/indian-express-malayalam/media/media_files/2024/12/28/fseOUPAAISz5Ux6Vj50h.jpg)
ഭക്ഷണം കൃത്യമായ ഇടവേളകൾ നൽകി കഴിക്കണം | ചിത്രം : ഫ്രീപിക്
വെറുംവയറ്റിൽ എത്രനേരം വരെ ഇരിക്കാറുണ്ട്? സ്ഥിരമായി ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കാറുണ്ടോ? ഇത് നിങ്ങളുടെ തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു എന്ന് അറിയാമോ? പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം കഴിക്കണം എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത് ഊർജ്ജം നിലനിർത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുമാണ്.
എന്നാൽ ഒരു നേരത്തെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നത് ശരീരത്തിൻ്റെ പ്രവർത്തനത്തെ തന്നെ ബാധിക്കും. വെറും വയറ്റിൽ അധിക നേരം ഇരിക്കുമ്പോൾ തലവേദനിക്കുന്നതായി അനുഭവപ്പെടാറില്ലേ? അതിന് പിന്നിൽ എന്താണെന്ന് കൂടുതൽ അറിയാം.
തലച്ചോറിൻ്റെ പ്രാഥമിക ഊർജ്ജ സ്രോതസ്സ് ഗ്ലൂക്കോസാണ്. ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ ഗ്ലൂക്കോസിൻ്റെ അളവും കുറയുന്നു. ഇത് തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിക്കും എന്ന് ന്യൂറോളജിസ്റ്റ് ഡോ. ശീതൾ ഗോയൽ പറയുന്നു.
ഇങ്ങനെ ദീർഘനേരം ഗ്ലൂക്കോസ് കുറഞ്ഞിരിക്കുന്നത് കോർട്ടിസോൾ പോലെയുള്ള സ്ട്രെസ് ഹോർമോണുകളുടെ ഉത്പാദനത്തിന് വഴിവെയ്ക്കും. ഇത് വൈജ്ഞാനിക പ്രവർത്തനത്തെയാണ് ദുർബലപ്പെടുത്തുന്നത്. അതിനാൽ പെട്ടെന്ന് പ്രകോപനം ഉണ്ടാവുകയും, ഉത്കണ്ഠ വർധിക്കുകയും ചെയ്യുന്നു. ഇതേ സമയം ആവശ്യമായ ഊർജ്ജം ലഭിക്കുന്നതിന് തലച്ചോറ് കീറ്റോണിലേയ്ക്ക് മാറും ഇത് മാനസികമായ പ്രശ്നങ്ങൾക്ക് കാരണമാകും.
ഭക്ഷണം കഴിക്കാതിരുന്നാൽ തലവേദന ഉണ്ടാകുന്നതിനു കാരണമെന്താണ്?
ഊർജ്ജോത്പാദനത്തിന് ആവശ്യമായ ഗ്ലൂക്കോസ് ലഭിക്കാതെ വരുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ബാധിക്കുന്നു. ഇത് ഹൈപ്പർഗ്ലൈക്കീമിയയിലേയ്ക്ക് നയിക്കുന്നു. തലച്ചോറിൻ്റെ പ്രവർത്തനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഗ്ലൂക്കോസിൻ്റെ അഭാവം കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ സ്ട്രെസ് ഹോർമോണുകളുടെ ഉത്പാദനത്തിനു കാരണമാകുന്നു, ഇതു മൂലം രക്തക്കുഴലുകൾ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു, ഇത് തലവേദനയിലേക്ക് നയിക്കുന്നു
/indian-express-malayalam/media/media_files/2024/12/28/8RBejmYCq6Vgdwxwm3Vb.jpg)
വിശപ്പ് മാത്രമല്ല നിർജ്ജലീകരണവും ഇതിൻ്റെ ഭാഗമായി ഉണ്ടാകുന്നു. ഇത് പേശികളുടെ പിരിമുറുക്കം, അസ്വസ്ഥത എന്നിവ വർധിപ്പിക്കുന്നു. മസ്തിഷ്കം ഈ പ്രതികരണങ്ങൾ മൂലം ദുബലമാകുന്നു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ഭക്ഷണ സമയങ്ങൾക്കിടയിൽ ദീർഘമായ ഇടവേള നൽകാൻ പാടില്ല. പകൽ സമയത്ത് ഓരോ 4 മുതൽ 6 മണിക്കൂറിനുള്ളിലെങ്കിലും ഭക്ഷണ കഴിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. കൃത്യമായ ഇടവേള നൽകി ഭക്ഷണം കഴിക്കുന്നു എന്ന് ഉറപ്പാക്കിയാൽ രക്തത്തിലെ പഞ്ചസാരയുടെ നില സ്ഥിരമാക്കുവാനും തലവേദന ഒഴിവാക്കാനും സാധിക്കും.
ഭക്ഷണം കഴിക്കാതെ 6 മണിക്കൂറിനിപ്പുറം പോകുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന് കാരണമാകുന്നു എന്നും വിശപ്പ് മൂലമുണ്ടാകുന്നു തലവേദനയിലേയ്ക്ക് അത് നയിക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. സമീകൃതാഹാരം ശീലമാക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us