scorecardresearch

വയറിന് അസ്വസ്ഥതയുള്ളപ്പോൾ ഭക്ഷണം ഒഴിവാക്കുന്നത് ഗുണം ചെയ്യുമോ?

ചില സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നത് വയർ സംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും

ചില സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നത് വയർ സംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും

author-image
Health Desk
New Update
health

Credit: freepik

മലബന്ധം, അസഹനീയമായ വയറു വേദന തുടങ്ങിയ വയറ്റിലെ അസ്വസ്ഥത പല സമയത്തും പലരെയും അലട്ടാറുണ്ട്. ഇങ്ങനെയുള്ള സമയങ്ങളിൽ ഭക്ഷണം ഒഴിവാക്കുന്നത് ചിലരെങ്കിലും ചെയ്യാറുണ്ട്. വയറിന് അസ്വസ്ഥതയുള്ളപ്പോൾ ഭക്ഷണം കഴിക്കാതിരിക്കുന്നത് വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുമോയെന്നതിനെക്കുറിച്ച് ആരോഗ്യ വിദഗ്ധർ പറയുന്നു.

Advertisment

വയറിന് അസ്വസ്ഥതയുള്ള സമയത്ത് ഭക്ഷണം ഒഴിവാക്കുന്നത് ഭക്ഷണം പ്രതീക്ഷിച്ചിരിക്കുന്ന ആമാശയം കൂടുതൽ ആസിഡ് ഉത്പാദിപ്പിക്കാൻ ഇടയാക്കും. ഇത് വയർവീർക്കൽ, അസിഡിറ്റി, റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാകുമെന്ന് സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ വേദിക പ്രേമാനി പറഞ്ഞു.

വയറിന് അസ്വസ്ഥതയുണ്ടാകുമ്പോൾ ഉപവസിക്കുകയോ ഭക്ഷണം ഒഴിവാക്കുകയോ ചെയ്യുന്നത് ഓരോരുത്തരിലുമുള്ള അസ്വസ്ഥതയുടെ കാരണത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഡയറ്റീഷ്യൻ പ്രേരണ സോളങ്കി പറഞ്ഞു. രോഗലക്ഷണങ്ങൾ കുറവാണെങ്കിൽ ചെറിയ ഇടവേളകളിൽ എളുപ്പത്തിൽ ദഹിക്കുന്നതും മസാലകൾ ഇല്ലാത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കാം. രോഗലക്ഷണങ്ങൾ കഠിനമാണെങ്കിൽ കുറച്ചു സമയത്തേക്ക് ഒന്നും കഴിക്കരുത്. ധാരാളം വെള്ളം കുടിക്കണമെന്ന് അവർ നിർദേശിച്ചു. വയറിന് അസ്വസ്ഥതയുണ്ടാകുമ്പോൾ ഉപവാസം അല്ലെങ്കിൽ ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ദഹനവ്യവസ്ഥയ്ക്ക് വിശ്രമം ലഭിക്കുകയും അതിലൂടെ ആശ്വാസം ലഭിക്കുമെന്ന് സോളങ്കി അഭിപ്രായപ്പെട്ടു.

''ചില സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നത് വയർ സംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും. എന്നാൽ, ഉപവസിക്കുകയാണെങ്കിൽപ്പോലും ശരീരത്തിൽ ജലാംശം നിലനിർത്തണം. വെള്ളം, ഹെർബൽ ടീ എന്നിവയൊക്കെ കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കുന്നു, പ്രത്യേകിച്ചും ഛർദ്ദിയോ വയറിളക്കമോ ഉള്ള സമയത്ത്,'' അവർ പറഞ്ഞു. ചെറിയ കാലയളവിലുള്ള ഉപവാസം  ജലാംശവും വയർ സംബന്ധമായ അസ്വസ്ഥതകളെയും മറികടക്കാനുള്ള താക്കോലാണെന്ന് സോളങ്കി പറഞ്ഞു.

Advertisment

''അസ്വസ്ഥതകൾ ശമിച്ചു കഴിഞ്ഞാൽ വാഴപ്പഴം പോലുള്ള പെട്ടെന്ന് ദഹിക്കുന്ന പഴങ്ങൾ കഴിച്ച് ഭക്ഷണക്രമം പുനഃരാരംഭിക്കാം. അതിനൊപ്പം, ശരീരം വ്യത്യസ്ത ഭക്ഷണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ശ്രദ്ധിക്കുക. ഭക്ഷണം അസ്വസ്ഥത ഉണ്ടാക്കുന്നുവെങ്കിൽ വയറിന് സുഖം തോന്നുന്നതുവരെ അത് ഒഴിവാക്കുക,” അവർ പറഞ്ഞു.

വാഴപ്പഴം പോലുള്ളവ കഴിക്കുന്നത് പൊട്ടാസ്യത്തിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നുവെന്ന് ഡോ.പ്രാർത്ഥന ഷാ പറഞ്ഞു. തേങ്ങാവെള്ളം പോലുള്ള ജലാംശം നൽകുന്ന പാനീയങ്ങൾ വയറിന് അസ്വസ്ഥതയുള്ളപ്പോൾ കുടിക്കുന്നത് നഷ്ടപ്പെട്ട ദ്രാവകങ്ങൾ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നിവ നിറയ്ക്കാൻ സഹായിക്കുന്നു. ഉരുളക്കിഴങ്ങും വളരെ സഹായകരമാണ്, അവ വയറിലെ ആസിഡുകൾ ആഗിരണം ചെയ്യാൻ സഹായിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: