scorecardresearch

ധാരാളം വെള്ളം കുടിച്ചിട്ടും ക്ഷീണം അനുഭവപ്പെടുന്നുവോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

അളവിൽ മാത്രമല്ല വെള്ളം കുടിക്കുന്ന സമയത്തിനും പ്രാധാന്യം ഉണ്ട്. നിർജ്ജലീകരണം എങ്ങനെ തിരിച്ചറിയാം? ശരീരത്തിലെ ജല ലഭ്യത എങ്ങനെ ഉറപ്പുവരുത്താം? അറിയാം

അളവിൽ മാത്രമല്ല വെള്ളം കുടിക്കുന്ന സമയത്തിനും പ്രാധാന്യം ഉണ്ട്. നിർജ്ജലീകരണം എങ്ങനെ തിരിച്ചറിയാം? ശരീരത്തിലെ ജല ലഭ്യത എങ്ങനെ ഉറപ്പുവരുത്താം? അറിയാം

author-image
Health Desk
New Update
Water Intake Health

ചിത്രം: ഫ്രീപിക്

ഒരു ദിവസം നിങ്ങൾ എത്രത്തോളം വെള്ളം കുടിക്കുന്നുണ്ട്?. എത്ര തവണ വെള്ളം കുടിച്ചാലും ക്ഷീണം മാറുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?.

Advertisment

ആരോഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും വെള്ളം കുടിക്കേണ്ടത് അവശ്യമാണ്. ദിവസവും മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ പറയാറുള്ളത്. ദിവസവും മുഴുവൻ കാര്യക്ഷമമായുള്ള ശാരീരിക പ്രവർത്തനത്തിന് ഇത് ഒഴിവാക്കരുത്. നിർജ്ജലീകരണം തടയുന്നതു കൂടാതെ ശരീരത്തിൻ്റെ താപനില, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിച്ചു നിർത്തുന്നതിലും വെള്ളത്തിന് ഏറെ പങ്കുണ്ട്. 

സന്ധികളുടെ ആരോഗ്യത്തിനും ശരീരത്തിലെ മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നതിനും വെള്ളം ലഭ്യമാക്കേണ്ടതുണ്ട്. വെള്ളത്തിൻ്റെ അളവിൽ മാത്രമല്ല അത് കുടിക്കുന്ന സമയത്തിനും പ്രാധാന്യം ഉണ്ട്. അതിനെക്കറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഇന്ദ്രപസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ വിദഗ്ധനായ  ഡോ. ഗുപ്ത പറയുന്നു.

 പുരുഷൻമാർ പ്രതിദിനം ഏകദേശം 3.7 ലിറ്റർ വെള്ളം ( 13 കപ്പ്) കുടിക്കണം. സ്ത്രീകൾക്ക് പ്രതിദിനം ഏകദേശം 2.7 ലിറ്റർ വെള്ളം ( 9 കപ്പ്) ആവശ്യമാണ്. വെറും വെള്ളം മാത്രമല്ല ഇടയ്ക്ക് കുടിക്കുന്ന എല്ലാത്തരം പാനീയങ്ങളും ഇതിൽ ഉൾപ്പെടുന്നു. 

Advertisment

വെള്ളത്തിൻ്റെ ആവശ്യകതയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

പ്രവർത്തന നില: അമിതമായ ശാരീരിക പ്രവർത്തനം ജലത്തിൻ്റെ ആവശ്യകത വർദ്ധിപ്പക്കുന്നു.

കാലാവസ്ഥ: ചൂടുള്ളതോ ഈർപ്പമുള്ളതോ ആയ കാലാവസ്ഥയിൽ അമിതമായി വിയർപ്പ് ഉത്പാദിപ്പിക്കപ്പെടും. ഇത് ശരീരത്തിന് ജലം ലഭ്യമാക്കേണ്ടുന്നതിൻ്റെ സാഹചര്യം വ്യക്തമാക്കുന്നു. 

ആരോഗ്യനില: പനി, ഛർദ്ദിൽ, വയറിളക്കം പോലെയുള്ള രോഗ ലക്ഷണങ്ങൾ ഉള്ളപ്പോൾ ശരീരത്തിന് അധിക ദ്രാവകം ലഭ്യമാക്കേണ്ടതുണ്ട്.

ശരീരത്തിലെ ജല ലഭ്യത എങ്ങനെ ഉറപ്പു വരുത്താം

രാവിലെ: ഉണർന്നാൽ ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുക. മണിക്കൂറുകളോളം വിശ്രമത്തിലായിരുന്ന ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കുന്നതിനും വിഷാംശം നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. 

കൃത്യമായ ഇടവേളകൾ: ഒരു സമയം തന്നെ ഒരുപാട് വെള്ളം കുടിക്കുന്നതിനു പകരം, കൃത്യമായ ഇടവേളകൾ നിശ്ചയിച്ച് ആവശ്യത്തിന് മാത്രം കുടിക്കുക. ഓരോ മണിക്കൂർ ഇടവിട്ട് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് നല്ലത്. 

ഭക്ഷണത്തിന് മുമ്പ്: ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയയെ സഹായിക്കും. വിശപ്പ് നിയന്ത്രിക്കുന്നതിനും അതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടഞ്ഞ് ശരീരഭാര നിയന്ത്രണവും ഇതിലൂടെ സാധ്യമാവും. 

ഭക്ഷണ സമയത്ത്: ഭക്ഷണം കഴിക്കുന്നതിനിടയിൽ അമിതമായി വെള്ളം കുടിക്കരുത്, അത് ദഹന എൻസൈമുകളെ നേർപ്പിച്ചേക്കാം. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനു ശേഷം വെള്ളം കുടിക്കുന്നത് പോഷകങ്ങളുടെ ആഗിരണം സുഗമമാക്കുന്നു.

കുളിക്കുന്നതിന് മുമ്പ്: കുളിക്കുന്നതിനു മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കും. 

വ്യായാമത്തിനു ശേഷം: വ്യായാമ സമയത്ത് നഷ്ടപ്പെടുന്ന ജലാംശം വീണ്ടെടുക്കുന്നതിന് അതിനുശേഷം ഇലക്ട്രോലൈറ്റ് അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് സഹായിക്കും. 

ഉറങ്ങുന്നതിനു മുമ്പ്: രാത്രിയിൽ സംഭവിച്ചേക്കാവുന്ന ദ്രാവക നഷ്ടം നികത്തുന്നതിന് ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക. 

നിർജ്ജലീകരണം എങ്ങനെ തിരിച്ചറിയാം? 

അമിതമായ ദാഹം, മൂത്രത്തിലെ മഞ്ഞ നിറം, തലകറക്കം, വരണ്ട വായ എന്നിവയാണ് നിർജ്ജലീകരണത്തിൻ്റെ സാധാരണ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടനടി ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുക.  ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടറുടെ നിർദ്ദേശാനുസരണം ഉള്ള അളവിൽ വെള്ളം കുടിക്കേണ്ടതാണ്. 

Read More

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: