/indian-express-malayalam/media/media_files/2025/11/01/road-trip-2025-11-01-10-38-19.jpg)
Source: Freepik
യാത്രകൾ പോകാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെയും. ഒറ്റയ്ക്കും കൂട്ടം ചേർന്നും യാത്രകൾ പോകുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിട്ടുണ്ട്. എന്നാൽ, അത്തരം ദീർഘദൂര യാത്രകളിൽ മറഞ്ഞിരിക്കുന്ന രക്തം കട്ടപിടിക്കുക എന്ന അപകടസാധ്യതയെക്കുറിച്ച് പ്രശസ്ത വാസ്കുലർ സർജനായ ഡോ.രമ മാലിക് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വിശദീകരിക്കുകയുണ്ടായി.
“കാറിൽ ദീർഘനേരം ഇരിക്കുന്നത് നിങ്ങളുടെ ‘രണ്ടാമത്തെ ഹൃദയം’ (നിങ്ങളുടെ കാൾഫ് പേശികൾ) അടച്ചുപൂട്ടുന്നതിന് ഇടയാക്കുന്നു. ഇത് രക്തം മന്ദഗതിയിലാകാനും കാലുകളിൽ അടിഞ്ഞുകൂടാനും കാരണമാകുന്നു. ഇത് രക്തം കട്ടപിടിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നുവെന്ന് സർജൻ വെളിപ്പെടുത്തി. സുരക്ഷിതമായ യാത്രയ്ക്ക് ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചും സർജൻ വിശദീകരിച്ചു.
Also Read: ഭക്ഷണം മാത്രമല്ല, ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ ഈ 5 കാര്യങ്ങളും ശ്രദ്ധിക്കണം
1. 2 മണിക്കൂർ റീസെറ്റ്: ഓരോ 2 മണിക്കൂറിലും ഡ്രൈവിങ്ങിന് ശേഷം, 5 മിനിറ്റ് കാർ നിർത്തുക. പുറത്തിറങ്ങുക, ചുറ്റിനടക്കുക, 20 തവണ കാൽപാദം ഉയർത്തുക. നിങ്ങളുടെ രക്തചംക്രമണത്തിന് ഇത് നിർബന്ധിതമായ കാര്യമാണ്.
2. ശരീരത്തിൽ ജലാംശം നിലനിർത്തുക: നിർജലീകരണം രക്തത്തെ കട്ടിയുള്ളതാക്കുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. കാറിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന പാനീയം വെള്ളമായിരിക്കണം. അധിക കഫീനും പഞ്ചസാരയും അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക.
3. കാറിനുള്ളിലെ ആക്ടിവേഷനുകൾ: ഓരോ 30 മിനിറ്റിലും, 30 ആങ്കിൾ പമ്പുകൾ ചെയ്യുക (പാദങ്ങൾ മുകളിലേക്കും താഴേക്കും വളയ്ക്കുക).
ഈ അപകടസാധ്യത ആർക്കാണ്, അവ എങ്ങനെ തടയാം എന്നതിനെക്കുറിച്ച് കാർഡിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടറും സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റുമായ ഡോ. സി.എം.നാഗേഷ് പറയുന്നത് നോക്കാം.
Also Read: കൊളസ്ട്രോൾ കുറച്ച് ആരോഗ്യം മെച്ചപ്പെടുത്താം, രാവിലെ വെള്ളത്തിൽ ഇത് ചേർത്തു കുടിക്കൂ
ദീർഘനേരം വാഹനമോടിക്കുമ്പോൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിക്കുന്നത് എന്തുകൊണ്ട്?
ഒരാൾ ദീർഘനേരം ഇരിക്കുമ്പോൾ, സിരകളിലെ മന്ദഗതിയിലുള്ളതോ അല്ലെങ്കിൽ അടിഞ്ഞുകൂടിയതോ ആയ രക്തം കാലുകളിലേക്കെത്തി ഡീപ് വെയിൻ ത്രോംബോസിസ് (DVT) ഉണ്ടാകാനുള്ള അപകട സാധ്യത ഉയർത്തുന്നുവെന്ന് ഡോ.നാഗേഷ് പറഞ്ഞു. ''നിങ്ങൾ നിശ്ചലമായി ഇരിക്കുമ്പോൾ, പ്രത്യേകിച്ച് കാൽമുട്ടുകൾ വളച്ച് കാലുകൾ അധികം ചലിക്കാതെ ഇരിക്കുമ്പോൾ, സാധാരണയായി കാലുകളിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം തിരികെ നൽകാൻ സഹായിക്കുന്ന കാൾഫ് പേശി പമ്പ് നിർജീവമാകും. ഇത് കാലിലെ സിരകളിൽ രക്തം ശേഖരിക്കാൻ ഇടയാക്കും," അദ്ദേഹം പറഞ്ഞു.
മെക്കാനിക്കൽ കംപ്രഷനും ഉണ്ട്. തുടയുടെയോ കാൽമുട്ടിന്റെയോ പിൻഭാഗത്ത് സീറ്റ് എഡ്ജ് അമർത്തുന്നത് സിരകളെ കംപ്രസ് ചെയ്യുകയും രക്തപ്രവാഹം കൂടുതൽ മന്ദഗതിയിലാക്കുകയും ചെയ്യും. ഇത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. രണ്ട് മണിക്കൂർ വെറുതെ ഇരിക്കുന്നത് പോലും കാലിലെ സിരകളിൽ "ത്രോംബോട്ടിക് പ്രവണത" വർധിപ്പിക്കും. നിർജലീകരണം, നിശ്ചലത, സമ്മർദം, ടൈം-സോൺ മാറ്റങ്ങൾ എന്നിവ പോലും രക്തം കൂടുതൽ കട്ടിയാക്കുകയും സന്തുലിതാവസ്ഥയെ കട്ടപിടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: ഒരു സ്പൂൺ ഉലുവ മതി, വയറിലെ കൊഴുപ്പ് ഉരുക്കി കളയാൻ പൊടിക്കൈ ഇതാ
കാൾഫ് പേശികൾ രക്തം കട്ടപിടിക്കുന്നത് എങ്ങനെ തടയുന്നു, അവ നിഷ്‌ക്രിയമാകുമ്പോൾ എന്ത് സംഭവിക്കും?
കാൾഫ് പേശികളെ, പലപ്പോഴും "രണ്ടാമത്തെ ഹൃദയം" എന്ന് വിളിക്കുന്നു. കാലുകളിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം തള്ളുന്നതിൽ അവ നിർണായകമാണ്. "ഓരോ ചുവടുവെപ്പിലും, ഈ പേശികൾ ചുരുങ്ങുകയും ആഴത്തിലുള്ള ഞരമ്പുകളെ ഞെരുക്കുകയും രക്തം മുകളിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. അവ നിഷ്‌ക്രിയമാകുമ്പോൾ, വീനസ് എജക്ഷൻ കുറയുന്നു, രക്തം കട്ടപിടിക്കുന്നു, വീനസ് മർദം വർധിക്കുന്നു. പഠനങ്ങൾ കാണിക്കുന്നത് കാല്‍ഫ്-പമ്പ് ഫങ്ഷൻ (CPF) കുറയുന്നത് വീനസ് ത്രോംബോഎംബോളിസത്തിന്റെ (VTE) അപകടസാധ്യത ഇരട്ടിയാക്കുന്നുവെന്നാണെന്ന് അദ്ദേഹം പറഞ്ഞു.
യാത്രക്കാർ ഇടയ്ക്കിടെ ഇടവേളകൾ എടുക്കാനും നടക്കാനും ഓരോ 30–45 മിനിറ്റിലും കാലിലെ പേശികളിൽ വ്യായാമം ചെയ്യാനും, കംപ്രഷൻ സ്റ്റോക്കിങ്സ് ധരിക്കാനും, ജലാംശം നിലനിർത്താനും ഡോ.നാഗേഷ് നിർദേശിച്ചു. "വീക്കം, വേദന എന്നിവയ്ക്ക് കുറവില്ലെങ്കിൽ ഒരു വാസ്കുലർ സ്പെഷ്യലിസ്റ്റിനെ കാണുക," അദ്ദേഹം പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: വെറും 10 മിനിറ്റ് മതി; രാവിലെ ഇതൊന്ന് ചെയ്യൂ; ആരോഗ്യം നിങ്ങളെ തേടി വരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us