scorecardresearch

പെരുംജീരകവും അയമോദകവും ചേർത്ത വെള്ളം സ്ഥിരമായി കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും? അറിയാം

പെരുംജീരകവും അയമോദകവും ചേർത്ത വെള്ളം ദിവസവും രാവിലെ കുടിക്കുന്നത് ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കും?, അവയുടെ പ്രതികൂല ഫലങ്ങൾ എന്തൊക്കെ? എന്ന് അറിഞ്ഞിരിക്കാം

പെരുംജീരകവും അയമോദകവും ചേർത്ത വെള്ളം ദിവസവും രാവിലെ കുടിക്കുന്നത് ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കും?, അവയുടെ പ്രതികൂല ഫലങ്ങൾ എന്തൊക്കെ? എന്ന് അറിഞ്ഞിരിക്കാം

author-image
Health Desk
New Update
Fennel And Ajwain

ചിത്രം: ഫ്രീപിക്

വെള്ളത്തിൽ എപ്പോഴെങ്കിലും ജീരകമോ, അയമോദകമോ ചേർത്ത് കുടിച്ചിട്ടുണ്ടോ?. ദാഹം ശമിപ്പിക്കും എന്നതിലുപരി ഇങ്ങനെ ചെയ്യുന്നതു കൊണ്ട് ശരീരത്തിനും ആരോഗ്യത്തിനും ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ എന്ന് ചിന്തിച്ചിട്ടുണ്ടോ?. എങ്കിൽ അക്കാര്യങ്ങൾ അറിഞ്ഞിരിക്കാം.

Advertisment

പെരുംജീരകവും, അയമോദകവും ചേർത്ത വെള്ളം കുടിക്കുന്നത് ദഹനാരോഗ്യത്തെ എന്നതു പോലെ തന്നെ മൊത്തത്തിലുള്ള ക്ഷേമത്തിനും  ഗുണകരമാണ്. എന്നാൽ അതിൻ്റെ ഗുണങ്ങൾ മാത്രമല്ല ഉണ്ടായേക്കാവുന്ന പാർശ്വഫലങ്ങൾ കൂടി അറിഞ്ഞിരിക്കുക എന്ന് ഫോർട്ടിസ് ആശുപത്രിയിലെ ഡയറ്റീഷ്യനായ ഭാരതി കുമാർ പറയുന്നു. 

പെരുംജീരകവും അയമോദകവും ചേർത്ത് വെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ എന്തൊക്കെയാണ്?

മെച്ചപ്പെട്ട ദഹനം: ഈ​ വെള്ളം ദഹനാരോഗ്യത്തെ കാര്യക്ഷമമായി സ്വാധീനിക്കും. പെരുംജീരകവും, അയമോദകവും ദഹന സഹായികളായ എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. ഇത് പോഷകങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നു. വയറു വേദന, ഗ്യാസ് എന്നീ ദഹനപ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിച്ചേക്കും. 

Advertisment

വയറു വീർക്കൽ ഗ്യാസ് എന്നിവയിൽ നിന്നും ആശ്വാസം: ശരീരവണ്ണം നിയന്ത്രണവിധേയമാക്കുന്നതിനും, ഗ്യാസ് മുതലായ ദഹനപ്രശ്നങ്ങളിൽ നിന്നും ആശ്വാസം 
നൽകുന്നതിനും ഈ വെള്ളം ഗുണരമായേക്കാം. പെരുംജീരകത്തിന് കാർമിനേറ്റീവ് സവിശേഷതകൾ ഉണ്ട്. ഇത് ദഹനനാളത്തിലെ അസ്വസ്ഥതകൾ ശമിപ്പിക്കുന്നു. അയമോദകം മൊത്തത്തിലുള്ള ദഹനാരോഗ്യത്തിന് പിന്തുണ നൽകുന്നു.

കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര: ദിവസവും പെരുംജീരകവും അയമോദകവും ചേർത്ത വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നതിനും സഹായിക്കും. ഹൃദയാരോഗ്യത്തെയും, ഉപാപചയ പ്രവർത്തനത്തെയും  സഹായിക്കുന്ന സംയുക്തങ്ങളും അവയിൽ അടങ്ങിയിട്ടുണ്ട്.

ആർത്തവ വേദനയിൽ നിന്നും​ ആശ്വാസം: പെരുംജീരകം, അയമോദകം എന്നിവയ്ക്ക് ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്. ഇത് വേദനസംഹാരിയുടെ ഗുണം ചെയ്യും. ആർത്തവ വേദനയിൽ നിന്നും ആശ്വാസം ലഭിക്കുന്നതിന് ഇത് സഹായകരമായേക്കാം. 

ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ: ശരീരത്തിലെ വീക്കം കുറക്കുന്നതിന് പെരുംജീരകത്തിൻ്റെയും അയമോദകത്തിൻ്റെയും ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ ഗുണകരമാണ്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. 

ശ്വസനാരോഗ്യം: ചുമ, ജലദോഷം എന്നിങ്ങനെ ശ്വാസകോശ ആരോഗ്യത്തെ ബാധിക്കുന്ന രോഗ ലക്ഷണങ്ങൾ തടയുന്നതിന് സഹായിച്ചേക്കാം. 

പ്രതികൂല ഗുണങ്ങൾ അറിഞ്ഞിരിക്കാം

ധാരാളം ആരോഗ്യഗുണങ്ങൾ പെരുംജീരകവും അയമോദകവും ചേർത്ത വെള്ളം പ്രദാന ചെയ്യുമ്പോഴും അതുപയോഗിക്കുന്ന അളവിൽ ശ്രദ്ധ വേണം. 

അലർജി: ചില വ്യക്തകൾക്ക് പെരുംജീരകത്തോടോ അയമോദക വിത്തുകളോടോ അലർജി ഉണ്ടായിരിക്കും. അവരിൽ ഇത് കഴിച്ചാൽ ശരീരത്തിൽ തിണർപ്പ്, ചൊറിച്ചിൽ, അല്ലെങ്കിൽ ദഹനനാളത്തിൽ അസ്വസ്ഥത എന്നീ ലക്ഷണങ്ങൾ പ്രകടമായിരിക്കും. ഇവയിൽ ഏതെങ്കിലും നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ പെരുംജീരകമോ അയമോദകമോ ഉപയോഗിക്കുന്നത് നിർത്തുക. 

ചില മരുന്നുകളോടുള്ള പ്രതികരണം: പ്രമേഹത്തിനോ അല്ലെങ്കിൽ രക്തം കട്ടിപിടിക്കാതിരിക്കാനോ ഉള്ള മരുന്നുകളോട് ഇവയ്ക്ക് സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടായേക്കാം. അതിനാൽ വിദഗ്ധ നിർദ്ദേശം സ്വീകരിച്ചതിനു ശേഷം ഇത് ശീലമാക്കുക. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Digestive Problems Health Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: