scorecardresearch

പാലിലോ റാഗിയിലോ, ഏതിലാണ് കൂടുതൽ കാൽസ്യമുള്ളത്?

പലരും കാൽസ്യം വർധിപ്പിക്കാനായി പാൽ ഇതര ഓപ്ഷനുകളെ ആശ്രയിക്കാറുണ്ട്. അതിൽതന്നെ റാഗിയാണ് മുൻപന്തിയിലുള്ളത്

പലരും കാൽസ്യം വർധിപ്പിക്കാനായി പാൽ ഇതര ഓപ്ഷനുകളെ ആശ്രയിക്കാറുണ്ട്. അതിൽതന്നെ റാഗിയാണ് മുൻപന്തിയിലുള്ളത്

author-image
Health Desk
New Update
health

പാലും റാഗിയും കാൽസ്യത്തിന്റെ നല്ല ഉറവിടങ്ങളാണ്

മൊത്തത്തിലുള്ള ആരോഗ്യവും ഊർജ നിലയും നിലനിർത്തുന്നതിന് പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കണം. പ്രോട്ടീനുകൾ, വിറ്റാമിനുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുമ്പോൾ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു പോഷകഘടകം കാൽസ്യമാണ്. പലരും കാൽസ്യം വർധിപ്പിക്കാനായി പാൽ ഇതര ഓപ്ഷനുകളെ ആശ്രയിക്കാറുണ്ട്. അതിൽതന്നെ റാഗിയാണ് മുൻപന്തിയിലുള്ളത്. എന്നാൽ, കാൽസ്യം വർധിപ്പിക്കാൻ പാലിനെ അപേക്ഷിച്ച് റാഗി നല്ലൊരു ഓപ്ഷനാണോ?.

Advertisment

ണെന്ന് ന്യൂട്രീഷ്യനിസ്റ്റ് ദീപ്ശിഖ ജെയിൻ പറഞ്ഞു. എന്നിരുന്നാലും, ഒന്ന് മറ്റൊന്നിനേക്കാൾ മികച്ചതാണ്. 100 മില്ലി പാൽ കുടിക്കുമ്പോൾ ഏകദേശം 110 മില്ലിഗ്രാം കാൽസ്യം ലഭിക്കും. നേരെമറിച്ച്, 100 ഗ്രാം റാഗി കഴിക്കുമ്പോൾ, ഏകദേശം 350 മില്ലിഗ്രാം കാൽസ്യം ലഭിക്കും. റാഗി നൽകുന്ന അതേ അളവിൽ കാൽസ്യം പാലിൽ നിന്ന് ലഭിക്കാൻ മൂന്ന് ഗ്ലാസ് പാൽ കുടിക്കണെന്ന് അവർ പറഞ്ഞു.

ദഹന വ്യവസ്ഥയ്ക്ക് ഏതാണ് ഗുണകരമെന്നു ചോദിച്ചാൽ ലളിതമായ ഉത്തരം റാഗിയാണ്. പാൽ കുടിക്കുമ്പോൾ കുടലിൽ വീക്കം ഉണ്ടാക്കും, മുഖക്കുരുവിന് കാരണമാകും, ചിലപ്പോൾ വയറുവേദന അനുഭവപ്പെടുകയും ചെയ്യും. എന്നാൽ, റാഗിയുടെ കാര്യത്തിൽ നാരുകൾ വളരെ കൂടുതലാണ്. 

Advertisment

ഇത് ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തും. ഇരുമ്പിന്റെ അംശം കൂടുതലായതിനാൽ വിളർച്ചയുള്ളവർക്കും റാഗി നല്ലതാണ്. മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്ന പൊട്ടാസ്യം പോലുള്ള മറ്റ് പോഷകങ്ങളും റാഗിയിൽ അടങ്ങിയിട്ടുണ്ട്.

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: