/indian-express-malayalam/media/media_files/2025/01/29/4UzuqiLvWnxBfcFSec91.jpg)
Source: Freepik
Weight Loss Tips: ശരീര ഭാരം നിലനിർത്തുകയെന്നത് ചിലരെ സംബന്ധിച്ചിടത്തോളം വെല്ലുവിളികൾ നിറഞ്ഞതാണ്. ഇതിനായി ചില ഇഷ്ട ഭക്ഷണങ്ങൾ ഉപേക്ഷിക്കുകയോ കർശനമായ ഭക്ഷണക്രമം പാലിക്കുകയോ ചെയ്യേണ്ടതായി വരും. എന്നാൽ ഇതൊന്നും ചെയ്യാതെയും ശരീര ഭാരം കുറയ്ക്കാൻ സാധിക്കും. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തിയാൽ മതിയാകും. ശരീര ഭാരം നിലനിർത്താൻ സഹായിക്കുന്ന 7 വഴികളെക്കുറിച്ച് അറിയാം.
ഭക്ഷണം സാവധാനം കഴിക്കുക
ശരീര ഭാരം നിലനിർത്താൻ ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ഭക്ഷണം ആസ്വദിച്ച് സാവധാനം കഴിക്കുക, നന്നായി ചവയ്ക്കുക, ഭക്ഷണം ആസ്വദിക്കുക. ഭക്ഷണം ശ്രദ്ധയോടെ സാവധാനത്തിൽ കഴിക്കുന്നതിലൂടെ, തലച്ചോറിന് വയർ നിറഞ്ഞുവെന്ന സിഗ്നൽ ലഭിക്കാൻ ആവശ്യത്തിന് സമയം ലഭിക്കും. ഇതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.
പ്രോട്ടീൻ നിറഞ്ഞ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക
ശരീരഭാരം നിലനിർത്തുന്നതിനും പ്രോട്ടീൻ ആവശ്യമാണ്. വേവിച്ച മുട്ട അല്ലെങ്കിൽ നട്സ് പോലുള്ള ഉയർന്ന പ്രോട്ടീൻ അടങ്ങിയ ലഘുഭക്ഷണങ്ങൾ കൂടുതൽ നേരം വയർ നിറയ്ക്കുകയും, ആസക്തി കുറയ്ക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ചിപ്സിനു പകരം ആരോഗ്യകരമായ ഒരു പിടി ബദാം കഴിക്കുക.
സ്ഥിരമായൊരു ഭക്ഷണ ഷെഡ്യൂൾ പിന്തുടരുക
ക്രമരഹിതമായ ഭക്ഷണ സമയം ശരീരത്തെ ആശയക്കുഴപ്പത്തിലാക്കുകയും വിശപ്പിനും അമിതഭക്ഷണത്തിനും കാരണമാവുകയും ചെയ്യും. ഉപാപചയപ്രവർത്തനം സ്ഥിരമായി നിലനിർത്താൻ പതിവ് ഭക്ഷണക്രമം പാലിക്കുക.
ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്തുക
പഴങ്ങൾ, പച്ചക്കറികൾ, ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
ആക്ടീവായിരിക്കുക
ശരീര ഭാരം നിലനിർത്താൻ വ്യായാമം മാത്രം പോര. പൂന്തോട്ടപരിപാലനം, ഹൈക്കിംഗ്, നൃത്തം, അല്ലെങ്കിൽ നിങ്ങളുടെ വളർത്തുമൃഗത്തോടൊപ്പം കളിക്കുക തുടങ്ങിയ ഹോബികളിൽ ഏർപ്പെടുക.
ഉയർന്ന ഫൈബർ അടങ്ങിയ പ്രഭാതഭക്ഷണം
ശരീരഭാരം നിയന്ത്രിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. ഓട്‌സ്, പഴങ്ങൾ എന്നിവ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.