ഭൂഷണമാവും. 

തിരുവാതിര

സ്വയം തീരുമാനിക്കാൻ കഴിയുന്ന കാര്യങ്ങൾ ഭംഗിയായി നിർവഹിക്കും. പരാശ്രയത്വത്തിൽ താല്പര്യമുണ്ടാവില്ല. ഉദ്യോഗസ്ഥർക്ക് സമ്മർദ്ദമില്ലാതെ ജോലി ചെയ്യാൻ കഴിയുന്നതാണ്. ബിസിനസ്സ് യാത്രകൾ കൂടുന്നതായിരിക്കും. പിതൃബന്ധുക്കളെ സന്ദർശിക്കുവാൻ അവസരമുണ്ടാവും. കച്ചവടത്തിൽ സാമ്പത്തികമായ ഉന്നമനം കൈവരും. വിദ്യാർത്ഥികളുടെ ഉപരിപഠനകാര്യത്തിൽ ഉചിത തീരുമാനം ഉണ്ടാകുന്നതാണ്. താത്കാലികമായി വാടകവീട്ടിലേക്ക് മാറാനാവും. ബുധൻ, വ്യാഴം ദിവസങ്ങൾ കൂടുതൽ സുഖകരമാവും. സാമൂഹിക മാധ്യമങ്ങളെ കൂടുതലായി പിന്തുടരും. 

പുണർതം

തൊഴിലിൽ മെച്ചം ഉണ്ടാവും. പോരായ്മകൾ തിരിച്ചറിഞ്ഞ് പരിഹരിക്കും.  സഹപ്രവർത്തകരുടെ പിന്തുണ ഉറപ്പിക്കാനാവും. ബിസിനസ്സിലും വളർച്ച വരുന്ന കാലമാണ്. സർക്കാരിൽ സമർപ്പിച്ച  അപേക്ഷകൾ അനുവദിക്കപ്പെടും. ആരോഗ്യപരമായി കരുതൽ വേണം. വൈദ്യ പരിശോധന, മരുന്നുകൾ കഴിക്കുക ഇവയിൽ ഉദാസീനതയരുത്. ചൊവ്വയും ശനിയും രാഹുവും  അനുകൂലരല്ല എന്ന കാര്യം എപ്പോഴും ഓർമ്മിക്കണം. പുനരാലോചനകളിലൂടെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാവണം മുഖ്യകാര്യങ്ങൾ നിർവഹിക്കാൻ. കുടുംബാംഗങ്ങളെ ഒത്തൊരുമിപ്പിക്കുക എളുപ്പമായേക്കില്ല.

പൂയം

ചന്ദ്രനും ചൊവ്വയും ജന്മരാശിയിൽ, ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കും. അല്പസന്തോഷങ്ങൾ കുറയില്ല. പാരിതോഷികം ലഭിക്കാം. ഇഷ്ടജനങ്ങളെ കാണാനാവും. മംഗളകർമ്മങ്ങളിൽ സംബന്ധിക്കുന്നതാണ്. തൊഴിലിടത്തിൽ മനസ്സമാധാനം പ്രതീക്ഷിക്കാം. മുൻ തീരുമാനങ്ങൾ പ്രാവർത്തികമാക്കാൻ സാധിച്ചേക്കും. സഹപ്രവർത്തകരുടെ വാക്കുകൾ സ്വീകാര്യമാവുന്നതാണ്. പ്രകോപനങ്ങളെ കേട്ടില്ലെന്നു നടിക്കുക. ക്ഷോഭശീലം ഒഴിവാക്കണം. ധനപരമായി സംതൃപ്തിയുണ്ടാവും.

ആയില്യം

പ്രതികൂലവും അനുകൂലവുമായ കാര്യങ്ങളുടെ സമവായമാണല്ലോ ജീവിതം. അതിൻ്റെ മിനിപ്പതിപ്പാവും ഈ വാരം. പെട്ടെന്ന് കോപിക്കാം. ഉറ്റോരോടുപോലും നിലമറന്ന് സംസാരിക്കാനിടയുണ്ട്. ജന്മരാശിയിലെ ചൊവ്വ വൈകാരിക ദുർബലതയുണ്ടാക്കും. അതിനാൽ ആത്മനിയന്ത്രണം പുലർത്തണം. വ്യാഴം, ആദിത്യൻ എന്നീ ഗ്രഹങ്ങൾ സമൂഹത്തിൽ ആദരവ് ഉയർത്തുന്നതാണ്. ചെയ്യുന്ന തൊഴിലിൽ അംഗീകാരവും ധനലാഭവും കൈവരും. മുൻപ് കഠിനമായി തോന്നിയ ചില കാര്യങ്ങൾ ഇപ്പോൾ ലഘുപ്രയത്നത്താൽ സാധ്യമാകും. ഞായർ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങൾക്ക് ഗുണം കുറയാം.

Read More

Astrology weekly horoscope Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: