scorecardresearch

ദിവസവും 2-3 ഈന്തപ്പഴം കഴിക്കാം; ആരോഗ്യ ഗുണങ്ങൾ അദ്ഭുതപ്പെടുത്തും

ഒരു ദിവസം 2-3 ഈന്തപ്പഴം കഴിക്കുന്നത് ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ നൽകും

ഒരു ദിവസം 2-3 ഈന്തപ്പഴം കഴിക്കുന്നത് ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ നൽകും

author-image
Health Desk
New Update
health

Source: Freepik

നാരുകൾ, പ്രകൃതിദത്ത പഞ്ചസാര, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ അവശ്യ ധാതുക്കളാൽ സമ്പുഷ്ടമായ ഈന്തപ്പഴം ഉയർന്ന പോഷകസമൃദ്ധമായ ഒരു ഭക്ഷണമാണ്. സ്വാഭാവിക പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിലും, അവയ്ക്ക് ഗ്ലൈസെമിക് സൂചിക കുറവാണ്. പ്രമേഹമുള്ളവർക്ക് പോലും മിതമായ അളവിൽ കഴിക്കാവുന്നതാണ്. ഒരു ദിവസം 2-3 ഈന്തപ്പഴം കഴിക്കുന്നത് ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ നൽകും. 

1. ദഹനം സുഗമമാക്കുന്നു

Advertisment

ലയിക്കുന്ന നാരുകളുടെ, പ്രത്യേകിച്ച് ബീറ്റാ-ഡി-ഗ്ലൂക്കന്റെ, മികച്ച ഉറവിടമാണ് ഈന്തപ്പഴം. ഇത് മലവിസർജനം നിയന്ത്രിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു. ദിവസവും 2-3 ഈന്തപ്പഴം കഴിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നതിലൂടെ ദഹനം സുഗമമാക്കുന്നു.

2. ഊർജം നൽകുന്നു

ഈന്തപ്പഴത്തിലെ പ്രകൃതിദത്ത പഞ്ചസാരകളായ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും ഊർജ്ജമായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു. 2-3 ഈന്തപ്പഴം വ്യായാമത്തിന് മുമ്പോ അല്ലെങ്കിൽ അതിരാവിലെയോ കഴിക്കുന്നത് ഊർജം നൽകും. 

3. ഹൃദയാരോഗ്യത്തെ സഹായിക്കുന്നു

രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ ഈന്തപ്പഴം സമ്പുഷ്ടമാണ്. ദിവസവും കുറച്ച് ഈന്തപ്പഴം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. 

4. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

Advertisment

ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിനെ ഓക്‌സിഡേറ്റീവ് സ്ട്രെസ്, ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുമായി ബന്ധപ്പെട്ട വീക്കം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. ഈന്തപ്പഴം പതിവായി കഴിക്കുന്നത് ഓർമ്മശക്തി വർധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

5. ഇരുമ്പിന്റെ അളവ് വർധിപ്പിക്കുന്നു

ഈന്തപ്പഴം ഇരുമ്പും വിറ്റാമിൻ സിയും നൽകുന്നു. ഇരുമ്പിന്റെ കുറവോ വിളർച്ചയോ ഉള്ള ആളുകൾക്ക്, 2-3 ഈന്തപ്പഴം മികച്ചൊരു ഓപ്ഷനാണ്.

6. ചർമ്മ ആരോഗ്യം വർധിപ്പിക്കുന്നു

ഈന്തപ്പഴത്തിൽ വിറ്റാമിൻ സി, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിന് കൂടുതൽ തിളക്കം നൽകുന്നു.

7. എല്ലുകൾക്ക് ബലം നൽകുന്നു

കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിൻ കെ എന്നിവയുടെ സ്വാഭാവിക ഉള്ളടക്കം കാരണം, ഈന്തപ്പഴം എല്ലുകൾക്ക് ബലം നൽകുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: