/indian-express-malayalam/media/media_files/4hMS9cmb7yGfjkvuILaB.jpg)
Photo Source: Pexels
പതിവായുള്ള വ്യായാമവും ശരിയായ ഡയറ്റും പിന്തുടർന്നിട്ടും ശരീര ഭാരം കുറയുന്നില്ലെന്ന് പരാതിപ്പെടുന്നവരുണ്ട്. എന്നാൽ, ശരീരഭാരം കുറയ്ക്കുന്നതിനെ സ്വാധീനിക്കുന്ന മറ്റ് നിരവധി ഘടകങ്ങളുണ്ട്. കർശനമായ ഡയറ്റും ദൈനംദിനമുള്ള വ്യായാമങ്ങളും ചെയ്യുമ്പോഴും പല കാര്യങ്ങളും തെറ്റായി പോകാം.
ഹോർമോണുകൾ, ഉപാചപയപ്രവർത്തനം, സ്ട്രെസ് ലെവലുകൾ, ഉറക്ക ഷെഡ്യൂൾ എന്നിവ ശരീരഭാരത്തെ ബാധിക്കുന്ന ചില ഘടകങ്ങളാണ്. അതിനാൽ, ശരീര ഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണക്രമം നോക്കിയിട്ടും ഫലം കിട്ടുന്നില്ലെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. ശരീര ഭാരം കുറയാത്തതിന്റെ ചില കാരണങ്ങളെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്.
1. ആവശ്യത്തിന് പ്രോട്ടീൻ കഴിക്കാതിരിക്കുക
ശരീര ഭാരം കുറയ്ക്കുന്നതിൽ പ്രോട്ടീൻ പ്രധാന പങ്കു വഹിക്കുന്നുണ്ട്. സംതൃപ്തി നൽകുന്നതിനും കൂടുതൽ നേരം വയർ നിറഞ്ഞിരിക്കുന്നതിനും സഹായിക്കുന്നു. പേശികളുടെ അറ്റകുറ്റപ്പണികൾക്കും മെറ്റബോളിസത്തിനും പ്രോട്ടീൻ നിർണായകമാണ്. ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുന്നത് കലോറി എരിച്ചു കളയുന്നത് (പ്രതിദിനം 80-100 കലോറി) വർധിപ്പിക്കും. പയർ, ചെറുപയർ, മുട്ട, ക്വിനോവ തുടങ്ങിയ പ്രോട്ടീൻ സ്രോതസ്സുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
2. ആവശ്യത്തിന് കഴിക്കാതിരിക്കുക
ശരീരഭാരം കുറയ്ക്കാനായി പലരും കലോറി ഉപഭോഗം ഗണ്യമായി കുറയ്ക്കുന്നു. കുറഞ്ഞ കലോറി ഭക്ഷണങ്ങൾ ദീർഘനാൾ കഴിക്കുന്നത് ഉപാപചയപ്രവർത്തനത്തെ 23% വരെ കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
3. ഹോർമോൺ അസന്തുലിതാവസ്ഥ
ഹോർമോണുകൾ ശരീര ഭാരത്തെ പല രീതിയിൽ സ്വാധീനിക്കുന്നുണ്ട്. തൈറോയിഡ് പ്രശ്നങ്ങളുള്ള സ്ത്രീകളിൽ ശരീര ഭാരം കൂടാറുണ്ട്. ഇവർക്ക് ശരീര ഭാരം കുറയ്ക്കുക വളരെ ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ ശരീര ഭാരം എത്ര ശ്രമിച്ചിട്ടും കുറയുന്നില്ലെങ്കിൽ ഹോർമോൺ പരിശോധനയ്ക്കായി ഒരു ഡോക്ടറെ കാണുക.
4. ഉറക്കക്കുറവ്
ഉറക്കക്കുറവ് ശരീരഭാരം വർധിപ്പിക്കും. ഉറക്കം വിശപ്പ് ഹോർമോണുകളേയും അതുപോലെ മെറ്റബോളിസത്തേയും ബാധിക്കുന്നു. അതിനാൽ, ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ എല്ലാ രാത്രിയിലും 7-9 മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക.
5. സമ്മർദം
അനിയന്ത്രിതമായ സമ്മർദം വളരെ ദോഷകരമാണ്. സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉയർന്ന അളവ് വയറിലെ കൊഴുപ്പ് വർധിപ്പിക്കുന്നതിന് കാരണമാകുന്നു. യോഗ, ധ്യാനം അല്ലെങ്കിൽ ശ്വസന വ്യായാമ മുറകൾ പോലുള്ള സമ്മർദം കുറയ്ക്കുന്നതിനുള്ള ടെക്നിക്കുകൾ പരിശീലിക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us