/indian-express-malayalam/media/media_files/2024/12/27/xcMp0Zdux3XZwIdYoikV.jpg)
കിവിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം | ചിത്രം: ഫ്രീപിക്
കണ്ടാൽ തന്നെ ക്യൂട്ടായി തോന്നുന്ന ഒരു ഇത്തിരി കുഞ്ഞൻ പഴമാണ് കിവി? സാലഡ്, ജ്യൂസ് എന്നിങ്ങനെ വ്യത്യസ്ത തരത്തിൽ അത് ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്. പുളിയും മധുരവും കലർന്ന രുചി ആയതിനാൽ പലർക്കും കിവിയോട് അധികം താൽപ്പര്യമില്ല. എന്നാൽ അതിൻ്റെ ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ ഒഴിവാക്കില്ല.
നാരുകളാൽ സമ്പന്നം
കിവി നാരുകളാൽ സമ്പുഷ്ടമാണ്. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ലയിക്കുന്ന നാരുകൾ സംതൃപ്തി വർധിപ്പിക്കുകയും ദഹനത്തെ പിന്തുണയ്ക്കുകയും ചെയ്തുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ദഹനം വൈകിപ്പിക്കുകയും കൂടുതൽ നേരം സംതൃപ്തി നിലനിർത്തുകയും ചെയ്യുന്നു. ഈ പൂർണത ആസക്തിയും അമിതഭക്ഷണവും കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലൂടെ, കലോറി ഉപഭോഗം കുറച്ച് ശരീര ഭാരം നിയന്ത്രിക്കുന്നു.
ഉയർന്ന പോഷകങ്ങൾ
കുറഞ്ഞ കലോറി ഉള്ളടക്കവും മികച്ച പോഷകമൂല്യവും കിവി വാഗ്‌ദാനം ചെയ്യുന്നു. കലോറി കുറവാണെങ്കിലും, നിരവധി വിറ്റാമിനുകളും ധാതുക്കളും അവയിൽ കൂടുതലാണ്. കൂടാതെ, പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കൊളാജൻ രൂപീകരണത്തിനും സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി ഇതിൽ ഉയർന്നതാണ്. വൈറ്റമിൻ കെ എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
/indian-express-malayalam/media/media_files/2024/12/27/dwtc44gXDW0F6m2wJAUq.jpg)
രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാലൻസ് ചെയ്യുന്നു
കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ കിവി നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. മധുര ഭക്ഷണങ്ങളോടുള്ള ആസക്തിയും അമിതഭക്ഷണത്തിനുള്ള സാധ്യതയും കുറയ്ക്കുന്നു. ഗ്ലൂക്കോസിന്റെ അളവ് സ്ഥിരമായി നിലനിർത്തുന്നതിലൂടെ വിശപ്പ് നിയന്ത്രിക്കാൻ കിവി സഹായിക്കുന്നു, ഇതിലൂടെ ശരീര ഭാരം കുറയ്ക്കുന്നു.
ജലാംശം വർധിപ്പിക്കുന്നു
കിവി ജലാംശത്തിന്റെ സ്വാഭാവിക ഉറവിടമാണ്. ശരീര ഭാരം കുറയ്ക്കുന്നതിന് ആവശ്യത്തിന് വെള്ളം കുടിക്കണം. ജലാംശം ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും ആരോഗ്യകരമായ വൃക്കകളുടെ പ്രവർത്തനത്തെയും സഹായിക്കുന്നു. ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് കലോറി കത്തിക്കാനും പോഷകങ്ങൾ കൂടുതൽ കാര്യക്ഷമമായി ദഹിപ്പിക്കാനും സഹായിക്കും. ഇതിലൂടെ ആരോഗ്യകരമായ ശരീര ഭാരം നിലനിർത്താൻ സഹായിക്കുന്നു.
ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാകാൻ കിവികൾക്ക് കഴിയുമെങ്കിലും, നല്ല ഫലങ്ങൾക്കായി അവയെ സമീകൃതാഹാരത്തിന്റെ ഭാഗമാക്കുന്നതിനൊപ്പം പതിവ് വ്യായാമവും ചെയ്യുക. അളവ് മിതപ്പെടുത്തി കിവി കഴിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us