scorecardresearch

പഞ്ചസാര ഉപേക്ഷിക്കാതെ ശരീരഭാരം കുറയ്ക്കാം, എങ്ങനെ?

മൊത്തം കലോറി ഉപഭോഗം വളരെ കൂടുതലാണെങ്കിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതുകൊണ്ട് കാര്യമില്ല

മൊത്തം കലോറി ഉപഭോഗം വളരെ കൂടുതലാണെങ്കിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതുകൊണ്ട് കാര്യമില്ല

author-image
Health Desk
New Update
Weight Loss Sugar

Source: Freepik

ഒരു കപ്പ് ചായയോ കാപ്പിയോ കുടിച്ചാണ് നമ്മളിൽ പലരുടെയും ദിവസം തുടങ്ങുന്നത്. എന്നാൽ, ശരീര ഭാരം കുറയ്ക്കാൻ തീരുമാനിക്കുമ്പോൾ ആദ്യം നിങ്ങളോട് ആവശ്യപ്പെടുന്നത് ഭക്ഷണത്തിൽനിന്നും പൂർണമായും പഞ്ചസാര ഒഴിവാക്കാനായിരിക്കും. ഈ ഉപദേശം ജനപ്രിയമായിരിക്കാമെങ്കിലും, പൂർണമായും കൃത്യമല്ല. 

Advertisment

ആലിയ ഭട്ട്, സാറാ അലി ഖാൻ, അനന്യ പാണ്ഡെ തുടങ്ങിയ സെലിബ്രിറ്റികളോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ന്യൂട്രീഷ്യനിസ്റ്റ് ഡോ.സിദ്ധാന്ത് ഭാർഗവയുടെ അഭിപ്രായത്തിൽ, പഞ്ചസാര പൂർണ്ണമായും ഉപേക്ഷിക്കാതെ ശരീരഭാരം കുറയ്ക്കാൻ കഴിയും. 1 ഗ്രാം പഞ്ചസാരയിൽ 4 കലോറി അടങ്ങിയിട്ടുണ്ടെന്ന് ഡോ.ഭാർഗവ പറഞ്ഞു. അതിനാൽ 1 ടീസ്പൂൺ (5 ഗ്രാം) ചേർക്കുമ്പോൾ ഏകദേശം 20 കലോറി മാത്രമേ ആകുന്നുള്ളൂ. ചായയിൽ ഒന്നോ രണ്ടോ ടീസ്പൂൺ ചേർക്കുകയാണെങ്കിൽ, ഇത് വെറും 20-40 കലോറി മാത്രമാണ്. 20-30-40 കലോറി ശരിക്കും പ്രശ്നമല്ല. മൊത്തത്തിലുള്ള കലോറി ഉപഭോഗം ശ്രദ്ധിച്ചാൽ മതി. അതിനാൽ, ചായയിൽ പഞ്ചസാര ചേർത്ത് കുടിക്കുന്നക് ശരീരഭാരം കുറയ്ക്കുന്നതിനെ തടസപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 

Also Read: പാലിനേക്കാൾ 17 മടങ്ങ് കൂടുതൽ കാൽസ്യം, വീട്ടു മുറ്റത്തെ ഈ ഇലക്കറി കഴിക്കാതെ പോകരുത്

കലോറി ഉപഭോഗമാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ ശരീരത്തിന് നിലവിലുള്ള ഭാരം നിലനിർത്താൻ ആവശ്യമായതിനേക്കാൾ കുറച്ച് കലോറി മാത്രമേ കഴിക്കാവൂ. കലോറി ഉപഭോഗം കുറവാണെങ്കിൽ മാത്രമേ ശരീരഭാരം കുറയൂവെന്ന് വിദഗ്ധർ സമ്മതിക്കുന്നു. മൊത്തം കലോറി ഉപഭോഗം വളരെ കൂടുതലാണെങ്കിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതുകൊണ്ട് കാര്യമില്ല. 

Also Read: 30 വയസിനുശേഷം വണ്ണം കുറയ്ക്കാം, ചെയ്യേണ്ടത് 20 കാര്യങ്ങൾ

Advertisment

പഞ്ചസാരയും കൊഴുപ്പും ഒത്തുചേരുമ്പോഴാണ് പ്രശ്‌നം ഉണ്ടാകുന്നതെന്ന് ഡോ. ഭാർഗവ വ്യക്തമാക്കി. ഗുലാബ് ജാമുൻ, ഹൽവ തുടങ്ങിയ നെയ്യും എണ്ണയും അമിതമായി അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിക്കുന്നത് ശരീര ഭാരം കൂടുന്നതിനു മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിനും ഇടയാക്കും. പഞ്ചസാര കഴിച്ചും ശരീര ഭാരം കുറയ്ക്കാനുള്ള നുറുങ്ങു വഴികൾ നോക്കാം.

Also Read: ആറ് മാസം മദ്യപിക്കാതിരുന്നാൽ എന്ത് സംഭവിക്കും?

കലോറി ട്രാക്ക് ചെയ്യുക: കലോറി ഉപഭോഗം നിരീക്ഷിക്കുക

പോഷകസമൃദ്ധമായ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ സ്രോതസ്സുകൾ എന്നിവയ്ക്ക് മുൻഗണന നൽകുക. 

കൊഴുപ്പ് കൂടിയ മധുരപലഹാരങ്ങൾ പരിമിതപ്പെടുത്തുക: മധുരപലഹാരങ്ങൾ ഇടയ്ക്ക് കഴിക്കാം, എല്ലാ ദിവസവും വേണ്ട.

പതിവായി വ്യായാമം ചെയ്യുക: ശാരീരിക പ്രവർത്തനങ്ങൾ ദൈനംദിന കലോറി എരിച്ചുകളയുന്നത് വർധിപ്പിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വയർ കുറച്ച് പരന്നതാക്കണോ? ഈ ഒരൊറ്റ പാനീയം രണ്ടു നേരം കുടിക്കൂ

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: