/indian-express-malayalam/media/media_files/VZXSWoa5NOqlEJegnrM1.jpg)
Credit: Frepik
മധുരം ഇഷ്ടമില്ലാത്തവർ വിരളമാണ്. മധുര പലഹാരങ്ങളും മധുര പാനീയങ്ങളും പലർക്കും ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാൽ, ഇവയിലെ കൃത്രിമ പഞ്ചസാര അനാരോഗ്യകരമാണെന്ന് പലർക്കും അറിയില്ല. മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കരുതെന്ന് നിരവധി ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പ്രകൃതിദത്തമായി പഞ്ചസാര അടങ്ങിയ ചില പഴങ്ങളുണ്ട്. അവ കുറച്ച് ആരോഗ്യകരമാണ്, എന്നാലും മിതമായ അളവിലേ കഴിക്കാവൂ. ഏതെങ്കിലും രൂപത്തിൽ അമിതമായി പഞ്ചസാര കഴിക്കുന്നത് ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് അറിയാം.
ശരീരഭാരം വർധിപ്പിക്കുക: അമിതമായ പഞ്ചസാരയുടെ ഉപയോഗം പെട്ടെന്ന് ശരീരഭാരം വർധിപ്പിക്കും.
മുഖക്കുരു അല്ലെങ്കിൽ ചർമ്മത്തിലെ പാടുകൾ: പഞ്ചസാര നിങ്ങളുടെ അവയവങ്ങൾക്ക് മാത്രമല്ല, ചർമ്മത്തിനും ദോഷകരമാണ്. അമിതമായ ഉപയോഗം മുഖക്കുരു അല്ലെങ്കിൽ ചർമ്മത്തിൽ പാടുകൾ എന്നിവയ്ക്ക് കാരണമാകും.
മാനസികാവസ്ഥയിലെ മാറ്റം, ആസക്തി: പഞ്ചസാരയുടെ ഉപയോഗം മാനസികാവസ്ഥയിലെ വ്യതിയാനത്തിന് കാരണമാകും. മാത്രമല്ല, ആസക്തി വർധിപ്പിക്കും. മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വീണ്ടും വീണ്ടും കൂടുതൽ കഴിക്കാനുള്ള ആസക്തി ഉണ്ടാക്കും.
പ്രതിരോധശേഷി ദുർബലപ്പെടുത്തുന്നു: പഞ്ചസാരയുടെ അമിത ഉപയോഗം രോഗപ്രതിരോധശേഷിയെ ബാധിക്കും.
വീക്കം ഉണ്ടാക്കുന്നു: അമിതമായ പഞ്ചസാര പുറന്തള്ളപ്പെടാത്ത സാഹചര്യത്തിൽ രക്തത്തിൽ പ്രവേശിക്കുന്ന ടോക്‌സിനുകൾ, എൻഡോടോക്സിനുകൾ ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും വാർദ്ധക്യത്തെ വേഗത്തിലാക്കുകയും ചെയ്യും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us