scorecardresearch

ഒരു മാസം ദിവസവും പച്ച വെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും?

30 ദിവസത്തേക്ക് എല്ലാ ദിവസവും ഒരു അല്ലി പച്ച വെളുത്തുള്ളി കഴിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ ശരീരത്തിൽ നിരവധി മാറ്റങ്ങൾ അനുഭവപ്പെട്ടേക്കാം

30 ദിവസത്തേക്ക് എല്ലാ ദിവസവും ഒരു അല്ലി പച്ച വെളുത്തുള്ളി കഴിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ ശരീരത്തിൽ നിരവധി മാറ്റങ്ങൾ അനുഭവപ്പെട്ടേക്കാം

author-image
Health Desk
New Update
Raw Garlic 01

Source: Freepik

ഭക്ഷണത്തിന് രുചിയും മണവും കൂട്ടുന്ന ഒന്നാണ് വെളുത്തുള്ളി. പക്ഷേ, എല്ലാവരും അത് പച്ചയായി കഴിക്കാൻ ഇഷ്ടപ്പെടുന്നില്ല. എന്നാൽ, 30 ദിവസത്തേക്ക് എല്ലാ ദിവസവും ഒരു അല്ലി പച്ച വെളുത്തുള്ളി കഴിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ ശരീരത്തിൽ നിരവധി മാറ്റങ്ങൾ അനുഭവപ്പെട്ടേക്കാം. 

Advertisment

1. ഹൃദയ സംബന്ധമായ ഫലങ്ങൾ

രക്തസമ്മർദമുള്ളവരിൽ വെളുത്തുള്ളി രക്തസമ്മർദം കുറയ്ക്കാൻ സഹായിച്ചേക്കാം. കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ഉയർന്ന രക്തസമ്മർദമോ ഉയർന്ന എൽഡിഎൽ കൊളസ്ട്രോളോ ഉള്ളവർ പച്ച വെളുത്തുള്ളി കഴിച്ചു തുടങ്ങുമ്പോൾ 30 ദിവസത്തിനുശേഷം റീഡിങ്ങുകളിൽ ചെറിയൊരു കുറവ് കണ്ടേക്കാം.

Also Read: റോഡ് ട്രിപ്പുകളിലെ വില്ലൻ; രക്തം കട്ടപിടിക്കുന്നത് തടയാനുള്ള 3 വഴികൾ

2. രോഗപ്രതിരോധം

വെളുത്തുള്ളിയിൽ അല്ലിസിൻ ഉണ്ടെന്നാണ് 2023 ലെ ഒരു ഗവേഷണം അവകാശപ്പെടുന്നത്. ഇത് ആന്റിമൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി പ്രവർത്തനങ്ങൾ പ്രകടമാക്കുകയും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വെളുത്തുള്ളി കഴിച്ചു തുടങ്ങുമ്പോൾ നിങ്ങൾക്ക് സീസണൽ രോഗങ്ങൾ പിടികൂടുന്നത് കുറയുന്നതായി അനുഭവപ്പെട്ടേക്കാം.

Advertisment

3. ദഹനം മെച്ചപ്പെടുത്തുന്നു

വെളുത്തുള്ളിയിൽ ഉയർന്ന അളവിൽ സൾഫർ അടങ്ങിയിട്ടുണ്ട്, ഇത് വിഷവസ്തുക്കളെ പുറന്തള്ളുകയും ദഹനവ്യവസ്ഥയെ സുഗമമായി നിലനിർത്തുകയും ചെയ്യുന്നു. മലവിസർജനം സുഗമമാവുകയും വയറു വീർക്കൽ, അസിഡിറ്റി, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവ കുറയുകയും ചെയ്യും.

Also Read: ഭക്ഷണം മാത്രമല്ല, ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ ഈ 5 കാര്യങ്ങളും ശ്രദ്ധിക്കണം

4. ചർമ്മത്തിലെ മാറ്റങ്ങൾ

ചർമ്മ ആരോഗ്യത്തിന്, പ്രത്യേകിച്ച് മുഖക്കുരുവും മറ്റ് ചർമ്മ പ്രശ്നങ്ങളും ഉള്ളവർക്ക്, വെളുത്തുള്ളി ഒരു മികച്ച ഭക്ഷണമാണെന്ന് അറിയപ്പെടുന്നു. വെളുത്തുള്ളിക്ക് ആന്റിമൈക്രോബയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

Raw Garlic 02
Source: Freepik

പച്ച വെളുത്തുള്ളി എങ്ങനെ കഴിക്കാം?

വെളുത്തുള്ളി ചതയ്ക്കുകയോ അരിയുകയോ ചെയ്യുക, തുടർന്ന് 5-10 മിനിറ്റ് നേരം വയ്ക്കുക. അപ്പോൾ അലിനേസ് എൻസൈം അലിസിൻ ഉത്പാദിപ്പിക്കും. ഇതൊരു പ്രധാന സംയുക്തമാണ്. അതിനുശേഷം കഴിക്കുക. പച്ച വെളുത്തുള്ളി കഴിച്ചിട്ടില്ലാത്തവരാണെങ്കിൽ പകുതി അല്ലിയിൽ നിന്ന് ആരംഭിക്കുക. പതിയെ ഒരു അല്ലി മുഴുവനായി കഴിക്കുക.

Also Read: കൊളസ്ട്രോൾ കുറച്ച് ആരോഗ്യം മെച്ചപ്പെടുത്താം, രാവിലെ വെള്ളത്തിൽ ഇത് ചേർത്തു കുടിക്കൂ

എല്ലാ ദിവസവും പച്ച വെളുത്തുള്ളി കഴിക്കാൻ ശ്രമിക്കണോ? 

ഒരു മാസത്തേക്ക് ദിവസവും ഒരു അല്ലി പച്ച വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യമുള്ള മിക്ക വ്യക്തികളെയും ദോഷകരമായി ബാധിക്കാൻ സാധ്യതയില്ല, മാത്രമല്ല ഹൃദയ സംബന്ധമായ അപകടസാധ്യതകളിലും രോഗപ്രതിരോധശേഷിയിലും നേരിയ നേട്ടങ്ങൾ ഉണ്ടാക്കിയേക്കാം. ഇതൊരിക്കലും ഡോക്ടർ നിർദേശിക്കുന്ന മരുന്നുകളെയോ മറ്റ് ആരോഗ്യ ശീലങ്ങളെയോ (വ്യായാമം, ഭക്ഷണക്രമം, ഉറക്കം) മാറ്റിസ്ഥാപിക്കുന്നില്ലെന്ന കാര്യം മറക്കരുത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: ഒരു സ്പൂൺ ഉലുവ മതി, വയറിലെ കൊഴുപ്പ് ഉരുക്കി കളയാൻ പൊടിക്കൈ ഇതാ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: