scorecardresearch

ഒരേയൊരു കാര്യത്തിൽ മാത്രം മാറ്റം വരുത്തി, കുറഞ്ഞത് 36 കിലോ

ശരീരഭാരം കുറയ്ക്കുക എന്നാൽ ചില ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക എന്നതല്ലെന്നും ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക എന്നതാണെന്നും എലിസെ തിരിച്ചറിഞ്ഞു

ശരീരഭാരം കുറയ്ക്കുക എന്നാൽ ചില ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക എന്നതല്ലെന്നും ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക എന്നതാണെന്നും എലിസെ തിരിച്ചറിഞ്ഞു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Health

എലിസെ

ശരീര ഭാരം കുറയ്ക്കുകയെന്ന ലക്ഷ്യം നേടാൻ കലോറി കുറയ്ക്കുക മാത്രമല്ല ചെയ്യേണ്ടത്, മാനസികാവസ്ഥയിലും മാറ്റം വരുത്തണം. എലിസെ റോസ് എന്ന യുവതിക്കും തന്റെ ജീവിത അനുഭവത്തിലൂടെ പറയാനുള്ളത് ഈയൊരു കാര്യമായിരുന്നു. ശരീരഭാരം കുറയ്ക്കുക എന്നാൽ സാലഡുകൾ മാത്രം കഴിക്കുക, കാർബോഹൈഡ്രേറ്റ് ഒഴിവാക്കുക, ഇഷ്ട ഭക്ഷണങ്ങൾ വേണ്ടെന്നു വയ്ക്കുക ഇതൊക്കെയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ, ശരീര ഭാരം കുറയ്ക്കാൻ ഇതൊന്നുമല്ല വേണ്ടതെന്ന് അവൾ തിരിച്ചറിഞ്ഞു. തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ആസ്വദിച്ചുകൊണ്ട് എലിസെ 36 കിലോ കുറച്ചു.

Advertisment

ഇതിനെക്കുറിച്ച് എലിസെ തന്റെ ഇൻസ്റ്റഗ്രാം പേജിൽ വിശദീകരിച്ചുണ്ട്. ശരീര ഭാരം കുറയ്ക്കാനുള്ള യാത്ര തുടങ്ങിയപ്പോൾ, എലിസെ പെട്ടെന്ന് വണ്ണം കുറയണമെന്നാണ് ആഗ്രഹിച്ചത്. ശരീരഭാരം കുറയ്ക്കാനുള്ള ഒരേയൊരു മാർഗമാണിതെന്ന് കരുതി ഭക്ഷണത്തിന്റെ അളവ് നന്നായി കുറച്ചു. പക്ഷേ, ഈ രീതി ഫലം കണ്ടില്ല. സ്വയം സ്വയം നിയന്ത്രിക്കുന്തോറും തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം വർധിച്ചു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചു. ഒടുവിൽ, ശരീരഭാരം കുറയ്ക്കൽ അസാധ്യമാണെന്ന് തോന്നിയതായും എലിസെ പറയുന്നു.

ശരീരഭാരം കുറയ്ക്കുക എന്നാൽ ചില ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക എന്നതല്ലെന്നും ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക എന്നതാണെന്നും എലിസെ തിരിച്ചറിഞ്ഞു. ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനുപകരം, അവ മിതമായി കഴിക്കാൻ അവൾ പഠിച്ചു. കുറച്ച് ഭക്ഷണം കഴിക്കുന്നതിൽ നിന്ന് ഊർജം നൽകുന്ന ഭക്ഷണം കഴിക്കുന്നതിലേക്ക് ശ്രദ്ധ മാറ്റി. ഈ മാറ്റം അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത മാറ്റാൻ സഹായിച്ചു. 

Advertisment

പെട്ടെന്നുള്ള പരിഹാരങ്ങൾ തേടുന്നതിനുപകരം, പോഷകസമൃദ്ധമായ ഭക്ഷണം, ഭാഗങ്ങളുടെ അളവ്, സ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കഠിനമായ ശാരീരിക പ്രവർത്തനങ്ങളോ കർശനമായ ഡയറ്റോ നോക്കിയില്ല. പകരം സ്ഥിരത പുലർത്തുക, സ്വയം സ്നേഹിക്കുക, ക്ഷമ കാണിക്കുക എന്നിവയ്ക്കാണ് മുൻതൂക്കം നൽകിയത്. ശരീരഭാരം കുറയ്ക്കുന്നത് ഒരു നീണ്ട പ്രക്രിയയാണെന്ന് അവൾ മനസ്സിലാക്കി. ഈ മനോഭാവ മാറ്റമാണ് 36 കിലോ കുറയ്ക്കാൻ സഹായിച്ചതെന്ന് എലിസെ പറയുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: