/indian-express-malayalam/media/media_files/2025/07/02/clove-water-2025-07-02-10-12-10.jpg)
Source: Freepik
ശക്തമായ സംയുക്തങ്ങളാൽ സമ്പന്നവും പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ സജീവ സാന്നിധ്യവുമായ ഗ്രാമ്പൂ, നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും, പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, വീക്കം ചെറുക്കുന്നതിനും തുടങ്ങി ഗ്രാമ്പൂവിന്റെ ഗുണങ്ങൾ നിരവധിയാണ്. ദഹനക്കേട് മുതൽ പ്രതിരോധശേഷി കുറയുന്നത് വരെയുള്ള നിരവധി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രകൃതിദത്ത മരുന്നാണ് ഗ്രാമ്പൂ വെള്ളം. രണ്ടാഴ്ചത്തേക്ക് എല്ലാ രാത്രിയിലും ഗ്രാമ്പൂ വെള്ളം കുടിച്ചാൽ എന്ത് സംഭവിക്കും?.
ഗ്രാമ്പൂവിൽ യൂജെനോൾ എന്ന സജീവ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കം നൽകുന്ന പ്രകൃതിദത്തമായ ഒരു മരുന്നായി പ്രവർത്തിക്കുകയും നല്ല ഉറക്കം നൽകുകയും ചെയ്യുമെന്ന് കണ്ടന്റ് ക്രിയേറ്റർ ഡോ.എറിക് ബെർഗ് ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു. രണ്ടാഴ്ച രാത്രിയിൽ ഗ്രാമ്പൂ വെള്ളം കുടിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ കിട്ടുമെന്ന് ഡയറ്റീഷ്യൻ കനിക മൽഹോത്ര ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.
Also Read: പഞ്ചസാര ഉപേക്ഷിക്കാതെ ശരീരഭാരം കുറയ്ക്കാം, എങ്ങനെ?
ദഹന എൻസൈമുകളെ ഉത്തേജിപ്പിച്ച് വയർ വീർക്കുന്നത് കുറയ്ക്കുകയും, ആരോഗ്യകരമായ കുടലിനെ പ്രോത്സാഹിപ്പിച്ച് ദഹനാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഗ്രാമ്പൂ വെള്ളം പ്രതിരോധശേഷി വർധിപ്പിക്കുകയും, അണുബാധകളെയും സീസണൽ രോഗങ്ങളെയും ചെറുക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു. ഉപാപചയപ്രവർത്തനം വർധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും സഹായിച്ചേക്കാമെന്ന് മൽഹോത്ര അഭിപ്രായപ്പെട്ടു.
Also Read: പാലിനേക്കാൾ 17 മടങ്ങ് കൂടുതൽ കാൽസ്യം, വീട്ടു മുറ്റത്തെ ഈ ഇലക്കറി കഴിക്കാതെ പോകരുത്
കടുത്ത ചുമയും കഫക്കെട്ടും മാറാൻ ഗ്രാമ്പൂ വെള്ളം സഹായിക്കുന്നു. ആസക്തിയെ നിയന്ത്രിക്കാനും സഹായിക്കുന്നു. രാത്രി ദിനചര്യയിൽ ഗ്രാമ്പൂ വെള്ളം ഉൾപ്പെടുത്തുന്നത് ദഹനം, പ്രതിരോധശേഷി, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുമെന്ന് മൽഹോത്ര പറഞ്ഞു. ഗ്രാമ്പൂ വെള്ളം ആരോഗ്യപരമായ ഗുണങ്ങൾ നൽകുമെങ്കിലും, രണ്ടാഴ്ചത്തേക്ക് പതിവായി കുടിക്കുന്നത് ചില പാർശ്വഫലങ്ങൾക്കും സാധ്യതയുണ്ട്.
ചില വ്യക്തികൾക്ക് ചൊറിച്ചിൽ പോലുള്ള അലർജി പ്രശ്നങ്ങൾ അനുഭവപ്പെടാം. ഗ്രാമ്പൂ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും, ഇത് പ്രമേഹ മരുന്നുകൾ കഴിക്കുന്നവർക്ക് അപകടസാധ്യതയുണ്ടാക്കുകയും ഹൈപ്പോഗ്ലൈസീമിയയിലേക്ക് നയിക്കുകയും ചെയ്യും. കൂടാതെ, ഗ്രാമ്പൂവിലെ യൂജെനോൾ രക്തസ്രാവത്തിനുള്ള സാധ്യത വർധിപ്പിക്കും, പ്രത്യേകിച്ച് രക്തം നേർപ്പിക്കുന്ന മരുന്നുകൾ കഴിക്കുന്ന വ്യക്തികൾക്ക്. ഗ്രാമ്പൂ അമിതമായി കഴിക്കുന്നത് കാലക്രമേണ കരളിന്റെ ആരോഗ്യത്തെയും ബാധിച്ചേക്കാമെന്ന് മൽഹോത്ര വ്യക്തമാക്കി.
Also Read: ആറ് മാസം മദ്യപിക്കാതിരുന്നാൽ എന്ത് സംഭവിക്കും?
ഗ്രാമ്പൂ വെള്ളം മിതമായ അളവിൽ കുടിക്കണം. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കുടിക്കണമെന്നും മൽഹോത്ര നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 30 വയസിനുശേഷം വണ്ണം കുറയ്ക്കാം, ചെയ്യേണ്ടത് 20 കാര്യങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.