scorecardresearch

ചർമ്മം തിളങ്ങി തുടങ്ങും, ദഹനം സുഗമമാകും; ദിവസവും ഒരു മാതളനാരങ്ങ കഴിക്കാം

ദിവസവും ഒരു മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാം

ദിവസവും ഒരു മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാം

author-image
Health Desk
New Update
health

മാതളനാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ

ആരോഗ്യ ഗുണങ്ങളേറെയുള്ള പഴമാണെങ്കിലും മാതളനാരങ്ങ കഴിക്കാൻ ചിലരെങ്കിലും മടി കാട്ടാറുണ്ട്. എന്നാൽ, ദിവസവും ഒരു മാതളനാരങ്ങ കഴിക്കുന്നതിലൂടെ ശരീരത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ചർമ്മം മുതൽ ദഹനം വരെ എല്ലാത്തിലും ഒരു വ്യത്യാസം കാണാൻ കഴിയും. ദിവസവും ഒരു മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാം.

1. ചർമ്മം തിളങ്ങാൻ തുടങ്ങും

Advertisment

വരണ്ടതും മങ്ങിയതുമായ ചർമ്മമുള്ളവർക്ക് ദിവസവും ഒരു മാതളനാരങ്ങ കഴിക്കുന്നത് ഗുണം ചെയ്യും. 2021 ലെ ഒരു ഗവേഷണമനുസരിച്ച്, മാതളനാരങ്ങയിൽ ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് വിറ്റാമിൻ സി, പോളിഫെനോൾസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ അന്തരീക്ഷ മലിനീകരണം, സൂര്യപ്രകാശം എന്നിവ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. അവ കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുന്നു, കാലക്രമേണ ചർമ്മത്തിന്റെ ഇലാസ്തികതയും ഘടനയും മെച്ചപ്പെടുത്താൻ സഹായിക്കും. ഒരു മാതളനാരങ്ങ ദിവസവും കഴിക്കുന്നതിലൂടെ ചർമ്മത്തിന് തിളക്കം ലഭിക്കുന്നു.

Also Read: 14 ദിവസം തുടർച്ചയായി രാത്രിയിൽ ഗ്രാമ്പൂ വെള്ളം കുടിച്ചാൽ എന്ത് സംഭവിക്കും?

2. ദഹനം സുഗമമാകുന്നു

100 ഗ്രാം മാതളനാരങ്ങയിൽ 10 മുതൽ 60 മില്ലിഗ്രാം വരെ നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ, ഒരു ദിവസം ഒരു മാതളനാരങ്ങ കഴിക്കുന്നത് ദഹനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. വയർ വീർക്കൽ, മലബന്ധം എന്നിവ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പിന്തുണയ്ക്കുന്ന സംയുക്തങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. 

3. ഹൃദയാരോഗ്യം മെച്ചപ്പെടുന്നു

Advertisment

ഇവയിലെ ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും (ടാനിനുകൾ, ആന്തോസയാനിനുകൾ) പോളിഫെനോൾ അളവും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. ദിവസവും ഒരു മാതളനാരങ്ങ കഴിക്കുന്നത് രക്തസമ്മർദം കുറയ്ക്കാനും കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും സഹായിക്കും.

Also Read: പഞ്ചസാര ഉപേക്ഷിക്കാതെ ശരീരഭാരം കുറയ്ക്കാം, എങ്ങനെ?

4. വീക്കം കുറയും

മാതളനാരങ്ങ പതിവായി കഴിക്കുന്നത് സന്ധി വേദനയോ വ്യായാമത്തിനു ശേഷമുള്ള വേദനയോ കുറയ്ക്കും. ഇതൊരു വേദനസംഹാരിയായി പ്രവർത്തിക്കുന്നില്ല, പക്ഷേ കാലക്രമേണ ശരീരത്തിലെ വീക്കം കുറയ്ക്കും. ദൈനംദിന ഭക്ഷണത്തിൽ മാതളനാരങ്ങ ഉൾപ്പെടുത്തുന്നത് ശരീരത്തിന് അത്ഭുതങ്ങൾ ചെയ്യും.

Also Read: പാലിനേക്കാൾ 17 മടങ്ങ് കൂടുതൽ കാൽസ്യം, വീട്ടു മുറ്റത്തെ ഈ ഇലക്കറി കഴിക്കാതെ പോകരുത്

5. രോഗപ്രതിരോധശേഷി ശക്തിപ്പെടുന്നു

2009-ൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, ഒരു മാതളനാരങ്ങയിൽ ദൈനംദിന വിറ്റാമിൻ സി ആവശ്യകതയുടെ 10 ശതമാനത്തിലധികം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകൾ അണുബാധകളെ ചെറുക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ആറ് മാസം മദ്യപിക്കാതിരുന്നാൽ എന്ത് സംഭവിക്കും?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: