scorecardresearch

ആറ് മാസം മദ്യപിക്കാതിരുന്നാൽ എന്ത് സംഭവിക്കും?

ആറ് മാസം മദ്യപിക്കാതിരുന്നാൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ കാണാനാകും

ആറ് മാസം മദ്യപിക്കാതിരുന്നാൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ കാണാനാകും

author-image
Health Desk
New Update
alcohol I 03

Source: Freepik

മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്നത് പലർക്കും അറിയാവുന്നൊരു കാര്യമാണ്. എന്നാൽ, 6 മാസത്തേക്ക് മദ്യം പൂർണമായും ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ?. ഒരാൾ മദ്യം ഉപേക്ഷിക്കാൻ തീരുമാനിക്കുമ്പോൾ, അയാളിൽ നിരവധി മാറ്റങ്ങൾ കാണാൻ കഴിയുമെന്ന് ഡോ.അനികേത് മുലെ പറഞ്ഞു.

Advertisment

. നിലവിലുള്ള തകരാറുകൾ പരിഹരിച്ച് കരൾ പുനരുജീവിപ്പിക്കാൻ തുടങ്ങും, അതിന്റെ പ്രവർത്തനം സാവധാനം മെച്ചപ്പെടുമെന്ന് ഡോ.മുലെ പറഞ്ഞു. ഊർജ നിലകൾ വർധിക്കും, ഉറക്ക ആറ് മാസം മദ്യപിക്കാതിരുന്നാൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ കാണാനാകുംരീതികൾ മെച്ചപ്പെടുകയും സ്ഥിരത കൈവരിക്കുകയും ചെയ്യും. കൂടാതെ, രോഗപ്രതിരോധ ശേഷി വർധിക്കുകയും ഇതിലൂടെ രോഗങ്ങളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് വർധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: 30 വയസിനുശേഷം വണ്ണം കുറയ്ക്കാം, ചെയ്യേണ്ടത് 20 കാര്യങ്ങൾ

മാനസികാരോഗ്യവും മെച്ചപ്പെടും. ഉത്കണ്ഠ കുറയും, ജോലികളിൽ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും. ഒരാൾ ആറ് മാസത്തേക്ക് മദ്യം കഴിക്കാതിരിക്കുമ്പോൾ, ആ വ്യക്തിയുടെ ശക്തി, അച്ചടക്കം, ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ എന്നിവ ജീവിതത്തിൽ പ്രതിഫലിപ്പിക്കും. മദ്യം ഉപേക്ഷിക്കുന്നത് കരളിനെ ശക്തിപ്പെടുത്തുന്നു, മാനസികാവസ്ഥ ഉയർത്തുന്നു, ആളുകളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നുവെന്ന് ഡോ. മുലെ പറഞ്ഞു. 

Also Read: വയർ കുറച്ച് പരന്നതാക്കണോ? ഈ ഒരൊറ്റ പാനീയം രണ്ടു നേരം കുടിക്കൂ

Advertisment

കരൾ കാൻസറിന് പുറമെ, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, പക്ഷാഘാതം, ദഹന പ്രശ്നങ്ങൾ, തലച്ചോറിന് കേടുപാടുകൾ എന്നിവയ്ക്കും മദ്യം കാരണമാകും. വിഷാദം, ഉത്കണ്ഠ, വായ, തൊണ്ട, സ്തനാർബുദം തുടങ്ങിയ നിരവധി തരം കാൻസറുകൾക്കുള്ള സാധ്യതയും വർധിപ്പിക്കുന്നു. മദ്യം ഉടൻ തന്നെ ഉപേക്ഷിച്ച് ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതാണ് നല്ലതെന്ന് ഡോ. കുശാൽ ബംഗാർ പറഞ്ഞു.

Also Read: രാത്രിയിൽ വെള്ളരിക്ക കഴിക്കാൻ പാടില്ലേ? കഴിക്കാൻ ശരിയായ രീതിയുണ്ടോ?

മദ്യം ഉപേക്ഷിക്കുന്നത് ഒരാളെ നന്നായി ചിന്തിക്കാനും വ്യക്തമായി ജീവിക്കാനും സഹായിക്കും. "ആറുമാസത്തേക്ക് മദ്യം ഉപേക്ഷിക്കുന്നത് ഒരു നല്ല ആശയമാണ്. ഇത് നിങ്ങളെ മാത്രമല്ല, നിങ്ങളുടെ ചുറ്റുമുള്ള ആളുകളെയും പ്രതിബദ്ധതയോടെ തുടരാൻ കൂടുതൽ പ്രചോദിപ്പിക്കുമെന്ന് ഡോ.മുലെ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രാവിലെ നെയ്യ് ചേർത്ത ബ്ലാക്ക് കോഫി, ഉച്ചയ്ക്ക് മുട്ട; മീര കൃഷ്ണൻ 91ൽ നിന്ന് കുറച്ചത് 71 കിലോ

Alcohol

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: