/indian-express-malayalam/media/media_files/dates-pickle-ws-fi.jpg)
ചിലർ ഇരുമ്പിന്റെ അളവ് കൂട്ടാനായി ഉണക്കമുന്തിരിയും ഈന്തപ്പഴവും കഴിക്കാറുണ്ട്
ഇരുമ്പിന്റെ കുറവ് പല ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. ശരിയായ വളർച്ചയ്ക്കും വികാസത്തിനും ശരീരത്തിന് ആവശ്യമായ ഒരു നിർണായക ധാതുവാണ് ഇരുമ്പ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓക്‌സിജൻ എത്തിക്കുന്നതിന് ആവശ്യമായ ഹീമോഗ്ലോബിൻ രൂപീകരണത്തിൽ ഇരുമ്പ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഇരുമ്പിന്റെ കുറവ് ഇന്നു സർവസാധാരണമാണ്, പ്രത്യേകിച്ച് സ്ത്രീകളിൽ. ഇരുമ്പിന്റെ അളവ് കുറയുന്നത് ചില രോഗാവസ്ഥകളുടെ ലക്ഷണങ്ങളാകാം. ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ ചില ഭക്ഷണങ്ങൾ സഹായിക്കും. സ്പിനചും കടൽ മത്സ്യങ്ങളും ഇരുമ്പിന്റെ അളവ് വർധിപ്പിക്കുന്നതിനുള്ള ഓപ്ഷനുകളാണ്. എന്നാൽ, ചിലർ ഇരുമ്പിന്റെ അളവ് കൂട്ടാനായി ഉണക്കമുന്തിരിയും ഈന്തപ്പഴവും കഴിക്കാറുണ്ട്. എന്നാൽ, ഇവയ്ക്ക് ശരിക്കും ഇരുമ്പിന്റെ അളവ് കൂട്ടാൻ കഴിയുമോ?.
ഇരുമ്പിന്റെ അളവ് വർധിപ്പിക്കുന്നതിന് ഈന്തപ്പഴത്തെയും ഉണക്കമുന്തിരിയെയും മാത്രം ആശ്രയിക്കരുതെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് അമിത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. 100 ഗ്രാം ഈന്തപ്പഴത്തിൽ ഏകദേശം 0.89 മില്ലിഗ്രാം ഇരുമ്പും 286 കലോറിയും ഉണ്ട്. 100 ഗ്രാം ഉണക്കമുന്തിരിയിൽ 4.26 മില്ലിഗ്രാം ഇരുമ്പും ഏകദേശം 300 കലോറിയും ഉണ്ട്. പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് പ്രതിദിനം 29 മില്ലിഗ്രാം ഇരുമ്പ് ആവശ്യമാണ്. ഇവ രണ്ടും മാത്രം കഴിച്ചതുകൊണ്ട് അവ ലഭിക്കില്ലെന്ന് ന്യൂട്രീഷ്യനിസ്റ്റ് വ്യക്തമാക്കി. ഇവ കഴിക്കുന്നതിന്റെ അളവ് നിയന്ത്രിച്ച്, ഇരുമ്പിന്റെ മറ്റ് ഉറവിടങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ഇരുമ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെ?
സ്പിനചും മറ്റ് പച്ച ഇലക്കറികളും ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണങ്ങളുടെ പട്ടികയിൽ ഒന്നാമതാണ്. ചെറുപയർ, എള്ള്, ചണവിത്ത്, സോയ ബീൻസ്, തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.