scorecardresearch

ആരോഗ്യസ്ഥിതി അൽപം മോശമാകും, അനാവശ്യ ചെലവുകൾ ഒഴിവാക്കുക; പുതുവർഷത്തിൽ ഈ 9 നാളുകാർ ശ്രദ്ധിക്കുക

ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ വ്യാപാര ലാഭം, കാർഷികാദായം, ആരോഗ്യം, എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ ദൂരയാത്രകളും ദുഃഖാനുഭവങ്ങളും ഉണ്ടാകും

ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ വ്യാപാര ലാഭം, കാർഷികാദായം, ആരോഗ്യം, എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ ദൂരയാത്രകളും ദുഃഖാനുഭവങ്ങളും ഉണ്ടാകും

author-image
C V Govindan Edappal
New Update
Horoscope

പുതുവർഷഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക1/4) 

ഈ കൂറുകാര്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ഉണ്ടാവുന്ന വര്‍ഷമാണ്. ഔദ്യോഗിക രംഗത്തു മാറ്റങ്ങൾ, അന്യദേശവാസം എന്നിവ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിവാഹം, ഭവന നവീകരണം, കീർത്തി എന്നിവ ഉണ്ടാകും. പണമിടപാടുകളിൽ  പ്രത്യേക ശ്രദ്ധ അത്യാവശ്യം ആണ്. ദീർഘ കാല രോഗികൾക്ക് ആശ്വാസം ലഭിക്കും. കഠിനാദ്ധ്വാനം ചെയ്‌ത്‌ ഭാവിയിലേക്ക് ഉപകരിക്കുന്ന തരത്തിൽ നിക്ഷേപങ്ങൾ സാദ്ധ്യമാകും.

Advertisment

ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ വ്യാപാര ലാഭം, കാർഷികാദായം, ആരോഗ്യം, എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ ദൂരയാത്രകളും ദുഃഖാനുഭവങ്ങളും ഉണ്ടാകും. കൃഷി വ്യാപരം എന്നിവയിൽ നിന്നും ലാഭം ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നേതൃപദവികൾ, ദേഹാസ്വസ്ഥതകൾ, കാര്യവിഘ്നങ്ങൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ വിദ്യാപുരോഗതി, അന്യദേശ സഞ്ചാരം, ബന്ധുജനസുഖം എന്നിവ ഉണ്ടാകും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം1/2)

ഈ കൂറുകാർക്ക് അനുകൂലമായ കാലമാണ്. ഔദ്യോഗിക ജീവിതത്തില്‍ നേട്ടങ്ങളുണ്ടാകും. തൊഴിൽ മേഖലയിൽ മാറ്റങ്ങൾ സംഭവിക്കും. എല്ലാ കർമ്മ മേഖലകളിലും വിജയം ഉണ്ടാകും. കുടുംബ ജീവിതം ആഹ്ലാദപ്രദം ആയിരിക്കും. ആരോഗ്യസ്ഥിതി അൽപം മോശമായിരിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ അത്യാവശ്യമാണ്. സാമ്പത്തിക സ്ഥിതി സാധാരണയേക്കാൾ മെച്ചപ്പെടും. അനാവശ്യ ചെലവുകൾ ഒഴിവാക്കണം.

ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ കർമ്മലബ്ദ്ധി, വിദേശ യാത്രകൾ, ബന്ധുജനക്ലേശം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ ഭാഗ്യാനുഭവം, ഉയർന്നപദവികൾ, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സാമ്പത്തികമായ ഉയർച്ച, കർമ്മപുഷ്ടി, മനഃസുഖം  എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ അനാവശ്യ ചിലവുകൾ, കർമ്മപുരോഗതി, ധനലാഭം എന്നിവ ഉണ്ടാകും.

Advertisment

മിഥുനക്കൂറ് (മകയിരം1/2, തിരുവാതിര, പുണർതം3/4)

ഈ കൂറുകാർക്ക് ഐശ്വര്യപൂർണ്ണമായ വർഷം ആയിരിക്കും. ഉത്തരവാദിത്വമേറിയ ചുമതലകൾ നിർവഹിക്കാൻ പ്രയാസപ്പെടും. എങ്കിലും നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ദേഹാസ്വസ്ഥതകൾ ഉണ്ടാകും. വിദ്യാഭ്യാസരംഗത്ത് ഉന്നത വിജയം സാധ്യമാകും. ദീർഘകാല രോഗികൾക്ക് രോഗശമനം ഉണ്ടാകും. ബന്ധുജനങ്ങളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ലാഭകരമായ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. വ്യാപാര രംഗത്ത് പുതിയ ആശയങ്ങൾ വരുമാനം വർധിക്കുവാൻ സഹായിക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ പ്രസിദ്ധി, വിദ്യാലാഭം, ലഘുവായ ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ കർമ്മലബ്ദ്ധി, പരീക്ഷാവിജയം, അപ്രതീക്ഷിതമായ ചിലവുകൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ദൂരയാത്രകൾ, പൊതുപ്രവർത്തനത്തിൽ സംതൃപ്തി, കുടുംബസുഖം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ പരീക്ഷാവിജയം, ശത്രുപീഡ, ബഹുജനസമ്മിതി എന്നിവ ഉണ്ടാകും.

കർക്കിടകക്കൂറ് (പുണർതം1/4, പൂയം, ആയില്യം)

ഈ കൂറുകാർക്ക് കാലം അനുകൂലമായിരിക്കും. നില നിന്നിരുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിനു സാധിക്കും. അന്യദേശ വാസം, പുതിയ തൊഴിൽ മേഖലകൾ എന്നിവ ഉണ്ടാകും. സാമ്പത്തികമായും തൊഴിൽ പരമായും  അനുകൂലമായിരിക്കും. ആരോഗ്യ സ്ഥിതി ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. 

ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ കാര്യവിഘ്നം, ഭൂമിലാഭം, അംഗീകാരം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ വിദേശയാത്ര, ധനലാഭം, പദവികൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കാർഷികാദായം, വ്യാപാര പുരോഗതി, വിദേശ വാസം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ യശസ്സ്, സമ്പദ് സമൃദ്ധി, മേലധികാരികളുടെ പ്രശംസ എന്നിവ ഉണ്ടാകും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: