/indian-express-malayalam/media/media_files/2025/01/31/lzmSudaSyqMwKQHoX7FT.jpg)
Source: Freepik
ആരോഗ്യ ഗുണങ്ങളേറെയുള്ള ഡ്രൈ ഫ്രൂട്ട്‌സുകളിൽ ഒന്നാണ് കശുവണ്ടി. ഹൃദയാരോഗ്യത്തിന് ആവശ്യമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ കശുവണ്ടി നൽകുന്നു. മെച്ചപ്പെട്ട മസ്തിഷ്ക പ്രവർത്തനത്തിനും രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും എല്ലുകളുടെയും പേശികളുടെയും ആരോഗ്യം, ദഹനപ്രക്രിയ തുടങ്ങിയവ മെച്ചപ്പെടുത്താനുമൊക്കെ കശുവണ്ടി സഹായിക്കുന്നുണ്ട്. ദിവസവും കശുവണ്ടി കഴിച്ചാലുള്ള 5 ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാം.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കശുവണ്ടിയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ സിങ്ക്, വിറ്റാമിൻ ഇ, സെലിനിയം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം രോഗപ്രതിരോധ സംവിധാനത്തിൽ പ്രധാന പങ്ക് വഹിക്കുകയും അണുബാധകളെ ചെറുക്കുകയും ചെയ്യുന്നു.
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നം
കശുവണ്ടി പോളിഫെനോളുകളുടെയും കരോട്ടിനോയിഡുകളുടെയും സമ്പന്നമായ ഉറവിടമാണ്. ഈ ആന്റിഓക്‌സിഡന്റുകൾ വീക്കം കുറയ്ക്കുകയും രോഗങ്ങളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് വർധിപ്പിക്കുകയും ചെയ്യുന്നു.
ഹൃദ്രോഗങ്ങൾ കുറയ്ക്കുന്നു
കശുവണ്ടിയിൽ അപൂരിത കൊഴുപ്പുകൾ ധാരാളമുണ്ട്. ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കുന്നു. ഇവ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ പ്രധാന ഉറവിടമാണ്. ഇവ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നു.
തലച്ചോറിന്റെ വികസനം
കശുവണ്ടിയിലെ ചെമ്പിന്റെ അളവ് തലച്ചോറിന്റെ വികാസത്തിനും ഊർജ ഉൽപാദനത്തിനും സഹായിക്കുന്നു. മഗ്നീഷ്യം, മാംഗനീസ് എന്നിവയുടെ സമ്പന്നമായ ഉള്ളടക്കം എല്ലുകൾക്ക് ബലം നൽകുന്നു.
ഊർജം നൽകുന്നു
കശുവണ്ടി ഊർജത്തിന്റെ സമ്പന്നമായ ഒരു സ്രോതസാണ്. ആരോഗ്യകരമായ ശരീരഭാരം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നവർക്ക് കശുവണ്ടി സഹായകരമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.