scorecardresearch

പ്രഭാതഭക്ഷണത്തിനൊപ്പം ജ്യൂസ് വേണ്ട, ഗുണത്തെക്കാളേറെ ദോഷം

ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നായി പ്രഭാതഭക്ഷണം കണക്കാക്കപ്പെടുന്നു. പ്രഭാതഭക്ഷണം എപ്പോഴും ആരോഗ്യകരവും പോഷകസമൃദ്ധവുമായിരിക്കണം

ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നായി പ്രഭാതഭക്ഷണം കണക്കാക്കപ്പെടുന്നു. പ്രഭാതഭക്ഷണം എപ്പോഴും ആരോഗ്യകരവും പോഷകസമൃദ്ധവുമായിരിക്കണം

author-image
Health Desk
New Update
health

Source: Freepik

ഒരു ദിവസത്തിലെ ആദ്യത്തെ ഭക്ഷണമാണ് പ്രഭാതഭക്ഷണം. ദിവസം മുഴുവൻ ആവശ്യമായ ഊർജം ലഭിക്കുന്നതിനുള്ള തുടക്കം പ്രഭാതഭക്ഷണത്തിൽനിന്നാണ്. അതിനാൽതന്നെ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. പ്രഭാതഭക്ഷണം എപ്പോഴും ആരോഗ്യകരവും പോഷകസമൃദ്ധവുമായിരിക്കണം. ഇത്തരത്തിലുള്ള പ്രഭാതഭക്ഷണം ഉച്ചഭക്ഷണത്തിനു മുൻപായുള്ള വിശപ്പ് നിയന്ത്രിക്കുന്നു. ഇതിലൂടെ ലഘുഭക്ഷണത്തിനോടുള്ള ആസക്തി കുറയ്ക്കുന്നു.

Advertisment

പ്രഭാതഭക്ഷണത്തിൽനിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് സാക്ഷി ലാൽവാനി. ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതാണ് അത്തരം ഭക്ഷണങ്ങളെന്ന് അവർ പറഞ്ഞു. പ്രഭാതഭക്ഷണത്തിൽനിന്നും ജ്യൂസുകൾ ഒഴിവാക്കണമെന്ന് അവർ നിർദേശിച്ചു. വീട്ടിൽ തയ്യാറാക്കുന്ന ജ്യൂസുകൾ ആണെങ്കിൽ പോലും അവ ഒഴിവാക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

ജ്യൂസിൽ നാരുകൾ അടങ്ങിയിട്ടില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിന് കാരണമാകും. അതിനാൽതന്നെ, ജ്യൂസ് കുടിച്ച് ദിവസം തുടങ്ങുന്നത് ക്ഷീണം, അമിതമായി ഭക്ഷണം കഴിക്കുക എന്നിവയ്ക്ക് കാരണമാകും. പ്രഭാതഭക്ഷണം എപ്പോഴും പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയാൽ സന്തുലിതമാക്കണം. ഇത് ദിവസം മുഴുവൻ ഊർജം നൽകാൻ സഹായിക്കുന്നുവെന്ന് അവർ പറഞ്ഞു.

Advertisment

പഴങ്ങൾ കൊണ്ടുള്ള ജ്യൂസുകൾ അത്ര ഗുണകരമല്ലെന്ന് പറയുന്നതിന്റെ കാരണം എന്തൊക്കെയെന്ന് അറിയാം.

ഉയർന്ന പഞ്ചസാര ഉള്ളടക്കം: ഇവയിൽ ഉയർന്ന അളവിൽ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. പഴങ്ങൾ ജ്യൂസാക്കി മാറ്റുമ്പോൾ അവയിലെ നാരുകൾ നീക്കം ചെയ്യപ്പെടുന്നു. പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കാൻ സഹായിക്കുന്ന നാരുകൾ ലഭിക്കുന്നതിന് ജ്യൂസുകൾക്ക് പകരം മുഴുവൻ പഴങ്ങൾ തിരഞ്ഞെടുക്കുക. ജ്യൂസ് കഴിക്കുകയാണെങ്കിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞ പച്ചക്കറികൾ കൊണ്ടുള്ള ജ്യൂസുകൾ തിരഞ്ഞെടുക്കുക.

നാരുകളുടെ ഉള്ളടക്കം കുറവ്: ദഹന ആരോഗ്യത്തിന് ആവശ്യമുള്ളതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നവയാണ് നാരുകൾ. പഴങ്ങൾ ജ്യൂസാക്കി മാറ്റുമ്പോൾ നാരുകൾ നീക്കം ചെയ്യപ്പെടുന്നു. ആവശ്യത്തിന് നാരുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുഴുവൻ പഴങ്ങൾ പതിവായി കഴിക്കുക. 

പോഷകങ്ങളുടെ നഷ്ടം: ജ്യൂസാക്കി മാറ്റുമ്പോൾ മുഴുവൻ പഴങ്ങളിൽ കാണപ്പെടുന്ന ചില വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ നഷ്ടപ്പെടാൻ ഇടയാക്കും.

കലോറി സാന്ദ്രത: ജ്യൂസുകളിൽ കലോറി കൂടുതലായിരിക്കും, അതായത് അവയിൽ ഗണ്യമായ അളവിൽ കലോറി അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിച്ചാൽ ശരീരഭാരം വർധിപ്പിക്കും.

അസിഡിറ്റി: ചില പഴച്ചാറുകൾ, പ്രത്യേകിച്ച് സിട്രസ് ജ്യൂസുകൾ അസിഡിറ്റി ഉള്ളതാണ്. ഇവ ദഹനസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാക്കാം അല്ലെങ്കിൽ ആസിഡ് റിഫ്ലക്സിന്റെ ലക്ഷണങ്ങൾ വർധിപ്പിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: