scorecardresearch

കണ്ണിൻ്റെ ആരോഗ്യത്തിന് ആവശ്യമായ 5 പോഷകങ്ങൾ ഇവയാണ്: Essential Nutrients for Eyes

Essential Nutrients for Eye Health: ശരീരത്തിന് ആവശ്യമായ പോഷകങ്ങളാൽ സമ്പന്നമായ ആഹാരക്രമം പിൻതുടരുക എന്നത് വളരെ പ്രധാനമാണ്. അതിൽ കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിനു വേണ്ട പോഷകങ്ങളെക്കുറിച്ച് അറിയാം

Essential Nutrients for Eye Health: ശരീരത്തിന് ആവശ്യമായ പോഷകങ്ങളാൽ സമ്പന്നമായ ആഹാരക്രമം പിൻതുടരുക എന്നത് വളരെ പ്രധാനമാണ്. അതിൽ കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിനു വേണ്ട പോഷകങ്ങളെക്കുറിച്ച് അറിയാം

author-image
Health Desk
New Update
Eye Health Diet

Nutrients that promote eye health and improve vision | ചിത്രം: ഫ്രീപിക്

Essential Nutrients for Eye Health inyour Diet: സ്ക്രീൻ സമയം ഏറി വരുന്ന ഈ​ കാലത്ത് കണ്ണിൻ്റെ ആരോഗ്യം ശ്രദ്ധിക്കാതെ പോകരുത്. ഈ സാഹചര്യത്തിലാണ് ചില സൂപ്പർ ഫുഡുകളുടെ പ്രാധാന്യം എടുത്തു പറയേണ്ടി വരുന്നത്. സമ്മർദ്ദം, ചുരുക്കം, കാഴ്ച് കുറവ്, എന്നിവയിൽ നിന്നൊക്കെ കണ്ണുകളെ സംരക്ഷിക്കുന്നതിൽ പോഷകാഹാരം നിർണായക പങ്ക് വഹിക്കുന്നു. എന്തെല്ലാം പോഷകങ്ങളാണ് ഇതിനായി പരിഗണിക്കേണ്ടത്? അവ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ, തുടങ്ങിയവയെക്കുറിച്ച് ഷാർപ്പ് സൈറ്റ് ഐ ഹോസ്പിറ്റലിലെ ഡോ. വിജയ് മാത്തൂർ വിശദീകരിക്കുന്നു. 

കണ്ണിൻ്റെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ ഇവയാണ്

Advertisment

ബീറ്റാകരോട്ടിൻ
കാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിലെ റെറ്റിനയുടെയും മറ്റ് പല ഭാഗങ്ങളുടെയും സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നു. ബീറ്റാ കരോട്ടിൻ്റെ ആൻ്റി ഓക്‌സിഡൻ്റ് സവിശേഷതകൾ തിമിരത്തിൽ നിന്നും കണ്ണുകളെ സംരക്ഷിച്ചേക്കാം. 

ല്യൂട്ടിൻ, സിയാക്സാന്തിൻ
റെറ്റിനയിൽ കാണുന്ന രണ്ട് പ്രധാനപ്പെട്ട ആൻ്റി ഓക്സിഡൻ്റുകളാണ് ഇവ. കണ്ണിന് ഹാനികരമായ പ്രകാശ തരംഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് ഇവ ഒരു പ്രകൃതിദത്ത സൺഗ്ലാസായി പ്രവർത്തിക്കുന്നു. പാലക്ക് ചീര പോലെയുള്ള ഇല വർഗങ്ങളിൽ ആൻ്റി ഓക്സിഡൻ്റുകൾ ധാരാളം അടങ്ങിയിരിക്കുന്നു. 

ഒമേഗ 3 ഫാറ്റി ആസിഡ്
കണ്ണിൻ്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. റെറ്റിനയിലെ കോശങ്ങളുടെ ഘടനയിൽ പ്രധാന പങ്ക് വഹിക്കുന്നതു കൂടാതെ കണ്ണിനുണ്ടാകുന്ന വരൾച്ച തടയുന്നതിനും സഹായിക്കും. സാൽമൺ, ട്യൂണ, മത്തി എന്നിങ്ങനെ ധാരാളം കൊഴുപ്പുകൾ അടങ്ങിയ മത്സ്യങ്ങൾ ഒമേഗ 3 ഫാറ്റി ആസിഡൻ്റെ മികച്ച ഉറവിടമാണ്. 

Advertisment

വിറ്റാമിൻ ഇ
കണ്ണിലെ കോശങ്ങളെ ഫ്രീ റാഡിക്കലുകളിൽ നിന്നും സംരക്ഷിക്കുന്ന ആൻ്റി ഓക്സിഡൻ്റാണ് വിറ്റാമിൻ ഇ. ബദാം, സൂര്യകാന്തി വിത്തുകൾ, നിലക്കടല, സോയാബീൻ, ശതാവരി എന്നിവ വിറ്റാമിൻ ഇയുടെ മികച്ച ഉറവിടമാണ്. ദിവസവും ഭക്ഷണത്തിനൊപ്പം ഇത്തരം വിത്തുകൾ കഴിക്കുന്നത് പ്രായാധിക്യം മൂലം കണ്ണിനുണ്ടാകുന്ന പല പ്രശ്നങ്ങളും വളരെ നേരത്തെ തന്നെ  സംഭവിക്കുന്നത് തടയാൻ സഹായിച്ചേക്കാം. 

വിറ്റാമിൻ സി 
വിറ്റാമിൻ സി അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ഉണ്ടാകാവുന്ന കേടുപാടുകളിൽ നിന്ന് കണ്ണിനെ സംരക്ഷിക്കുന്നു. പ്രായത്തിനനുസരിച്ച് വിറ്റാമിൻ സിയുടെ സാന്ദ്രത കുറഞ്ഞു വരാൻ സാധ്യതയുണ്ട്. അതിനാൽ ഭക്ഷണക്രമത്തിലൂടെ ഇത് ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കും. 

ഓറഞ്ച്, നാരങ്ങ, തുടങ്ങി സിട്രസ് പഴങ്ങളിലാണ് വിറ്റാമിൻ സി അടങ്ങിയിരിക്കുന്നത്. 

പോഷക സമൃദ്ധമായ ആഹാരം ശീലമാക്കുക എന്നത് കണ്ണിൻ്റെ മാത്രമല്ല മൊത്തത്തിലുള്ള ക്ഷേമത്തിനും സഹായകരമാണ്. വ്യക്തിഗതമായ ആരോഗ്യം അനുസരിച്ച് അവ തിരഞ്ഞെടുക്കുക.

Read More

Nutrition vitamin Health Eye

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: