/indian-express-malayalam/media/media_files/qYH2JDku0a9wyuudfmG6.jpg)
ചിത്രം: ഫ്രീപിക്
തേങ്ങ ചേർക്കാത്ത വിഭവങ്ങൾ നമ്മുക്ക് അപരിചിതമായിരിക്കും. ഒട്ടേറെ പ്രത്യേകതകളുള്ള ഒന്നാണ് നാളികേരം. അതിൽ തന്നെ തേങ്ങാപ്പാലിന് ധാരാളം ഗുണങ്ങളുണ്ട്. പായസത്തിനും, കറികളിലും രുചിയേകുന്നതിനൊപ്പം ആരോഗ്യ സംരക്ഷണത്തിനും സ്വാധീനം ചെലുത്തുന്നു. വീട്ടിൽ തന്നെ തേങ്ങ ചിരകി പിഴിഞ്ഞ് ലഭിക്കുന്ന പാലാണ് ഏറ്റവും ഗുണകരം. അൽപ്പം ഉപ്പോ, പഞ്ചസാരയോ ചേർത്ത് മിക്സിയിൽ അരച്ച് കട്ടിയാക്കിയെടുത്ത് ഉപയോഗിച്ചു നോക്കൂ.
പാലോ പാലുത്പന്നങ്ങളെ ഒഴിവാക്കുന്നവർക്ക് അല്ലെങ്കിൽ ലാക്ടോസ് അസഹിഷ്ണുത ഉള്ളവർക്ക് ഒരു മികച്ച ബദൽ മാർഗമാണ് തേങ്ങാപ്പാൽ. ഹൃദയാരോഗ്യത്തെ പിന്തുണച്ച് ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിച്ചേക്കാം. ഇതിൻ്റെ കൂടുതൽ ഗുണങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധയായ പൂജ പാൽവരിവാല പറയുന്നു.
വീട്ടിൽ തയ്യാറാക്കുന്ന തേങ്ങാപ്പാൽ ഹൃദയാഘാത സാധ്യത കുറയ്ക്കുമോ?
മിതമായ അളവിൽ വീട്ടിൽ തന്നെ തയ്യാറാക്കുന്ന തേങ്ങാപ്പാൽ ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തെ സഹായിച്ചേക്കാം എന്ന് പൂജ പറയുന്നു. ശരീരത്തിലെ നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കൊഴുപ്പുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. അത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്തേക്കാം. എന്നാൽ പൂരിത കൊഴുപ്പ് കൂടി ഉള്ളതിനാൽ പഴങ്ങൾ, പച്ചക്കറികൾ, തുടങ്ങി ഹൃദയ സൗഹൃദമായ ഭക്ഷണങ്ങളോടൊപ്പം ഇത് കഴിക്കുന്നതായിരിക്കും ഏറെ ഗുണകരം.
എന്നാൽ തേങ്ങാപ്പാലിന് ഹൃദയാഘാത സാധ്യത കുറയ്ക്കാനാകും എന്നതിന് ശാസ്ത്രീയമായ തെളിവുകളില്ല. അത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തും എന്ന് ബെംഗളൂരു ആസ്റ്റർ വൈറ്റ്ഫീൾഡ് ഹോസ്പിറ്റലിലെ സീനിയർ പോഷകാഹാര വിദഗ്ധയായ അർച്ചന എസ് പറയുന്നു. ശരീരത്തിലെ നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിൻ്റെ അളവ് വർദ്ധിപ്പിച്ച് ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തും എന്നതാണ് കാരണം. തേങ്ങാപ്പാലിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിനാൽ ഹൃദയ രോഗങ്ങളുടെ സാധ്യത കുറയുന്നു.
പ്രകൃതിദത്തമായ ഉത്പന്നമാണ് എന്നതു മാത്രമല്ല വീട്ടിൽതന്നെ തയ്യാറാക്കുന്നതിനാൽ യാതൊരു മായം ചേരുകയുമില്ല. വ്യക്തിഗതമായ ആരോഗ്യവും, ഇഷ്ടവും അനുസരിച്ച് മധുരമോ, എരിവോ ചേർത്ത് ഇഷ്ടാനുസരണം കഴിക്കാവുന്നതാണ്. വിപണയിൽ നിന്നം മായം കലർന്ന വിലകൂടിയ ഉത്പന്നങ്ങൾ വാങ്ങുന്നതിലും ഏറ്റവും ഗുണകരം ഇതായിരിക്കും.
തേങ്ങാപ്പാൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമോ?
ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഉയർന്ന കൊളസ്ട്രോൾ എന്നിവ ഉള്ള വ്യക്തികൾ മിതമായ അളവിൽ മാത്രമേ തേങ്ങാപ്പാൽ കഴിക്കാവൂ. അതിൽ അടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പ് ഹൃദയത്തിൻ്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതുകൊണ്ടാണ് പഴങ്ങൾ, പച്ചക്കറികൾ എന്നിവയ്ക്കൊപ്പം ഇത് കഴിക്കാൻ നിർദ്ദേശിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.