scorecardresearch

ആർത്തവ സമയത്ത് കാപ്പി കുടിക്കാമോ?

ആർത്തവ സമയത്ത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണ പദാർത്ഥങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്

ആർത്തവ സമയത്ത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണ പദാർത്ഥങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്

author-image
Health Desk
New Update
health

Credit: Freepik

ആർത്തവ സമയത്തും അതിനുമുമ്പും സ്ത്രീകളുടെ ഭക്ഷണക്രമം അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. ഈ സമയത്ത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണ പദാർത്ഥങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. ആർത്തവസമയത്ത് പല സ്ത്രീകൾക്കും ഒരു കപ്പ് കാപ്പി കുടിക്കുന്നത് ആശ്വാസം നൽകുന്നുണ്ട്. പക്ഷേ, അമിതമായ കഫീൻ ഉപഭോഗം ആർത്തവചക്രത്തെ തടസപ്പെടുത്തുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Advertisment

ആർത്തവം ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവയുടെ അളവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഈ രണ്ട് ലൈംഗിക ഹോർമോണുകൾ സ്ത്രീകളുടെ ആർത്തവത്തെയും പ്രത്യുൽപാദനത്തെയും നിയന്ത്രിക്കുന്നു. ചായയോ കാപ്പിയോ കുടിക്കുന്നത് ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉത്പാദനം വർധിപ്പിക്കുന്നു. ഉയർന്ന കോർട്ടിസോളിന്റെ അളവ്, ഈസ്ട്രജൻ ഉൽപാദനം വർദ്ധിപ്പിച്ചുകൊണ്ട് ഹോർമോൺ ബാലൻസ് തടസപ്പെടുത്തുന്നു. ഇത് ആർത്തവം വൈകിപ്പിക്കുന്നതിന് ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ആർത്തവത്തിന് ഒരാഴ്ച മുമ്പ്, കഫീൻ അടങ്ങിയ ചായയും കാപ്പിയും കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. കഫീൻ ആർത്തവ വേദനയ്ക്ക് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും സമ്മർദ്ദം, ഉത്കണ്ഠ, രക്തസ്രാവം എന്നിവ വർധിപ്പിക്കും. ക്രമരഹിതമായ ആർത്തവചക്രമുള്ള സ്ത്രീകൾ കുറച്ചുകൂടി ജാഗ്രത പാലിക്കണം. കഫീന്റെ അമിത ഉപഭോഗം ആർത്തവ സംബന്ധമായ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കും. 

അമിതമായ കാപ്പി ഉപഭോഗം (പ്രതിദിനം മൂന്ന് കപ്പിൽ കൂടുതൽ) നിർജ്ജലീകരണം, മലബന്ധം എന്നിവയ്ക്ക് കാരണമാകും. കഫീന്റെ ഉപഭോഗം പരിമിതപ്പെടുത്തുന്നതിലൂടെ ആർത്തവ ലക്ഷണങ്ങളെ ലഘൂകരിക്കാനും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും കഴിയും. 

Advertisment

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Menstruation Coffee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: